Latest News :
Home » , » ചങ്ങനാശ്ശേരി നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മന്നം സമാധി ദിനാചരണം 25ന് ആചരിക്കും.

ചങ്ങനാശ്ശേരി നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മന്നം സമാധി ദിനാചരണം 25ന് ആചരിക്കും.

Written By Nair News Online on 17 Feb 2014 | 13:03





ചങ്ങനാശ്ശേരി:നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സമുദായാചാര്യന്‍ മന്നത്തുപത്മനാഭന്റെ 44-ാമത് ചരമവാര്‍ഷികം ഫിബ്രവരി 25 ന് ആചരിക്കും. മന്നംസമാധിമണ്ഡപത്തില്‍ രാവിലെ മുതല്‍ ഭക്തിഗാനാലാപനവും പുഷ്പാര്‍ച്ചനയും ഉപവാസവും സമൂഹപ്രാര്‍ത്ഥനയും നടക്കും. രാവിലെ 6 മണിമുതല്‍ 11.45 വരെ നടക്കുന്ന പരിപാടികളില്‍ യൂണിയന്‍ കരയോഗം ഭാരവാഹികളും എന്‍. എസ്. എസ്. നായകസഭാംഗങ്ങളും പങ്കെടുക്കും.എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നേതൃത്വം നല്‍കും.

എല്ലാ എന്‍.എസ്.എസ്. യൂണിയനുകളുടെയും കരയോഗങ്ങളുടെയും നേതൃത്വത്തില്‍ രാവിലെ 6 മുതല്‍ 11.45വരെ സമുദായാചാര്യന്റെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയും സമൂഹപ്രാര്‍ത്ഥനയും സംഘടിപ്പിക്കും.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved