Latest News :
Home » » ഗണപതി മന്ത്രങ്ങള്‍

ഗണപതി മന്ത്രങ്ങള്‍

Written By Nair News Online on 23 Jan 2014 | 06:06


ചില അതിപ്രധാന ഗണപതിമന്ത്രങ്ങള്‍:

വിനായക ചതുര്‍ത്ഥി മുതല്‍ ജപിച്ചുതുടങ്ങാവുന്ന അത്ഭുതശക്തിയുള്ള 4 ഗണപതിമന്ത്രങ്ങള്‍ എഴുതുന്നു. മന്ത്രങ്ങള്‍ ജപിക്കുമ്പോള്‍ വ്യക്തതയോടെയും സാവകാശത്തിലും മാത്രം ജപിച്ച് ശീലിക്കണം. 
ആവശ്യമുള്ളവര്‍ക്ക്‌ മാനസപൂജയും ചെയ്യാവുന്നതാകുന്നു.
മാനസപൂജ:

കുടുംബത്ത് ആര്‍ക്കെങ്കിലുമോ അല്ലെങ്കില്‍ നമുക്കോ വേണ്ടി എന്തെങ്കിലും കാരണവശാല്‍ പ്രത്യേക പ്രാര്‍ത്ഥന വേണ്ടിവന്നാല്‍ നെയ്‌വിളക്ക് കൊളുത്തി, ആ ദേവതയെ ധ്യാനിച്ചുകൊണ്ട് 24 മിനിട്ടില്‍ (ഒരു നാഴിക നേരം) കുറയാതെ ഭക്തിപുരസ്സരം ഈ മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് മാനസപൂജ ചെയ്യുക. മാനസപൂജ എന്നാല്‍, പ്രസ്തുത ദേവനെ അല്ലെങ്കില്‍ ദേവിയെ എണ്ണ തേച്ച് കുളിപ്പിച്ച് പൊട്ടുകുത്തി ഉടയാട ധരിപ്പിച്ച് മാല ചാര്‍ത്തി മുഖം മിനുക്കി ധൂമ-ദീപാദികള്‍ നല്‍കി അന്ന-പാനീയങ്ങള്‍ നല്‍കി ഭഗവാന്‍റെ ഇഷ്ട പുഷ്പാഞ്ജലികള്‍ നല്‍കി ഇഷ്ട മന്ത്രങ്ങളും (അറിയുമെങ്കില്‍) സൂക്തങ്ങളും (അറിയുമെങ്കില്‍),) സ്തോത്രങ്ങളും (അറിയുമെങ്കില്‍) ജപിച്ച് അര്‍ച്ചയും നടത്തി അവസാനം തെറ്റുകുറ്റങ്ങള്‍ക്ക്‌ മാപ്പും അപേക്ഷിച്ച് അവര്‍ക്ക്‌ നല്‍കുന്ന മാനസപൂജയില്‍ സന്തോഷം കണ്ടെത്തണം. അതായത്‌, ഇവയൊക്കെ നാം ഭഗവാനുവേണ്ടി അല്ലെങ്കില്‍ ഭഗവതിയ്ക്കുവേണ്ടി ചെയ്യുന്നതായി മനസ്സില്‍ ഏകാഗ്രതയോടെ കാണണമെന്ന് സാരം. മാനസപൂജയോളം വലിയ ഒരു ഈശ്വരാരാധന ഇല്ലെന്നറിയുക.
മഹാഗണപതി മന്ത്രം:

ഈ മന്ത്രജപം കൊണ്ട് ഏറ്റവും ഗുണപ്രദമായി ഭവിക്കുന്നത്, സത്സ്വഭാവം ലഭിക്കും എന്നതാണ്. സ്വഭാവ വികലതയുള്ള ജാതകന്‍റെ പേരും നക്ഷത്രവും കൊണ്ട്, 'സത്സ്വഭാവ ചിന്താര്‍ത്ഥ്യം' മഹാഗണപതി മന്ത്രസഹിതം പുഷ്പം അര്‍ച്ചിച്ചു നടത്തുന്ന ഗണപതിഹോമം അതീവ ഫലപ്രദമാണ്.
മഹാഗണപതി മന്ത്രം സ്ഥിരമായി ജപിക്കുന്നവര്‍ക്ക് അത്ഭുതകരമായ ഒരു വശ്യശക്തി ലഭിക്കും. ആര്‍ക്കും ബഹുമാനിക്കണം എന്ന ചിന്തയുണ്ടാകും. സര്‍വ്വ സിദ്ധികളും ലഭിക്കുന്ന അത്യുത്തമം ആയതും ഗണപതിമന്ത്രങ്ങളില്‍ വെച്ചേറ്റവും ഫലപ്രദവുമായ മന്ത്രവുമാണിത്.
മന്ത്രം:

"ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൌം ഗം ഗണപതയേ വര വരദ 
സര്‍വ്വജനം മേ വശമാനയ സ്വാഹാ"
ലക്ഷ്മീവിനായകം:

ഇത് ദാരിദ്യശാന്തി നല്‍കും. ധനാഭിവൃദ്ധിയ്ക്കും ജാതകത്തില്‍ ഓജരാശിയില്‍ നില്‍ക്കുന്ന ശുക്രനെ പ്രീതിപ്പെടുത്താനും, രണ്ടാം ഭാവത്തില്‍ കേതു നില്‍ക്കുന്ന ജാതകര്‍ക്കും ഈ ഗണപതിമന്ത്രം അത്യുത്തമം ആകുന്നു.
മന്ത്രം:

"ഓം ശ്രീം ഗം സൗമ്യായ ഗണപതയേ 
വരവരദ സര്‍വ്വജനം മേ വശമാനയ സ്വാഹാ"
108 ആണ് ജപസംഖ്യ.
ക്ഷിപ്രഗണപതി മന്ത്രം:

തടസ്സശമനം, ക്ഷിപ്രകാര്യസിദ്ധി എന്നിവയ്ക്ക് ഈ മന്ത്രജപം അത്യുത്തമം ആകുന്നു.
മന്ത്രം:
"ഗം ക്ഷിപ്ര പ്രസാദനായ നമ:"
108 ആണ് ജപസംഖ്യ.
വശ്യഗണപതി മന്ത്രം:

ദാമ്പത്യകലഹശമനം, പ്രേമസാഫല്യം എന്നിവയ്ക്ക് ഇത് അതീവ ഫലപ്രദം ആകുന്നു.
മന്ത്രം:

"ഹ്രീം ഗം ഹ്രീം വശമാനയ സ്വാഹാ"
108 ആണ് ജപസംഖ്യ.
http://www.utharaastrology.com/ 
Share this article :
 
Copyright © 2014. Nair News Online - All Rights Reserved