Latest Post
Showing posts with label Kerala. Show all posts
Showing posts with label Kerala. Show all posts
09:59
ഇടുക്കി സീറ്റിനായുള്ള അവകാശവാദം അവസാനിപ്പിച്ചു ; പി.ജെ.ജോസഫ്.
Written By Unknown on 15 Mar 2014 | 09:59
ഇടുക്കി സീറ്റിനായുള്ള അവകാശവാദം അവസാനിപ്പിച്ചതായി മന്ത്രി പി. ജെ. ജോസഫ്. ഇടുക്കി സീറ്റിനെചൊല്ലിയുള്ള വാദങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലെന്നും സീറ്റിനായുള്ള കേരളാ കോണ്‍ഗ്രസിന്റെ വാദങ്ങള്‍ അവസാനിച്ചെന്നും ജോസഫ്. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസുമായി തൊടുപുഴയിലെ സ്വവസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജോസഫ്. ഡീനിന്റെ വിജയത്തിനായി മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കേരളാ കോണ്‍ഗ്രസ് മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും ജോസഫ് അറിയിച്ചു. ഇടുക്കി സീറ്റിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ അവകാശവാദമുന്നയിച്ചത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗമായിരുന്നു. സീറ്റ് ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ച സാഹചര്യത്തിലാണ് സീറ്റിനായുള്ള അവകാശവാദം അവസാനിപ്പിക്കുന്നതായി പി.ജെ. ജോസഫ് അറിയിച്ചത്. അതേസമയം ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പു പ്രചാരണം രണ്ടാം ദിവസത്തിലേക്കു കടന്നു. തന്റെ രണ്ടാം ദിവസത്തെ പ്രചാരണം ഡീന്‍ കുര്യാക്കോസ് ആരംഭിച്ചത് പി.ജെ. ജോസഫിന്റെ വസതിയില്‍ നിന്നായിരുന്നു.
Labels:
Kerala
13:42
എം.ഐ ഷാനാവാസിതെിരെ കൈയ്യേറ്റ ശ്രമം .
Written By Unknown on 14 Mar 2014 | 13:42
യുഡിഎഫ് സ്ഥാനാര്‍ത്ഥി എംഐ ഷാനവാസിനെതിരെ കൈയ്യേറ്റ ശ്രമം. മാന്താവാടിയിലാണ് സംഭവം. പ്രദേശത്ത് വികസനം എത്തിക്കാത്തയാള്‍ വീണ്ടും മത്സരിക്കുന്നവെന്നാരോപിച്ചാണ് ബഹളം ഉണ്ടായത്. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ വെച്ചാണ് ഷാനവാസിനെ കൈയ്യേറ്റ ചെയ്യാന്‍ ശ്രമിച്ചത്. ബഹളത്തെ തുടര്‍ന്ന് ഷാനവാസ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.
Labels:
Kerala
12:55
നികുതി വെട്ടിപ്പ് കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ സിബിഐ റെയ്ഡ് ....
നികുതി വെട്ടിപ്പ് കേസില്‍ ഛത്തീസ്ഗഡിലെ ആം ആദ്മി പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തി. പാര്‍ട്ടി അംഗവും എല്‍ഐസി ഏജന്റുമായ യശ്വന്ദ് സാഹുവിന്റെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടന്നത്. സാഹു നികുതി വിവര കണക്കുകളില്‍ വെട്ടിപ്പ് കാണിച്ചതായും റെയ്ഡില്‍ പലവിധ രേഖകള്‍ പിടിച്ചെടുത്തതായും സിബിഐ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. അതേസമയം സാഹു ആം ആദ്മി പാര്‍ട്ടിയില്‍ യാതൊരുവിധ സ്ഥാനവും വഹിക്കുന്നില്ലെന്ന് ഛത്തീസ്ഗഡിലെ പാര്‍ട്ടിയുടെ കണ്‍വിനര്‍ സങ്കേത് തക്കൂര്‍ പറഞ്ഞു.
Labels:
Kerala
12:45
ഇടുക്കിയില്‍ ഇത്തവണ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം മല കയറുന്നതുപോലെ ; പി.സി.ജോര്‍ജ്ജ്.
