Latest News :
Home » » വീട്ടു ജോലിക്കാരിയ്ക്ക് നിയമപ്രകാരമുള്ള വേതനം നല്‍കിയില്ല.... ദേവയാനിയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു...

വീട്ടു ജോലിക്കാരിയ്ക്ക് നിയമപ്രകാരമുള്ള വേതനം നല്‍കിയില്ല.... ദേവയാനിയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു...

Written By Unknown on 15 Mar 2014 | 10:26

വീട്ടു ജോലിക്കാരിയ്ക്ക് നിയമപ്രകാരമുള്ള വേതനം നല്‍കാതെ ചൂഷണംചെയ്‌തെന്ന കുറ്റം ആരോപിച്ചുകൊണ്ട്   ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെയ്‌ക്കെതിരെ പുതിയ കുറ്റപത്രം. ദേവയാനി ഖൊബ്രഗഡെയെ യുഎസ് കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തയാക്കിയിരുന്നു. വീട്ടുവേലക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരം നല്‍കിയെന്ന കേസിലാണ് യു.എസ് കോടതി കഴിഞ്ഞദിവസം ദേവയാനി ഖൊബ്രഗഡെയെ കുറ്റവിമുക്തയാക്കിയത്. എന്നാല്‍ വീട്ടു ജോലിക്കാരിയ്ക്ക് നിയമപ്രകാരമുള്ള വേതനം നല്‍കാതെ ചൂഷണംചെയ്‌തെന്ന കുറ്റമാണ് ദേവയാനിക്കെതിരെ പുതിയതായി ചുമത്തിയിരിക്കുന്നത്. ഈ കേസ്സില്‍ ന്യൂയോര്‍ക്ക് കോടതി അറസ്റ്റു വാറണ്ട്് പുറപ്പെടുവിച്ചു.  യു.എസ് ഉദ്യോഗസ്ഥര്‍ക്ക്് വേലക്കാരി സംഗീത റിച്ചാര്‍ഡിന്റെ വീസയ്ക്കായി  വ്യാജതൊഴില്‍ കരാറുണ്ടാക്കിയാണ്  നല്‍കിയതെന്ന്  മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച 21 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. സംഗീതയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചു, അവരേയും കുടുംബത്തേയും ഭീഷണിപ്പെടുത്തി, ഇന്ത്യന്‍ യുഎസ് എംബസികളേയും കോടതികളേയും തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളും കുറ്റപത്രത്തില്‍ ഉന്നയിച്ചിട്ടുണ്ട്.






Share this article :
 
Copyright © 2014. Nair News Online - All Rights Reserved