Latest Post
Showing posts with label National. Show all posts
Showing posts with label National. Show all posts
12:23
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആംആദ്മി പ്രവര്‍ത്തകര്‍ക്കു നേരേ അക്രമം ; കുമാര്‍ വിശ്വാസിന് പരിക്ക്........
Written By Unknown on 15 Mar 2014 | 12:23
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അമേത്തിയില്‍ ആംആദ്മി പ്രവര്‍ത്തകര്‍ക്കു നേരേ അക്രമം. ആക്രമണത്തില്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി കുമാര്‍ വിശ്വാസിനും നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ആംആദ്മി ആരോപിച്ചു. കുമാര്‍ വിശ്വാസിന്റെ വാഹനവ്യൂഹം തടഞ്ഞു നിര്‍ത്തിയ സംഘം വാഹനത്തില്‍ നിന്നു പുറത്തിറങ്ങിയ ആപ്പ് പ്രവര്‍ത്തകരെ അക്രമിക്കുകയായിരുന്നു. നിരവധി വനിതാ പ്രവര്‍ത്തകര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം നടത്തുമ്പോള്‍ പോലീസ് നോക്കി നില്‍ക്കുകയായിരുന്നെന്നും ആപ്പ് പ്രവര്‍ത്തകരുടെ സഹായാഭ്യര്‍ഥന ചെവിക്കൊണ്ടില്ലെന്നും കുമാര്‍ വിശ്വാസ് ആരോപിച്ചു. അമേത്തിയില്‍ രാഹുല്‍ ഗാന്ധിക്കെതിരേ മത്സരിക്കുന്ന കുമാര്‍ വിശ്വാസിനു നേരേ ഇതു രണ്ടാം തവണയാണ് അക്രമം നടക്കുന്നത്.
Labels:
National
10:30
രാഹുല്‍ മന്ത്രിയായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഏറെ ഗുണം ചെയ്യും ; കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ
രണ്ടാം യുപിഎ സര്‍ക്കാരില്‍ രാഹുല്‍ ഗാന്ധി മന്ത്രിയായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഏറെ ഗുണം ചെയ്യുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ. രാഹുല്‍ മന്ത്രിയായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ പരിചയസമ്പത്ത്, ബുദ്ധി, അത്യുത്സാഹം എന്നിവ ചേര്‍ന്ന് സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിക്കുമായിരുന്നുവെന്നും ദേവ്‌റ പറഞ്ഞു. യുവ എംപിമാരെ പാര്‍ട്ടി ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തിയില്ലെന്ന വിമര്‍ശനം ശരിയല്ലെന്നും മിലിന്ദ് ദേവ്‌റ പറഞ്ഞു. മുംബൈയില്‍ ഇക്കുറിയും കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്നു ദേവ്‌റ കൂട്ടിച്ചേര്‍ത്തു. മുംബൈ സൗത്തിലാണ് മിലിന്ദ് ദേവ്‌റ മത്സരിക്കുന്നത്.
Labels:
National
10:26
വീട്ടു ജോലിക്കാരിയ്ക്ക് നിയമപ്രകാരമുള്ള വേതനം നല്‍കിയില്ല.... ദേവയാനിയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു...
വീട്ടു ജോലിക്കാരിയ്ക്ക് നിയമപ്രകാരമുള്ള വേതനം നല്‍കാതെ ചൂഷണംചെയ്‌തെന്ന കുറ്റം ആരോപിച്ചുകൊണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെയ്‌ക്കെതിരെ പുതിയ കുറ്റപത്രം. ദേവയാനി ഖൊബ്രഗഡെയെ യുഎസ് കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തയാക്കിയിരുന്നു. വീട്ടുവേലക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരം നല്‍കിയെന്ന കേസിലാണ് യു.എസ് കോടതി കഴിഞ്ഞദിവസം ദേവയാനി ഖൊബ്രഗഡെയെ കുറ്റവിമുക്തയാക്കിയത്. എന്നാല്‍ വീട്ടു ജോലിക്കാരിയ്ക്ക് നിയമപ്രകാരമുള്ള വേതനം നല്‍കാതെ ചൂഷണംചെയ്‌തെന്ന കുറ്റമാണ് ദേവയാനിക്കെതിരെ പുതിയതായി ചുമത്തിയിരിക്കുന്നത്. ഈ കേസ്സില്‍ ന്യൂയോര്‍ക്ക് കോടതി അറസ്റ്റു വാറണ്ട്് പുറപ്പെടുവിച്ചു. യു.എസ് ഉദ്യോഗസ്ഥര്‍ക്ക്് വേലക്കാരി സംഗീത റിച്ചാര്‍ഡിന്റെ വീസയ്ക്കായി വ്യാജതൊഴില്‍ കരാറുണ്ടാക്കിയാണ് നല്‍കിയതെന്ന് മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച 21 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. സംഗീതയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചു, അവരേയും കുടുംബത്തേയും ഭീഷണിപ്പെടുത്തി, ഇന്ത്യന്‍ യുഎസ് എംബസികളേയും കോടതികളേയും തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളും കുറ്റപത്രത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
Labels:
National
11:41
എന്‍ഡിടിവിയുടെ അഭിപ്രായ സര്‍വ്വെയിലും ബിജെപി മുന്നില്‍. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയവുമായി ബന്ധപ്പെട്ട് നിരവധി സര്‍വ്വെ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നുകൊണ്ടിരിക്കുന്നത്. എന്‍ഡിടിയുടെ അഭിപ്രായ സര്‍വ്വെ റിപ്പോര്‍ട്ടിലും ബിജെപി തൂത്തുവരുമെന്ന് പുറത്തു വന്നതോടെ കോണ്‍ഗ്രസ്സ് നിരാശയിലായിരിക്കുകയാണ്. പക്ഷം പിടിക്കാത്ത ദേശീയ മാധ്യമമായ എന്‍ഡിടിവിയുടെ അഭിപ്രായ സര്‍വ്വെ റിപ്പോര്‍ട്ട് പ്രകാരം യുപിഎ തകര്‍ന്നടിയുമെന്നാണ് പറയുന്നത്. രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ടാണിത്. മഹാരാഷ്ട്ര , പശ്ചിമബംഗാള്‍, ബീഹാര്‍, തമിഴ്‌നാട്, മദ്ധ്യപ്രദേശ്, കര്‍ണ്ണാടക, ഗുജറാത്ത്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഖണ്ഡ്, ഹരിയാന, ഡല്‍ഹി എന്നീ 12 സംസ്ഥാനങ്ങളിലെ 319 സീറ്റുകളില്‍ 166 സീറ്റുകള്‍ ബിജെപിയും സഖ്യ കക്ഷികളും ചേര്‍ന്ന എന്‍ഡിഎ സ്വന്തമാക്കുമെന്നാണ് സര്‍വ്വെ സൂചിപ്പിക്കുന്നത്. 2009 ല്‍ നേടിയതിനേക്കാള്‍ 61 സീറ്റുകള്‍ ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികം ലഭിക്കും. എന്നാല്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള യുപിഎ ഈ സംസ്ഥാനങ്ങളില്‍ 52 സീറ്റുകളിലായി ചുരുങ്ങും. 2009 ല്‍ 104 സീറ്റുകള്‍ നേടിയ സ്ഥാനത്താണ് യുപിഎയുടെ ഈ തകര്‍ച്ച.
എന്‍ഡിടിവി സര്‍വ്വെയിലും ബിജെപി മുന്നില്‍....
Written By Unknown on 14 Mar 2014 | 11:41
എന്‍ഡിടിവിയുടെ അഭിപ്രായ സര്‍വ്വെയിലും ബിജെപി മുന്നില്‍. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയവുമായി ബന്ധപ്പെട്ട് നിരവധി സര്‍വ്വെ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നുകൊണ്ടിരിക്കുന്നത്. എന്‍ഡിടിയുടെ അഭിപ്രായ സര്‍വ്വെ റിപ്പോര്‍ട്ടിലും ബിജെപി തൂത്തുവരുമെന്ന് പുറത്തു വന്നതോടെ കോണ്‍ഗ്രസ്സ് നിരാശയിലായിരിക്കുകയാണ്. പക്ഷം പിടിക്കാത്ത ദേശീയ മാധ്യമമായ എന്‍ഡിടിവിയുടെ അഭിപ്രായ സര്‍വ്വെ റിപ്പോര്‍ട്ട് പ്രകാരം യുപിഎ തകര്‍ന്നടിയുമെന്നാണ് പറയുന്നത്. രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ടാണിത്. മഹാരാഷ്ട്ര , പശ്ചിമബംഗാള്‍, ബീഹാര്‍, തമിഴ്‌നാട്, മദ്ധ്യപ്രദേശ്, കര്‍ണ്ണാടക, ഗുജറാത്ത്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഖണ്ഡ്, ഹരിയാന, ഡല്‍ഹി എന്നീ 12 സംസ്ഥാനങ്ങളിലെ 319 സീറ്റുകളില്‍ 166 സീറ്റുകള്‍ ബിജെപിയും സഖ്യ കക്ഷികളും ചേര്‍ന്ന എന്‍ഡിഎ സ്വന്തമാക്കുമെന്നാണ് സര്‍വ്വെ സൂചിപ്പിക്കുന്നത്. 2009 ല്‍ നേടിയതിനേക്കാള്‍ 61 സീറ്റുകള്‍ ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികം ലഭിക്കും. എന്നാല്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള യുപിഎ ഈ സംസ്ഥാനങ്ങളില്‍ 52 സീറ്റുകളിലായി ചുരുങ്ങും. 2009 ല്‍ 104 സീറ്റുകള്‍ നേടിയ സ്ഥാനത്താണ് യുപിഎയുടെ ഈ തകര്‍ച്ച.
Labels:
National
15:53
ഡല്‍ഹി കൂട്ടബലാത്സംഗം ; പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു.
Written By Unknown on 13 Mar 2014 | 15:53
രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗക്കേസ് പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. പ്രതികളായ മുകേഷ്, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ എന്നിവരുടെ വധശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്. വധശിക്ഷയ്‌ക്കെതിരേ പ്രതികള്‍ സമര്‍പ്പിച്ചിട്ടുള്ള അപ്പീല്‍ തള്ളികൊണ്ടാണ് കോടതി വധസഇക്ഷ ശരിവെച്ചത്.ജസ്റ്റിസുമാരായ രേവ ഖേത്രപാല്‍, പ്രതിഭ റാണി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 13ന് ഡല്‍ഹിയിലെ അതിവേഗ കോടതിയാണ് പ്രതികളായ മുകേഷ്, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ എന്നീ പ്രതികളെ വധശിക്ഷയ്ക്കു വിധിച്ചത്. കൂട്ടബലാത്സംഗം, കൊലപാതകം, പ്രകൃതി വിരുദ്ധ പീഡനം, തെളിവ് നശിപ്പിക്കല്‍ തുടങ്ങി 11 കുറ്റങ്ങളാണ് പ്രതികള്‍ക്കു മേല്‍ ചുമത്തിയത്. വധശിക്ഷയായതിനാല്‍ ഇതിന് അംഗീകാരം തേടി മേല്‍ക്കോടതിയെ വിചാരണക്കോടതി സമീപിക്കണമെന്നാണ് ചട്ടം. ഇതിന്റെ ഭാഗമായാണ് ഡല്‍ഹിയിലെ അതിവേഗ കോടതി ഹൈക്കോടതിയെ സമീപിച്ചത്.
Labels:
National
12:33
ദേവയാനി ഖൊബ്രഗഡെക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് അമേരിക്കന്‍ കോടതി.
വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ കേസില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് അമേരിക്കന്‍ കോടതി. കുറ്റങ്ങള്‍ തള്ളിയ കോടതി ദേവയാനിക്ക് നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കി. കേസ് പരിഗണിക്കുന്ന മാന്‍ഹാട്ടനിലെ ഫെഡറല്‍ കോടതിയുടേതാണ് ഉത്തരവ്. വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ കേസില്‍ അമേരിക്കയില്‍ അറസ്റ്റിലായ ദേവയാനിയെ ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു. ഇതേസമയം കോടതി ഉത്തരവിനോട് മാന്‍ഹാട്ടനിലെ അമേരിക്കന്‍ അറ്റോര്‍ണി ഓഫീസ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഖൊബ്രഗഡെയുടെ അഭിഭാഷകന്‍ കോടതിയെ വിധിയെ സ്വാഗതം ചെയ്തു. നയതന്ത്ര പരിരക്ഷയുള്ള ഒരാള്‍ക്കെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇതുവരെയുണ്ടായ സംഭവങ്ങളില്‍ ഖൊബ്രഗഡയ്ക്ക് ഏറെ നിരാശയുണ്ടായിരുന്നുവെന്നും കോടതി വിധിയില്‍ അവര്‍ ആഹ്ലാദം പ്രകടിപ്പിച്ചെന്നും അഭിഭാഷകന്‍ കൂട്ടിചേര്‍ത്തു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദേവയാനിയുടെ അഭിഭാഷകന്‍ അമേരിക്കന്‍ കോടതിയെ സമീപിച്ചിരുന്നു. ദേവയാനിക്കെതിരെ കേസെടുക്കാന്‍ അധികാരമില്ലെന്നും പൂര്‍ണ നയതന്ത്ര പരിരക്ഷയുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ എഴുതി നല്‍കി.
Labels:
National
12:20
ഔദ്യോഗിക വസതിയില്‍ നിന്നു മാറാന്‍ കൂടുതല്‍ സമയം വേണമെന്ന് അരവിന്ദ് കെജ്രിവാള്‍.
മുഖ്യമന്ത്രിക്കസേരയില്‍ നിന്നൊഴിഞ്ഞിട്ട് ഒരു മാസമായെങ്കിലും ഔദ്യോഗിക വസതിയില്‍ നിന്നു മാറാന്‍ കൂടുതല്‍ സമയം വേണമെന്ന് അരവിന്ദ് കെജ്രിവാള്‍. മെയില്‍ മകളുടെ പരീക്ഷ കഴിയുന്നതുവരെ തിലക്ക് ലെയിനിലെ വസതിയില്‍ താമസിക്കാന്‍ അനുവദിക്കണമെന്നാണ് കെജ്രിവാളിന്റെ ആവശ്യം. നേരത്തേ വസതി ഒഴിയണമെന്നാവശ്യപ്പെട്ട് പിഡബ്ല്യുഡി വകുപ്പ് കത്തയച്ചിരുന്നു. പദവി ഒഴിഞ്ഞാല്‍ വസതിയില്‍ നിന്നു മാറാനുള്ള 15 ദിവസത്തെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് കത്തയച്ചത്. ഫെബ്രുവരി 14നാണ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. മാര്‍ച്ച് 1നായിരുന്നു ഔദ്യോഗിക വസതി ഒഴിയാനുള്ള അവസാന തീയതി. നഗരവികസന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് പിഡബ്ല്യുഡി കെജ്രിവാളിന് കത്തയച്ചത്. 15 ദിവസത്തിനു ശേഷം മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതിയില്‍ ആറുമാസം വരെ താമസിക്കാം. എന്നാല്‍ ഉയര്‍ന്ന നിരക്കില്‍ വാടക നല്‍കണം. ഇതുപ്രകാരം കെജരിവാള്‍ പ്രതിമാസം 2.58 ലക്ഷം രൂപയാണ് നല്‍കേണ്ടത്.
Labels:
National
12:11
മാവോയിസ്റ്റ് ആക്രമണം ; വകുപ്പുതല അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാന്‍ ഷിന്‍ഡെ ഉത്തരവിട്ടു.
Written By Unknown on 12 Mar 2014 | 12:11
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തെക്കുറിച്ച് വകുപ്പുതല അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഉത്തരവിട്ടു. ആക്രമണത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കുമെന്നും ഷിന്‍ഡെ. ആക്രമണത്തെ അപലപിക്കുന്നതായും ഷിന്‍ഡെ. ഇന്നലെ രാവിലെ പത്തരയോടെയാണ് ഛത്തീസ്്ഗഡിലെ ദന്തേവാഡ ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടിയത്. ആക്രമണത്തില്‍ 16 സിആര്‍പിഎഫ് സൈനികര്‍ ഉള്‍പ്പെടെ 20 പേര്‍ മരിച്ചു. മാവോയിസ്റ്റ് ആക്രമണത്തില്‍ നിരവധി ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു. ജീരം താഴ്‌വരയിലെ ടോംഗ്പാലില്‍ 50 ഓളം വരുന്ന മാവോയിസ്റ്റുകളാണ് സിആര്‍പിഫും സംസ്ഥാന പോലീസുമടങ്ങിയ അമ്പതുപേരുടെ സംയുക്തസേനയ്ക്കു നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
Labels:
National
11:02
കാശ്മീര്‍ പാക്കിസ്ഥാനില്‍ , ലഡാക്ക് ചൈനയില്‍ ... ! ആം ആദ്മി മാപ്പ് വിവാദത്തില്‍...
എഎപിയുടെ വെബ്‌സൈറ്റില്‍ സംഭവനകള്‍ക്കായുള്ള പേജിലാണ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമായ കശ്മീരിനെ പാക്കിസ്ഥാനില്‍ പെടുത്തിയുള്ള ഭൂപടം നല്‍കിയത്. സംഭവം വിവാദമായതോടെ ഉടന്‍ തന്നെ സൈറ്റില്‍ നിന്നും ഭൂപടം പിന്‍ലലിച്ചു. കശ്മീരില്‍ ഹിതപരിശോധന നടത്തണമെന്ന തരത്തില്‍ എഎപി നേതാവ് പ്രശാന്ത് ഭൂഷണ്‍ നടത്തിയ പ്രസ്താവന നേരത്തെ വന്‍ വിവാദമായിരുന്നു. അന്ന് ഇത് പ്രശാന്ത് ഭൂഷണ്‍ന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നറിയിച്ചുകൊണ്ട് അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ എഎപിയുടെ സൈറ്റിലും ഇതിനെ ന്യായീകരിക്കുന്ന തരത്തിലുള്ള മാപ്പ് പ്രത്യക്ഷപ്പെട്ടതോടെ എഎപി വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. ഇന്ത്യയുടെ ഭാഗമായ പാക് അധിനിവേശ കശ്മീര്‍ പാക്കിസ്ഥാനിലും ലഡാക് മേഖലയുടെ ഒരു ഭാഗം ചൈനയിലും ഉള്‍പ്പെടുന്ന തരത്തിലുള്ള ഭൂപടമാണ് ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഭുപടം ഉടന്‍ നീക്കിയെങ്കിലും ഇതിനെതിരെ വന്‍ പ്രതികരണങ്ങളാണ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ ഉയര്‍ന്നുവരുന്നത്.
Labels:
National
14:53
ഛത്തിസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം ; 20 സൈനീകര്‍ കൊല്ലപ്പെട്ടു.
Written By Unknown on 11 Mar 2014 | 14:53
ഛത്തിസ്ഗഡിലെ ദന്തേവാഡ ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മാവോയിസ്റ്റ് ആക്രമണത്തില്‍ നിരവധി ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ 10.30നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ജീരം താഴ്‌വരയിലെ ടോംഗ്പാലില്‍ 50 ഓളം വരുന്ന മാവോയിസ്റ്റുകളാണ് സിആര്‍പിഫും സംസ്ഥാന പോലീസുമടങ്ങിയ അമ്പതുപേരുടെ സംയുക്തസേനയ്ക്കു നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ വര്‍ഷം മാവോയിസ്റ്റ് ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ട സംഭവം നടന്ന ജീരം പാലിക്ക് സമീപത്ത് വെച്ചാണ് ഇന്ന് സൈനികര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം ഛത്തിസ്ഗഢിലെ സുക്മ ജില്ലയില്‍ മാവോവാദികള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടി ഡെപ്യൂട്ടി കമാന്‍ഡന്റ് ഉള്‍പ്പെടെ രണ്ട് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. 12 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ബോധ്രാജ്പദാര്‍ ഗ്രാമത്തിലെ വനത്തില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Labels:
National
12:51
മോഡി അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും അപകടത്തിലാകും ; ലാലു പ്രസാദ് യാദവ്.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ അധികാരത്തിലെത്തുന്നതു തടയാന്‍ മതേതരശക്തികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. മോഡി അധികാരത്തിലെത്തിയാല്‍
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും അപകടത്തിലാകുമെന്നും ലാലു പറഞ്ഞു. അധികാരത്തിലെത്തുന്നതില്‍ നിന്നു തടയാന്‍ മതേതരശക്തികളെ വെല്ലുവിളിക്കുകയാണ് പുര്‍ണിയയിലെ പ്രസംഗത്തില്‍ മോഡി ചെയ്തതെന്നും 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോഡിക്കെതിരേ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് നീങ്ങിയതാണെന്നും ലാലു പറഞ്ഞു. എന്നാല്‍ അന്ന് ഇക്കാര്യത്തില്‍ തടസം നിന്നത് ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ. അഡ്വാനിയായിരുന്നുവെന്നും ലാലു വ്യക്തമാക്കി. അന്ന് വാജ്‌പേയിക്ക് ചെയ്യാനാകാതിരുന്നത് ഇന്ന് നാം ചെയ്യുമെന്നും അധികാരത്തിലെത്തുന്നതില്‍ നിന്ന് മോഡിയെ തടയുമെന്നും ലാലു പ്രസാദ് യാദവ് അറിയിച്ചു.