ഇടുക്കിയില്‍ ഇത്തവണ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം മല കയറുന്നതുപോലെയാണെന്ന് ചീഫ് വിപ്പ് ജോര്‍ജ്ജ് . അതോടൊപ്പം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത് 20 പൊന്നിന്‍കുടങ്ങളാണെന്നും ജോര്‍ജ്ജ് പറഞ്ഞു. ഇടുക്കിയില്‍ പ്രചാരണത്തിന് വിളിച്ചാല്‍ സമയമുണ്ടെങ്കില്‍ പോകുമെന്നും ജോര്‍ജ്ജ് വ്യക്തമാക്കി. അതേസമയം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വിഷയയവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശങ്ക നീങ്ങിയിട്ടില്ലെന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.
Labels:
Kerala
14:54
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലിസ്റ്റിന് അംഗീകാരം
Written By Unknown on 13 Mar 2014 | 14:54
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലിസ്റ്റിന് അംഗീകാരം. 15 സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെയും ഹൈക്കമാന്‍ഡ് അംഗീകരിച്ചതായി കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. പി.സി ചാക്കോ ചാലക്കുടിയിലും കെ.പി ധനപാലന്‍ തൃശൂരും മത്സരിക്കും. പ്രഖ്യാപനം ഉടനുണ്ടാകും. തിരുവനന്തപുരം: ശശി തരൂര്‍, ആറ്റിങ്ങല്‍: ബിന്ദു കൃഷ്ണ, പത്തനംതിട്ട: ആന്റോ ആന്റണി, ആലപ്പുഴ: കെ.സി. വേണുഗോപാല്‍, മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ്, എറണാകുളം: കെ.വി. തോമസ്, ചാലക്കുടി : പി.സി ചാക്കോ, തൃശൂര്‍: കെ.പി.ധനപാലന്‍, ഇടുക്കി: ഡീന്‍ കുര്യാക്കോസ്, ആലത്തൂര്‍: കെ.എ. ഷീബ, കോഴിക്കോട്: എം.കെ. രാഘവന്‍, വടകര: മുല്ലപ്പള്ളി രാമചന്ദ്രന്‍, വയനാട്: എം.ഐ. ഷാനവാസ്, കണ്ണൂര്‍: കെ. സുധാകരന്‍, കാസര്‍കോട്: ടി. സിദ്ദിഖ്.
Labels:
Kerala
14:39
ചാലക്കുടിയില്‍ ചാക്കോയും തൃശൂരില്‍ ധനപാലനും മത്സരിക്കും...
തൃശൂര്‍, ചാലക്കുടി സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പരസ്പരം വച്ച് മാറി. ചാലക്കുടിയില്‍ പി.സി ചാക്കോയും തൃശൂരില്‍ കെ.പി ധനപാലനും മല്‍സരിക്കാന്‍ തീരുമായി. തൃശൂരില്‍ കെ.പി ധനപാലനായി പ്രവര്‍ത്തിക്കാന്‍ നേതാക്കളോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. കെ.പി. ധനപാലനെയും മന്ത്രി സി.എന്‍ ബാലകൃഷ്ണനെയും കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിലേക്ക് വിളിപ്പിച്ചിരുന്നു. അതേസമയം കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പ്രഖ്യാപ്പിക്കുമെന്നാണ് സൂചന. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രി രമേശ് ചെന്നിത്തലയും കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്്‌നിക്കും സോണിയയുമായുളള ചര്‍ച്ചയില്‍ പങ്കെടുത്തു. നേരത്തെ തൃശൂര്‍ സീറ്റിലെ പ്രശ്‌നപരിഹാരത്തിനായി ആന്റണി ഇടപെട്ട് പി.സി ചാക്കോ, മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയും വി.എം സുധീരനുമായും ആന്റണിയുമായി രാവിലെ ചര്‍ച്ച നടത്തി.
Labels:
Kerala
12:40
നിലാപാടു മാറ്റി.... തൃശൂരില്‍ പി.സി. ചാക്കോയെത്തെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം.
തൃശൂരില്‍ പി.സി. ചാക്കോയെത്തെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം. ഗ്രൂപ്പിനതീതമായി ചാക്കോയുടെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഹൈക്കമാന്‍ഡ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. നേരത്തേ തൃശൂരില്‍ മത്സരിക്കാന്‍ തയാറാണെന്ന് പിസി ചാക്കോ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. തൃശൂരില്‍ പിസി ചാക്കോ മത്സരിക്കുന്നതിനെതിരേ ഡിസിസി ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവ സം മത്സരിക്കാനില്ലെന്ന് ചാക്കോ വ്യക്തമാക്കിയിരുന്നു. ചാലക്കുടിയും തൃശൂരും വെച്ചുമാറാനും തീരുമാനമെടുത്തിരുന്നു. എന്നാല്‍ ചാലക്കുടിയിലല്ലാതെ മത്സരിക്കില്ലെന്ന് സിറ്റിംഗ് എംപി കെ.പി. ധനപാലനും രംഗത്തെത്തിയിരുന്നു. തൃശൂരിലെ സ്ഥാനാര്‍ഥി സംബന്ധിച്ച് തീരുമാനമായതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇന്നു തന്നെ പുറത്തിറങ്ങിയേക്കും.
Labels:
Kerala
12:29
ഇടുക്കി സീറ്റില്‍ അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്.
ഇടുക്കി സീറ്റില്‍ അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. പാര്‍ട്ടി തീരുമാനമാണ് അന്തിമമെന്നും ഇടുക്കി സീറ്റ് സംബന്ധിച്ച ചര്‍ച്ച പൂര്‍ത്തിയായില്ലെന്നാണ് കെ.എം മാണി അറിയിച്ചതെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു. കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചശേഷം പാര്‍ട്ടി നിലപാട് അറിയിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് .
Labels:
Kerala
12:21
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ ട്രാഫിക് വാര്‍ഡന്‍ പത്മിനി ട്രാഫിക് സ്‌റ്റേഷന് മുന്നില്‍ സമരം തുടരുന്നു
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ ട്രാഫിക് വാര്‍ഡന്‍ പത്മിനി, ഇടപ്പള്ളി ട്രാഫിക് സ്‌റ്റേഷന് മുന്നില്‍ സമരം തുടരുന്നു. ഇന്നലെ രാത്രി മുഴുവന്‍ പത്മിനി സ്‌റ്റേഷന് മുന്നില്‍ ഇരുന്നപ്പോഴും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. നവംബര്‍ രണ്ടിനാണ് കടവന്ത്രയില്‍ ഡ്യൂട്ടിക്കിടെ വിനോഷ് വര്‍ഗീസ് എന്നയാള്‍ പത്മിനിയെ അപമാനിച്ചത്. കേസന്വേഷണത്തില്‍ പോലീസുകാര്‍ വീഴ്ച വരുത്തിയതായി പത്മിനി പരാതി നല്‍കിയതിന്റെ പ്രതികാരമായാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് ഇവര്‍ പറയുന്നു. കടം വാങ്ങിയ പണവുമായി പുതിയ യൂണിഫോമും തയിപ്പിച്ച് ഇന്നലെ രാവിലെ ഡ്യൂട്ടിക്കെത്തിയപ്പോഴാണ് ജോലിക്കെത്തേണ്ടെന്ന നിര്‍ദ്ദേശം ലഭിച്ചത്. റിക്രൂട്ടിംഗ് ഏജന്‍സിയായ ബ്രൈറ്റ് നല്‍കിയ ലിസ്റ്റില്‍ ഇവരുടെ പേരില്ലെന്നാണ് ഇടപ്പള്ളി ട്രാഫിക് സ്‌റ്റേഷനില്‍ നിന്നും നല്‍കിയ വിശദീകരണം. സംഭവത്തില്‍ എഡിജിപി സന്ധ്യ അന്വേഷണം തുടരുന്നതിനിടെയാണ് പത്മിനിയെ ജോലിയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത് . ഇതിനെതിരെയാണ് പത്മിനിയുടെ കുത്തിയിരിപ്പ് സമരം.
Labels:
Kerala
11:17
കോട്ടയം: ആര്‍ എസ് പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എന്‍എസ്‌എസ് ജനറല്‍സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. സുകുമാരന്‍ നായരുടെ ചങ്ങനാശേരി മതുമൂലയിലുള്ള വീട്ടിലായിരുന്നു കൂടിക്കാഴ്ച. എം പി വീരേന്ദ്രകുമാര്‍, ജോസ് കെ മാണി തുടങ്ങിയവരും എന്‍എസ്‌എസ് ജനറല്‍സെക്രട്ടറിയെ കണ്ട് പിന്തുണ തേടി.
വിവിദ പാര്‍ട്ടി നേതാക്കന്മാര്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ശ്രീ ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി
കോട്ടയം: ആര്‍ എസ് പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എന്‍എസ്‌എസ് ജനറല്‍സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. സുകുമാരന്‍ നായരുടെ ചങ്ങനാശേരി മതുമൂലയിലുള്ള വീട്ടിലായിരുന്നു കൂടിക്കാഴ്ച. എം പി വീരേന്ദ്രകുമാര്‍, ജോസ് കെ മാണി തുടങ്ങിയവരും എന്‍എസ്‌എസ് ജനറല്‍സെക്രട്ടറിയെ കണ്ട് പിന്തുണ തേടി.
സുകുമാരന്‍ നായരുടെ വീട്ടില്‍ രാവിലെ 7 മണിക്കാണ് എന്‍ കെ പ്രേമചന്ദ്രന്‍ എത്തിയത്. കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂറോളം നീണ്ടു. മുന്നണി മാറാനിടയായ സാഹചര്യങ്ങളും കൊല്ലത്ത് ജനവിധി തേടാന്‍തീരുമാനിച്ചതും പ്രേമചന്ദ്രന്‍ സുകുമാരന്‍ നായരെ അറിയിച്ചു. സമുദായ പിന്തുണ ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചു. പരിഗണിക്കാമെന്ന മറുപടിയാണ് സുകുമാരന്‍ നായര്‍ നല്‍കിയത്.
യുഡിഎഫിനോടും കോണ്‍ഗ്രസിനോടുമുള്ള അതൃപ്തി സുകുമാരന്‍ നായര്‍ മറച്ചുവച്ചതുമില്ല. സുധീരന്‍റെ മന്നം സമാധി സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. സുധീരന്‍ വിഷയത്തില്‍ എന്‍എസ്‌എസ് നേതൃത്വത്തിന്‍റെ നിലപാടാണ് ശരിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
സോഷ്യലിസറ്റ് ജനതാ സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ ചൊവ്വാഴ്ച രാത്രി എന്‍എസ്‌എസ്ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറിയെ കണ്ടു. ജോസ് കെ മാണി എം പിയും എന്‍എസ് എസിന്‍റെ പിന്തുണ തേടിയിരുന്നു.
13:44
പോലീസ് ജീപ്പിന് മുകളിലുടെയുള്ള യാത്ര ; രാഹുലിനെതിരെയുള്ള കേസ്സ് തള്ളി.
Written By Unknown on 12 Mar 2014 | 13:44
പോലീസ് വാഹനത്തിന് മുകളില്‍ കയറി യാത്ര ചെയ്ത കോണ്‍ഗ്രസ് ഉപധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്സില്ല. രാഹുല്‍ ഗാന്ധിക്കെതിരേ മാവേലിക്കര അഡീഷണല്‍ സിജിഎം കോടതിയില്‍ നല്‍കിയ കേസാണ് തള്ളിയത്. രാഹുലിന്റെ കേരള സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. അണികളുടെ തിരക്കേറിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം രാഹുല്‍ ഗാന്ധി പോലീസ് വാഹനത്തിനു മുകളില്‍ കയറുകയായിരുന്നു. ഇത് പിന്നീട് പലയിടങ്ങളില്‍ നിന്നുമുള്ള വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു.
Labels:
Kerala
11:50
ഇടുക്കി സീറ്റ് ; കോണ്‍ഗ്രസ് നിലപാട് ശരിയല്ലെന്ന് കേരള കോണ്‍ഗ്രസ്സ്.
ഇടുക്കി സീറ്റ് വിട്ടുനല്‍കില്ലെന്ന കോണ്‍ഗ്രസ് നിലപാടില്‍ കേരള കോണ്‍ഗ്രസ്സിന് അമര്‍ഷം. ഇടുക്കി സീറ്റ് പാര്‍ട്ടിക്ക് നല്‍കില്ലെന്ന കോണ്‍ഗ്രസ്സ് നിലപാടില്‍ ദുഖമുണ്ടെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. വണ്‍മാന്‍ഷോ കാണിക്കുന്ന ആളല്ല കെപിസിസി പ്രസിഡണ്ട് വിഎം സുധീരനെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജോര്‍ജ് പറഞ്ഞു. കോണ്‍ഗ്രസ് നിലപാട് ശരിയല്ലെന്ന് ആന്റണി രാജു പ്രതികരിച്ചു. സിറ്റിംഗ് സീറ്റ് നല്‍കില്ലെന്ന വാദം ആര്‍എസ്പി മുന്നണിയില്‍ വന്നതോടെ പൊളിഞ്ഞെന്നും അദ്ദഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ്സിന് ഇടുക്കി ലോക്‌സഭാ സീറ്റ് വിട്ടുനല്‍കില്ലെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം യുഡിഎഫ് യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യം കെഎം മാണിയെ അറിയിച്ചു. ഇതേസമയം ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലുമായി കൂടിക്കാഴ്ച നടത്തി. ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു സഭയുടെ ആഗ്രഹം. എന്നാല്‍ ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലാണ്. ഈ സാഹചര്യത്തിലാണ് ഫ്രാന്‍സിസ് ജോര്‍ജ്ജ് ഇടുക്കി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുന്നത്. ബിഷപ്പിന്റെ ആവശ്യപ്രകാരമാണ് കൂടിക്കാഴ്ചയെന്ന് സൂചനയുണ്ടെങ്കിലും രൂപത ഇത് നിഷേധിച്ചിട്ടുണ്ട്.
Labels:
Kerala
11:42
യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായതായി കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്നും ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്നും ,സുധീരന്‍ വ്യക്തമാക്കി. സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് വി എം സുധീരന്‍ സംസാരിക്കുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് അന്തിമ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. ഇരുവരും സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം നേതാക്കള്‍ സോണിയെ അറിയിച്ചു. ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് സുധീരന്‍ വ്യക്തമാക്കി. ഇടുക്കി കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്. ഇത് വിട്ട് നല്‍കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കേരളാകോണ്‍ഗ്രസിനെ അറിയിച്ചതായും സുധീരന്‍ പറഞ്ഞു. യുഡിഎഫിന്റെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി. നാല് സീറ്റുകള്‍ ഒഴികെയുള്ള സീറ്റുകളില്‍ ഒറ്റ സ്ഥാനാര്‍ത്ഥിയുടെ പേരാണ് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് കേന്ദ്രനേതൃത്വം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധീരന്‍ പറഞ്ഞു. ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസിന്റെ ഡീന്‍ കുര്യാക്കോസ് മത്സരിക്കാനാണ് സാധ്യത. നിലവില്‍ കോണ്‍ഗ്രസിന്റെ പി ടി തോമസാണ് ഇടുക്കിയിലെ സിറ്റിംഗ് എം പി.
ഇടുക്കിയില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് സുധീരന്‍.
യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായതായി കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്നും ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്നും ,സുധീരന്‍ വ്യക്തമാക്കി. സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് വി എം സുധീരന്‍ സംസാരിക്കുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് അന്തിമ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. ഇരുവരും സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം നേതാക്കള്‍ സോണിയെ അറിയിച്ചു. ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് സുധീരന്‍ വ്യക്തമാക്കി. ഇടുക്കി കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്. ഇത് വിട്ട് നല്‍കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കേരളാകോണ്‍ഗ്രസിനെ അറിയിച്ചതായും സുധീരന്‍ പറഞ്ഞു. യുഡിഎഫിന്റെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി. നാല് സീറ്റുകള്‍ ഒഴികെയുള്ള സീറ്റുകളില്‍ ഒറ്റ സ്ഥാനാര്‍ത്ഥിയുടെ പേരാണ് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് കേന്ദ്രനേതൃത്വം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധീരന്‍ പറഞ്ഞു. ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസിന്റെ ഡീന്‍ കുര്യാക്കോസ് മത്സരിക്കാനാണ് സാധ്യത. നിലവില്‍ കോണ്‍ഗ്രസിന്റെ പി ടി തോമസാണ് ഇടുക്കിയിലെ സിറ്റിംഗ് എം പി.
Labels:
Kerala
14:05
കരട് വിജ്ഞാപനത്തില്‍ പൂര്‍ണ്ണ തൃപ്തിയില്ലെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി.
Written By Unknown on 11 Mar 2014 | 14:05
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പുറത്തിറങ്ങിയ കരട് വിജ്ഞാപനത്തില്‍ പൂര്‍ണതൃപ്തിയില്ലെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിജ്ഞാപനത്തില്‍ പശ്ചിമഘട്ടത്തിലെ ജനങ്ങള്‍ക്ക് പൂര്‍ണസംരക്ഷണം നല്കുന്നില്ലെന്ന് ആലഞ്ചേരി പറഞ്ഞു. ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി പ്രത്യേകസ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ സഭ എതിര്‍ക്കില്ലെന്ന് ആലഞ്ചേരി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഒരു വിഷയത്തില്‍ മാത്രമുള്ള വിലയിരുത്തലല്ലെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. എറണാകുളത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആലഞ്ചേരി. പശ്ചിമഘട്ടവിഷയത്തില്‍ ഹൈറേഞ്ചിലെ ജനങ്ങള്‍ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ ജനതയും സമരവുമായി മുന്നോട്ടുപോകേണ്ടതാണ്. എന്നാല്‍ സമരത്തെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശരിയല്ലെന്നും സഭയ്ക്ക് സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനമില്ലെന്നും മാര്‍ ആലഞ്ചേരി വ്യക്തമാക്കി.
Labels:
Kerala
12:32
ഇടുക്കി സീറ്റ് വിട്ടുനല്‍കില്ല ; മുഖ്യമന്ത്രി
ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്കാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്്. മുഖ്യമന്ത്രി തീരുമാനം യുഡിഎഫ് യോഗത്തെ അറിയിച്ചു. ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം. മാണിയും പ്രത്യേക ചര്‍ച്ച നടത്തും. ഇടതുമുന്നണി വിട്ടുവന്ന ആര്‍എസ്പിയെ യുഡിഎഫിന്റെ ഘടകകക്ഷിയായി അംഗീകരിക്കാനും യോഗം തീരുമാനിച്ചു. കൊല്ലം സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ആര്‍എസ്പിയുടെ എന്‍.കെ. പ്രേമചന്ദ്രന്‍ മത്സരിക്കും. പ്രേമചന്ദ്രന്‍ ജയിച്ചാല്‍ കേന്ദ്രത്തില്‍ പിന്തുണ യുപിഎയ്ക്കു നല്കാമെന്ന് ആര്‍എസ്പി സമ്മതിച്ചു.
Labels:
Kerala
13:07
മലപ്പുറത്ത് ഈ -അഹമ്മദ് തന്നെ മത്സരിക്കും ; ലീഗ്.
Written By Unknown on 10 Mar 2014 | 13:07
മലപ്പുറത്ത് ഇ അഹമ്മദ് മത്സരിപ്പിക്കാന്‍ ലീഗ് സെക്രട്ടറിയേറ്റില്‍ ധാരണയായി. ഇ അഹമ്മദിന് പകരക്കാരനായി മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് മലപ്പുറത്ത് അഹമ്മദിനെ തന്നെ മത്സരിപ്പിക്കാന്‍ ലീഗ് തീരിമാനിച്ചത്. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പാണക്കാട് ശിഹാബ് തങ്ങളുടെ വീട്ടില്‍ തങ്ങളുമായി അഹമ്മദ് ചര്‍ച്ച നടത്തിയിരുന്നു.
Labels:
Kerala
12:02
തെരഞ്ഞെടുപ്പ് ചൂടിനപ്പം കേരളം ഇന്നുമുതല്‍ പരീക്ഷ ചൂടിലേക്ക്.... എസ്എല്‍സി പരീക്ഷ ഇന്ന് മുതല്‍....
എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. ഇന്ന് ആരംഭിക്കുന്ന ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ 22ന് അവസാനിക്കും. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലായി 4,64,310 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷയ്ക്കിരിക്കുന്നത്. ഗള്‍ഫ് മേഖലയിലെ എട്ടും ലക്ഷദ്വീപിലെ ഒന്‍പതും പരീക്ഷാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 2,815 സെന്ററുകളാണുള്ളത്. ആകെ വിദ്യാര്‍ത്ഥികളില്‍ 2,36,351 പേര്‍ ആണ്‍കുട്ടികളും 2,27,959 പേര്‍ പെണ്‍കുട്ടികളുമാണ്. എസ്‌സി വിഭാഗത്തില്‍ നിന്നും 49,066 എസ്ടി വിഭാഗത്തില്‍ നിന്നും 7,245 പേരും പരീക്ഷയ്ക്കിരിക്കുന്നു. ഈ വര്‍ഷം 3,42,614 കുട്ടികള്‍ മലയാളം മീഡിയത്തിലും 1,16,068 കുട്ടികള്‍ ഇംഗ്ലീഷ് മീഡിയത്തിലും, 2,302 കുട്ടികള്‍ തമിഴ് മീഡിയത്തിലും 3,326 വിദ്യാര്‍ഥികള്‍ കന്നട മീഡിയത്തിലുമാണു പരീക്ഷ എഴുതുന്നത്. ഗള്‍ഫ് മേഖലയിലെ എട്ടു സെന്ററുകളിലായി 416 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുമ്പോള്‍ ലക്ഷദ്വീപില്‍ ഒന്‍പതു സെന്ററുകളിലായി 824 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്കിരിക്കുന്നത്. ലക്ഷദ്വീപില്‍ കഴിഞ്ഞ വര്‍ഷം 1048 വിദ്യാര്‍ഥികളാണു പരീക്ഷയ്ക്കിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരിക്കുന്നതു തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹൈസ്‌കൂളിലാണ്. 1,721 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷയ്ക്കിരിക്കുന്നത്. തൊട്ടു പിന്നാലെ പികെഎം എം എച്ച്എസ് എടരിക്കോട്, തിരൂര്‍ (1607), രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച്എസ് മൊകേരി (1088) എന്നീ സ്‌കൂളുകളാണ്. ഈ വര്‍ഷവും രണ്ടു സിലബസിലാണ് പരീക്ഷ നടത്തുന്നത്. 2011 വരെയുളള വര്‍ഷങ്ങളില്‍ ആദ്യമായി പരീക്ഷയെഴുതിയ, പ്രൈവറ്റ് പരീക്ഷാര്‍ഥികള്‍ക്ക് (പിസിഓ) പഴയ സിലബസിലും മറ്റുളളവര്‍ക്കു പുതിയ സിലബസിലുമാണു പരീക്ഷ. വെളളിയാഴ്ചകളില്‍ പരീക്ഷയില്ല. ശനിയാഴ്ചകളില്‍ പരീക്ഷ ഉണ്ട്. 22-ാം തീയതി ശനിയാഴ്ച പ്രൈവറ്റ് പരീക്ഷാര്‍ഥികളുടെ ഐടി പരീക്ഷ (പഴയ സ്‌കീം) മാത്രമാണുളളത്. സ്‌കൂള്‍ ഗോയിംഗ് വിഭാഗത്തില്‍ ഐടിക്ക് എഴുത്തു പരീക്ഷയില്ല. ഐടി തിയറി പരീക്ഷ പ്രാക്ടിക്കല്‍ പരീക്ഷയോടൊപ്പം കംപ്യൂട്ടര്‍ ഉപയോഗിച്ചു നടത്തിക്കഴിഞ്ഞു.
Labels:
Kerala
11:41
കസ്തൂരി രംഗന്‍ ; വിജ്ഞാപനം ഇറങ്ങാതെ കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ചയ്ക്കില്ലെന്ന് മാണി.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കരട് വിജ്ഞാപനം ഇറങ്ങാതെ കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ചയില്ലെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം.മാണി. കേരള കോണ്‍ഗ്രസ് എം- ന്റെ നിലപാട് കോണ്‍ഗ്രസിനെ അറിയിച്ചു കഴിഞ്ഞെന്ന് കെ.എം മാണി. കരട് വിജ്ഞാപനം പുറത്തിറങ്ങിയിട്ട് വന്ന ഉഭയകക്ഷി ചര്‍ച്ച എന്നതാണ് കോണ്‍ഗ്രസ് എം-ന്റെ നിലപാട്. വിഷയം ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് പാര്‍ട്ടി യോഗം ചേരുന്നുണ്ടെന്നും ഇതിന് ശേഷം അന്തിമ തീരുമാനം വ്യക്തമാക്കുമെന്നും മാണി പറഞ്ഞു.
Labels:
Kerala

.jpg)


.jpg)


.jpg)
.jpg)



.jpg)


.jpg)



