Latest News :
Home » » ഛത്തിസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം ; 20 സൈനീകര്‍ കൊല്ലപ്പെട്ടു.

ഛത്തിസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം ; 20 സൈനീകര്‍ കൊല്ലപ്പെട്ടു.

Written By Unknown on 11 Mar 2014 | 14:53

ഛത്തിസ്ഗഡിലെ ദന്തേവാഡ ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മാവോയിസ്റ്റ് ആക്രമണത്തില്‍ നിരവധി ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ 10.30നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ജീരം താഴ്‌വരയിലെ ടോംഗ്പാലില്‍  50 ഓളം വരുന്ന മാവോയിസ്റ്റുകളാണ്  സിആര്‍പിഫും സംസ്ഥാന പോലീസുമടങ്ങിയ അമ്പതുപേരുടെ സംയുക്തസേനയ്ക്കു നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ വര്‍ഷം മാവോയിസ്റ്റ് ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ട സംഭവം നടന്ന ജീരം പാലിക്ക് സമീപത്ത് വെച്ചാണ് ഇന്ന് സൈനികര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം ഛത്തിസ്ഗഢിലെ സുക്മ ജില്ലയില്‍ മാവോവാദികള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടി ഡെപ്യൂട്ടി കമാന്‍ഡന്റ് ഉള്‍പ്പെടെ രണ്ട് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. 12 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.  ബോധ്രാജ്പദാര്‍ ഗ്രാമത്തിലെ വനത്തില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


Share this article :
 
Copyright © 2014. Nair News Online - All Rights Reserved