Latest News :
Home » » ഡല്‍ഹി കൂട്ടബലാത്സംഗം ; പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു.

ഡല്‍ഹി കൂട്ടബലാത്സംഗം ; പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു.

Written By Unknown on 13 Mar 2014 | 15:53

രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗക്കേസ് പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. പ്രതികളായ   മുകേഷ്, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ എന്നിവരുടെ വധശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്.   വധശിക്ഷയ്‌ക്കെതിരേ പ്രതികള്‍ സമര്‍പ്പിച്ചിട്ടുള്ള അപ്പീല്‍ തള്ളികൊണ്ടാണ് കോടതി വധസഇക്ഷ ശരിവെച്ചത്.ജസ്റ്റിസുമാരായ രേവ ഖേത്രപാല്‍, പ്രതിഭ റാണി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 13ന് ഡല്‍ഹിയിലെ അതിവേഗ കോടതിയാണ് പ്രതികളായ മുകേഷ്, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ എന്നീ പ്രതികളെ വധശിക്ഷയ്ക്കു വിധിച്ചത്. കൂട്ടബലാത്സംഗം, കൊലപാതകം, പ്രകൃതി വിരുദ്ധ പീഡനം, തെളിവ് നശിപ്പിക്കല്‍ തുടങ്ങി 11 കുറ്റങ്ങളാണ് പ്രതികള്‍ക്കു മേല്‍ ചുമത്തിയത്. വധശിക്ഷയായതിനാല്‍ ഇതിന് അംഗീകാരം തേടി മേല്‍ക്കോടതിയെ വിചാരണക്കോടതി സമീപിക്കണമെന്നാണ് ചട്ടം. ഇതിന്റെ ഭാഗമായാണ് ഡല്‍ഹിയിലെ അതിവേഗ കോടതി ഹൈക്കോടതിയെ സമീപിച്ചത്.






Share this article :
 
Copyright © 2014. Nair News Online - All Rights Reserved