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും അപകടത്തിലാകുമെന്നും ലാലു പറഞ്ഞു. അധികാരത്തിലെത്തുന്നതില്‍ നിന്നു തടയാന്‍ മതേതരശക്തികളെ വെല്ലുവിളിക്കുകയാണ് പുര്‍ണിയയിലെ പ്രസംഗത്തില്‍ മോഡി ചെയ്തതെന്നും 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോഡിക്കെതിരേ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് നീങ്ങിയതാണെന്നും ലാലു പറഞ്ഞു. എന്നാല്‍ അന്ന് ഇക്കാര്യത്തില്‍ തടസം നിന്നത് ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ. അഡ്വാനിയായിരുന്നുവെന്നും ലാലു വ്യക്തമാക്കി. അന്ന് വാജ്‌പേയിക്ക് ചെയ്യാനാകാതിരുന്നത് ഇന്ന് നാം ചെയ്യുമെന്നും അധികാരത്തിലെത്തുന്നതില്‍ നിന്ന് മോഡിയെ തടയുമെന്നും ലാലു പ്രസാദ് യാദവ് അറിയിച്ചു.
Labels:
National
12:41
കേരള ഗവര്‍ണറായി ഷീല ദീക്ഷിത് ഇന്ന് ചുമതലയേല്‍ക്കും.
കേരള ഗവര്‍ണറായി ഷീല ദീക്ഷിത് ഇന്ന് ചുമതലയേല്‍ക്കും. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ 12 മണിയ്ക്കാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. ഇന്നലെ തിരുവനന്തപുരത്തെത്തിയ ഷീല ദീക്ഷിതിന് ഔപചാരികമായ വരവേല്‍പ് നല്‍കി. പൊലീസിന്റെ ഗാര്‍ഡ് ഒഫ് ഓണര്‍ പരിശോധിച്ച ശേഷം നിയുക്ത ഗവര്‍ണ്ണര്‍ പ്രത്യേക പവലിയനിലെത്തി മുഖ്യമന്ത്രിയെയും മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെയും കണ്ടു. ചീഫ് സെക്രട്ടറി, ഡിജിപി, ദക്ഷിണ വ്യോമകമാന്‍ഡ് മേധാവി എന്നിവരും സന്നിഹിതരായിരുന്നു. കേസില്‍ നിന്ന് രക്ഷപ്പെടാനായിട്ടാണ് ഷീല ദീക്ഷിതിനെ കേരള ഗവര്‍ണറാക്കിയതെന്ന് ആരോപിച്ച് ആം ആദ്മി പ്രവര്‍ത്തകര്‍ റോഡില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി.
Labels:
National
14:28
ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസ്സുകള്‍ ; വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം.
Written By Unknown on 10 Mar 2014 | 14:28
ജനപ്രതിനിധികള്‍ക്കെതിരായ വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി. ക്രിമിനല്‍ , അഴിമതി കേസുകളില്‍ പ്രതികളായ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകളില്‍ വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന് കീഴ്‌ക്കോടതികള്‍ക്ക് സുപ്രീംകോടതിയുടെ ഉത്തരവ്. ക്രിമിനല്‍ കേസുകളിലെ വിചാരണയാണ് ഒരു വര്‍ഷത്തിനകം തീര്‍ക്കേണ്ടത്. കുറ്റം ചുമത്തപ്പെട്ട ജനപ്രതിനിധികളെ തെരഞ്ഞെടുപ്പില്‍ നിന്നും തടയണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എച്ച് എല്‍ ദത്ത് , ആര്‍.എം.ലോധയും കുര്യന്‍ ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഹര്‍ജി പരിഗണിക്കാനാവില്ലെന്നും എന്നാല്‍ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ ഗൗരവതരമാണെന്നും കോടതി നിരീക്ഷിച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസില്‍ കുറ്റപത്രം നല്‍കി ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്റെ കാരണം ബന്ധപ്പെട്ട ജഡ്ജി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ബോധിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. രാജ്യത്ത് നിരവിധി കേസുകളാണ് കെട്ടിക്കിടക്കുന്നത്. മറ്റുള്ള കാര്യങ്ങള്‍ക്കായി ഒരു ശതമാനമെങ്കിലും ബഡ്ജറ്റില്‍ ജഡ്ജിമാരെ നിയമിക്കുന്നതിനായി നീക്കിവെച്ചാല്‍ ഇത്രയും കേസുകള്‍ കെട്ടിക്കിടക്കില്ലെന്നും കോടതി വ്യക്തമാക്കി. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സുപ്രീംകോടതി നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.വിചാരണാ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ജനപ്രതിനിധികളെ അയോഗ്യരാക്കാമെന്നും സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
Labels:
National
11:44
രാഹുലിന്റെ പരമാര്‍ശത്തിനിതെരിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ കൊലപാതകത്തില്‍ ആര്‍എസ്എസിനു പങ്കുണ്ടെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരമാര്‍ശത്തിനെതിരെ നടപടിയാവശ്യപ്പെട്ട് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി. കോണ്‍ഗ്രസ് നിരന്തരമായി പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുകയാണെന്നും അതിനാല്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരേയുള്ള നടപടിയായി കോണ്‍ഗ്രസിന്റെ അംഗീകാരം റദ്ദാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ താനെയില്‍ മാര്‍ച്ച് ആറിനു നടന്ന പരിപാടിക്കിടെയാണ് രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെതിരേ ആരോപണം ഉന്നയിച്ചത്.
Labels:
National
11:38
കല്‍ക്കരി ; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും.
കല്‍ക്കരി കുംഭകോണക്കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സിബിഐ സംഘം ഇന്നു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചേക്കും. യുപിഎ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും ഒരുപോലെ പ്രതിരോധത്തിലാക്കിയ കേസില്‍ ആദ്യകുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലുമാണ് അന്വേഷണസംഘം. മാനദണ്ഡമില്ലാതെ കല്‍ക്കരിപ്പാടങ്ങള്‍ക്ക് ഖനനാനുമതി നല്‍കിയതിലൂടെ ഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായാണു സിഎജി റിപ്പോര്‍ട്ടിലെ സൂചന. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ആര്‍.എം. ലോധയുടെ അധ്യക്ഷതയിലുള്ള ബഞ്ചിന്റെ മേല്‍നോട്ടത്തിലാണു കല്‍ക്കരിക്കേസിലെ സിബിഐ അന്വേഷണം.
Labels:
National
15:05
170 യാത്രക്കാരുമായി പറന്ന ഇന്റിഗോയുടെ 320 എയര്‍ ബസ് വിമാനത്തിന് തീപിടുത്തം
Written By Unknown on 8 Mar 2014 | 15:05
170 യാത്രക്കാരുമായി യാത്ര പുറപ്പെട്ട ഇന്റിഗോ വിമാനത്തിന് തീപിടിച്ചു. ഡെല്‍ഹിയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട ഇന്റിഗോയുടെ 320 എയര്‍ ബസ് വിമാനത്തിനാണ് തീപിടിച്ചത്. കാഠ്മണ്ഡുവിലെ ത്രിബുവന്‍ എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്യുന്നതിനിടെയാണ് വിമാനത്തിന് തീപിടുത്തമുണ്ടായത്. എമര്‍ജന്‍സി വാതിലൂടെ യാത്രക്കാരെ പെട്ടന്ന് ഇറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീപിടിച്ച സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Labels:
National
11:29
ചായയിന്മേല്‍ ചര്‍ച്ചയുമായി മോഡി ഇന്ന് വനിതകള്‍ക്കൊപ്പം...
രാജ്യാന്തര വനിതാ ദിനമായ ഇന്നു ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയുടെ ഭാഗമായ ചായയിന്മേല്‍ ചര്‍ച്ചയില്‍ സ്ത്രീകളുമായി സംവദിക്കും. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും വനിതാ ശാക്തീകരണവുമൊക്കെയാണു വിഷയം. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തു വൈകിട്ടു നാലുമുതല്‍ ആറുവരെയാണു പരിപാടി. ഇന്റര്‍നെറ്റ് മുഖേന വനിതകള്‍ക്കു മോഡിയുമായി സംവദിക്കാന്‍ അവസരമുണ്ട്.
Labels:
National
14:41
മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ്സുകാര്‍ ; രാഹുല്‍ ഗാന്ധി.
Written By Unknown on 7 Mar 2014 | 14:41
മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ്സുകാരാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. എന്നാല്‍, ഇന്ന് ാര്‍എസ്എസ്സുകാര്‍ സംസാരിക്കുന്നത് ഗാന്ധിയെക്കുറിച്ചാണെന്നും രാഹുല്‍. സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയും ഗാന്ധിജിയെയും അന്ന് എതിര്‍ത്തവര്‍ അവരായിരുന്നെന്ന് താന ജില്ലയില്‍ നടന്ന പൊതുചടങ്ങിലാണ് രാഹുല്‍ പറഞ്ഞത്. ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ കൊണ്ടുവന്നത് തങ്ങളാണെന്നാണ് ബി.ജെ.പി. നേതാക്കള്‍ അവകാശപ്പെടുന്നത്. ''രാജ്യത്ത് സാങ്കേതികവിപ്ലവത്തിന് വലിയ സംഭാവന നല്‍കിയവരാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സാങ്കേതിക വിദഗ്ധന്‍ സാം പിത്രോഡയും. കമ്പ്യൂട്ടര്‍ കൊണ്ടുവന്നതിന് പിന്നില്‍ രാജീവ് ഗാന്ധിയും സാം പിത്രോഡയും മറ്റ് യുവനേതാക്കളുമാണ്'' രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് 60 വര്‍ഷംകൊണ്ട് ചെയ്തത് മൂന്ന് മാസത്തിനുള്ളില്‍ ചെയ്യുമെന്നാണ് ബി.ജെ.പി. പറയുന്നത് . അതെങ്ങനെ സാധ്യമാകുമെന്ന് രാഹുല്‍ ചോദിച്ചു.
Labels:
National
12:27
ബിജെപിയേയും മോഡിയേയും സ്‌നേഹത്തോടെ മടക്കിയയക്കും ; രാഹുല്‍ ഗാന്ധി.
Written By Unknown on 6 Mar 2014 | 12:27
ബ്രിട്ടീഷുകാരെ ഇന്ത്യ മടക്കി അയച്ച പോലെ ബിജെപിയെയും അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിയേയും മടക്കി അയക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ . മോഡിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന പ്രസ്താവനയോട് കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയല്ല ഒരു സിദ്ധാന്തമാണെന്നായിരുന്നു രാഹുലിന്റെ മറുപടി. കോണ്‍ഗ്രസ് എന്ന ഈ സിദ്ധാന്തത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവരെയൊക്കെ ഇന്ത്യ മടക്കി അയച്ചിട്ടുണ്ടെന്നും രാഹുല്‍. കോണ്‍ഗ്രസ് ബ്രിട്ടീഷുകാരെ മടക്കി അയച്ചു. അതുപോലെ കോണ്‍ഗ്രസ് ബിജെപിയെയും, വെറുപ്പില്ലാതെ സ്‌നേഹത്തോടെ മടക്കി അയക്കുമെന്നും രാഹുല്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ അവരെ ഹിന്ദുക്കള്‍ എന്നാണ് വിളിക്കുന്നത്, എന്നാല്‍ അവര്‍ ഭഗവത് ഗീത വായിച്ചിട്ടില്ല. വായിച്ചിട്ടുണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ സിദ്ധാന്തം അവര്‍ക്ക് മനസ്സിലാകുമായിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയില്‍ അവരുടെ മുഖ്യമന്ത്രി ജയിലില്‍ പോയി, എന്നാല്‍ ഇപ്പോഴും ബിജെപി അദ്ദേഹത്തെ കൂടെ നിര്‍ത്തിയിരിക്കുകയാണെന്നും ഗുജറാത്ത് സര്‍ക്കാരിലെ മൂന്ന് മന്ത്രിമാര്‍ അഴിമതിക്കാരാണ്, ബിജെപി അവരെ കുറിച്ച് സംസാരിക്കുന്നില്ല. അഴിമതിക്കെതിരായ ആറു ബില്ലുകളെ കുറിച്ച് ഞാന്‍ സംസാരിച്ചപ്പോള്‍ അത് രാഹുലിന്റെ ബില്ലുകള്‍ എന്ന് പറഞ്ഞ് ബിജെപി അതിന്റെ വരവിനെ തടഞ്ഞെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
Labels:
National


.jpg)








.jpg)

.jpg)


.jpg)


