Latest News :
Home » » മോഡി അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും അപകടത്തിലാകും ; ലാലു പ്രസാദ് യാദവ്.

മോഡി അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും അപകടത്തിലാകും ; ലാലു പ്രസാദ് യാദവ്.

Written By Unknown on 11 Mar 2014 | 12:51

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ അധികാരത്തിലെത്തുന്നതു തടയാന്‍ മതേതരശക്തികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്.  മോഡി അധികാരത്തിലെത്തിയാല്‍ 
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും അപകടത്തിലാകുമെന്നും ലാലു പറഞ്ഞു. അധികാരത്തിലെത്തുന്നതില്‍ നിന്നു തടയാന്‍ മതേതരശക്തികളെ വെല്ലുവിളിക്കുകയാണ് പുര്‍ണിയയിലെ പ്രസംഗത്തില്‍ മോഡി ചെയ്തതെന്നും 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോഡിക്കെതിരേ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് നീങ്ങിയതാണെന്നും ലാലു പറഞ്ഞു. എന്നാല്‍ അന്ന് ഇക്കാര്യത്തില്‍ തടസം നിന്നത് ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ. അഡ്വാനിയായിരുന്നുവെന്നും ലാലു വ്യക്തമാക്കി. അന്ന് വാജ്‌പേയിക്ക് ചെയ്യാനാകാതിരുന്നത് ഇന്ന് നാം ചെയ്യുമെന്നും അധികാരത്തിലെത്തുന്നതില്‍ നിന്ന് മോഡിയെ തടയുമെന്നും ലാലു പ്രസാദ് യാദവ് അറിയിച്ചു.


Share this article :
 
Copyright © 2014. Nair News Online - All Rights Reserved