Latest News :
Home » » ഇടുക്കി സീറ്റ് ; കോണ്‍ഗ്രസ് നിലപാട് ശരിയല്ലെന്ന് കേരള കോണ്‍ഗ്രസ്സ്.

ഇടുക്കി സീറ്റ് ; കോണ്‍ഗ്രസ് നിലപാട് ശരിയല്ലെന്ന് കേരള കോണ്‍ഗ്രസ്സ്.

Written By Unknown on 12 Mar 2014 | 11:50

ഇടുക്കി സീറ്റ് വിട്ടുനല്‍കില്ലെന്ന കോണ്‍ഗ്രസ് നിലപാടില്‍ കേരള കോണ്‍ഗ്രസ്സിന് അമര്‍ഷം. ഇടുക്കി സീറ്റ് പാര്‍ട്ടിക്ക് നല്‍കില്ലെന്ന കോണ്‍ഗ്രസ്സ് നിലപാടില്‍ ദുഖമുണ്ടെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. വണ്‍മാന്‍ഷോ കാണിക്കുന്ന ആളല്ല കെപിസിസി പ്രസിഡണ്ട് വിഎം സുധീരനെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജോര്‍ജ് പറഞ്ഞു. കോണ്‍ഗ്രസ് നിലപാട് ശരിയല്ലെന്ന് ആന്റണി രാജു പ്രതികരിച്ചു.  സിറ്റിംഗ് സീറ്റ് നല്‍കില്ലെന്ന വാദം ആര്‍എസ്പി മുന്നണിയില്‍ വന്നതോടെ പൊളിഞ്ഞെന്നും അദ്ദഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ്സിന് ഇടുക്കി ലോക്‌സഭാ സീറ്റ് വിട്ടുനല്‍കില്ലെന്ന്  കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം യുഡിഎഫ് യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യം കെഎം മാണിയെ അറിയിച്ചു. ഇതേസമയം ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലുമായി കൂടിക്കാഴ്ച നടത്തി. ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു സഭയുടെ ആഗ്രഹം. എന്നാല്‍ ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലാണ്. ഈ സാഹചര്യത്തിലാണ് ഫ്രാന്‍സിസ് ജോര്‍ജ്ജ് ഇടുക്കി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുന്നത്. ബിഷപ്പിന്റെ ആവശ്യപ്രകാരമാണ് കൂടിക്കാഴ്ചയെന്ന് സൂചനയുണ്ടെങ്കിലും രൂപത ഇത് നിഷേധിച്ചിട്ടുണ്ട്.





Share this article :
 
Copyright © 2014. Nair News Online - All Rights Reserved