Latest News :
Home » » മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ്സുകാര്‍ ; രാഹുല്‍ ഗാന്ധി.

മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ്സുകാര്‍ ; രാഹുല്‍ ഗാന്ധി.

Written By Unknown on 7 Mar 2014 | 14:41

മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ്സുകാരാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. എന്നാല്‍, ഇന്ന് ാര്‍എസ്എസ്സുകാര്‍ സംസാരിക്കുന്നത് ഗാന്ധിയെക്കുറിച്ചാണെന്നും രാഹുല്‍. സര്‍ദാര്‍ വല്ലഭായ്  പട്ടേലിനെയും ഗാന്ധിജിയെയും അന്ന് എതിര്‍ത്തവര്‍ അവരായിരുന്നെന്ന് താന ജില്ലയില്‍ നടന്ന പൊതുചടങ്ങിലാണ്  രാഹുല്‍ പറഞ്ഞത്. ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ കൊണ്ടുവന്നത് തങ്ങളാണെന്നാണ് ബി.ജെ.പി. നേതാക്കള്‍ അവകാശപ്പെടുന്നത്. ''രാജ്യത്ത് സാങ്കേതികവിപ്ലവത്തിന് വലിയ സംഭാവന നല്‍കിയവരാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സാങ്കേതിക വിദഗ്ധന്‍ സാം പിത്രോഡയും. കമ്പ്യൂട്ടര്‍ കൊണ്ടുവന്നതിന് പിന്നില്‍ രാജീവ് ഗാന്ധിയും സാം പിത്രോഡയും മറ്റ് യുവനേതാക്കളുമാണ്'' രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് 60 വര്‍ഷംകൊണ്ട് ചെയ്തത് മൂന്ന് മാസത്തിനുള്ളില്‍ ചെയ്യുമെന്നാണ് ബി.ജെ.പി. പറയുന്നത് . അതെങ്ങനെ സാധ്യമാകുമെന്ന് രാഹുല്‍ ചോദിച്ചു.




Share this article :
 
Copyright © 2014. Nair News Online - All Rights Reserved