Latest News :
Home » » ഇടുക്കി സീറ്റിനായുള്ള അവകാശവാദം അവസാനിപ്പിച്ചു ; പി.ജെ.ജോസഫ്.

ഇടുക്കി സീറ്റിനായുള്ള അവകാശവാദം അവസാനിപ്പിച്ചു ; പി.ജെ.ജോസഫ്.

Written By Unknown on 15 Mar 2014 | 09:59

ഇടുക്കി സീറ്റിനായുള്ള അവകാശവാദം അവസാനിപ്പിച്ചതായി മന്ത്രി പി. ജെ. ജോസഫ്. ഇടുക്കി സീറ്റിനെചൊല്ലിയുള്ള വാദങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലെന്നും സീറ്റിനായുള്ള കേരളാ കോണ്‍ഗ്രസിന്റെ വാദങ്ങള്‍ അവസാനിച്ചെന്നും ജോസഫ്.  ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസുമായി തൊടുപുഴയിലെ സ്വവസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജോസഫ്. ഡീനിന്റെ വിജയത്തിനായി മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കേരളാ കോണ്‍ഗ്രസ് മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും ജോസഫ് അറിയിച്ചു. ഇടുക്കി സീറ്റിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ അവകാശവാദമുന്നയിച്ചത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗമായിരുന്നു. സീറ്റ് ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ച സാഹചര്യത്തിലാണ് സീറ്റിനായുള്ള അവകാശവാദം അവസാനിപ്പിക്കുന്നതായി പി.ജെ. ജോസഫ് അറിയിച്ചത്. അതേസമയം ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പു പ്രചാരണം രണ്ടാം ദിവസത്തിലേക്കു കടന്നു. തന്റെ രണ്ടാം ദിവസത്തെ പ്രചാരണം ഡീന്‍ കുര്യാക്കോസ് ആരംഭിച്ചത് പി.ജെ. ജോസഫിന്റെ വസതിയില്‍ നിന്നായിരുന്നു.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved