Latest News :
Home » » മാവോയിസ്റ്റ് ആക്രമണം ; വകുപ്പുതല അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാന്‍ ഷിന്‍ഡെ ഉത്തരവിട്ടു.

മാവോയിസ്റ്റ് ആക്രമണം ; വകുപ്പുതല അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാന്‍ ഷിന്‍ഡെ ഉത്തരവിട്ടു.

Written By Unknown on 12 Mar 2014 | 12:11

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തെക്കുറിച്ച് വകുപ്പുതല അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഉത്തരവിട്ടു. ആക്രമണത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കുമെന്നും ഷിന്‍ഡെ. ആക്രമണത്തെ അപലപിക്കുന്നതായും ഷിന്‍ഡെ. ഇന്നലെ രാവിലെ പത്തരയോടെയാണ് ഛത്തീസ്്ഗഡിലെ ദന്തേവാഡ ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടിയത്. ആക്രമണത്തില്‍ 16 സിആര്‍പിഎഫ് സൈനികര്‍ ഉള്‍പ്പെടെ 20 പേര്‍ മരിച്ചു. മാവോയിസ്റ്റ് ആക്രമണത്തില്‍ നിരവധി ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു. ജീരം താഴ്‌വരയിലെ ടോംഗ്പാലില്‍  50 ഓളം വരുന്ന മാവോയിസ്റ്റുകളാണ്  സിആര്‍പിഫും സംസ്ഥാന പോലീസുമടങ്ങിയ അമ്പതുപേരുടെ സംയുക്തസേനയ്ക്കു നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved