Latest Post
Showing posts with label ആര്‍ട്ടിക്കിള്‍. Show all posts

15:09
മാതള നാരങ്ങ പതിവായി കഴിച്ചാല്‍ ആരോഗ്യം വര്‍ദ്ധിക്കും...
Written By Unknown on 15 Mar 2014 | 15:09
മാതളം കഴിക്കൂ.... ആരോഗ്യത്തോടെ ജീവിക്കൂ.... മാതള നാരങ്ങ പതിവായി കഴിച്ചാല്‍ ആരോഗ്യം വര്‍ദ്ധിക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണത്തിന് മുമ്പ് മാതളം കഴിച്ചാല്‍ നന്നായി ദഹനമുണ്ടാകുമെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ മാതള നാരങ്ങയുടെ ജ്യൂസ് കഴിക്കുന്നത് മസ്തിഷ്‌കാഘാതം വരാനുള്ള സാധ്യത കുറക്കുമെന്നും പഠനം വ്യക്തമാക്കുന്നു. മാതള നാരങ്ങയുടെ അല്ലി കഴിക്കുന്നത്് കൊളസ്‌ട്രോള്‍ കുറക്കാന്‍ നല്ലതാണ്. കൂടാതെ വിവിധതരം ക്യാന്‍സറുകള്‍ വരുന്നത് ഒഴിവാക്കാന്‍ മാതള നാരങ്ങയ്ക്ക് കഴിവുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട് . രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും മാതളത്തിന് ശക്തിയുണ്ട്. നാരുകള്‍ വിറ്റാമിന്‍ എ, സി, ഇ, ബി-5, ബി-3 , ഇരുമ്പ് തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറയാണ് മാതളം. ദിവസവും ഒരു ചെറിയ മാതളം കഴിക്കുകയാണെങ്കില്‍ പല രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ സാധിക്കും.
Labels:
ആര്‍ട്ടിക്കിള്‍
12:50
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പുസ്തകത്തിനു പിന്നാലെ കണ്ണൂരില്‍ നിന്നും ടി പി ചന്ദ്രശേഖരനെക്കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങുന്നൂ...
Written By Unknown on 14 Mar 2014 | 12:50
കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെക്കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പുസ്തകത്തിനു പിന്നാലെയാണ് ടി.പി.ചന്ദ്രശേഖരനെക്കുറിച്ച് മറ്റൊരു പുസ്തകം കണ്ണൂരില്‍നിന്നും പുറത്തിറങ്ങുന്നത്. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് സീനിയര്‍ സബ് എഡിറ്റര്‍ രാധാകൃഷ്ണന്‍ പട്ടാന്നൂര്‍ രചിച്ച ' ടി പി ചന്ദ്രശേഖരന്‍ : ജീവിതം, രാഷ്ട്രീയം, രക്തസാക്ഷിത്വം ' എന്ന കൃതിയുടെ പ്രകാശനം17 ന് കണ്ണൂരില്‍ നടക്കും. 17 ന് വൈകീട്ട് 5 മണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ നടക്കുന്ന ചടങ്ങില്‍ സാഹിത്യകാരന്‍ എന്‍ പ്രഭാകരന്‍ കഥാകാരി സിതാര എസ്സിന് നല്‍കി പുസ്തകം പ്രകാശനം ചെയ്യും. ടിപിയുടെ ഭാര്യ കെ കെ രമ ചടങ്ങില്‍ പങ്കെടുക്കും. ഈ പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നത് മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ എം പി വീരേന്ദ്ര കുമാറാണ്. 14 അദ്ധ്യായങ്ങളുള്ള പുസ്തകത്തില്‍ ടിപിയുടെ വ്യക്തിത്വ ജീവിതം, കേസന്വേഷണം , കോടതി വിധി എന്നിവയാണുള്ളത്. സിപിഎമ്മിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശിയാണ് ടിപിയെക്കുറിച്ചുള്ള ഈ പുസ്തകം. രാഷ്ട്രീയ വിരോധത്താല്‍ തെരുവില്‍ കൊലചെയ്യപ്പെട്ടവരുടെ നിരാലംബരായ കുടുംബാംഗങ്ങള്‍ക്കാണ് ഈ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. പുസ്തകത്തിലെ ' ആ കറുത്ത വെള്ളിയാഴ്ച ' എന്ന അദ്ധ്യായത്തില്‍ ടിപിയുടെ ജീവിതത്തിലെ അവസാന ദിനത്തില്‍ രാവിലെ മുതല്‍ ടിപി കെല്ലപ്പെടുംവരെയുള്ള വിവരങ്ങള്‍ ഉണ്ട്. സിപിഎമ്മിന്റെ കളരിയില്‍ നിന്ന് പരിശീലനം നേടിയവര്‍ പിന്നീട് വാടക കൊലയാളികലായ സംഭവങ്ങളും കെലക്കേസ് സാക്ഷികളെ കൂറുമാറ്റി സിപിമ്മുകാരായപ്രതികളെ രക്ഷപ്പെടുത്തിയ സംഭവങ്ങളും ടിപിയുടെ കുടുംബത്തെ സഹായിക്കാന്‍ കമ്മിറ്റിയുണ്ടാക്കിയ മുപ്പതിലേറെ പാര്‍ട്ടിനഅംഗങ്ങളെ പുറത്താക്കിയ വിവരങ്ങള്‍ തുടങ്ങിയവയും പുസ്തകത്തിലുണ്ട്.
Labels:
ആര്‍ട്ടിക്കിള്‍
15:37
അപൂര്‍വ്വ രോഗത്തെ വെല്ലുവിളിച്ചുകൊണ്ട് ജോര്‍ദാന്‍ എന്ന 16 കാരി മറ്റ് കുട്ടികള്‍ക്ക് പ്രചോദനമേകാന്‍ ബ്ലോഗ് എഴുതുന്നു...
Written By Unknown on 11 Mar 2014 | 15:37
അപൂര്‍വ്വ രോഗവുമായി മരണത്തെ വെല്ലുവിളിച്ചുകൊണ്ട് മറ്റ് കുട്ടികള്‍ക്ക് പ്രചോദനമേകാന്‍ ബ്ലോഗ് എഴുതുകയാണ് ജോര്‍ദാന്‍ എന്ന ഈ പതിനാറുവയസ്സുകാരി. വേദനയോട് ഓരോ ദിവസവും യുദ്ധം ചെയ്യുകയാണ് ജോര്‍ദന്‍ എല്ലിന്റെ അറ്റത്ത് മുഴ വളരുന്ന അസുഖമാണ് ജോര്‍ദാന്‍ എന്ന കൊച്ചുമിടുക്കിക്ക്. ഈ അപൂര്‍വ വളര്‍ച്ച ഏത് എല്ലിന്റെ ഏത് അറ്റത്തും ഉണ്ടാകാം. വളര്‍ച്ച മാംസത്തില്‍ കൊളുത്തി വലിച്ച് അസഹനീയമായ വേദനയാണുണ്ടാക്കുക. ഇരിക്കാനും നില്‍ക്കാനും മാത്രമല്ല ശ്വസിക്കാന്‍ പോലും വളരെയേറെ ബുദ്ധിമുട്ടുകയാണ് ജോര്‍ദന്‍. ഹെരിഡിട്ടറി മള്‍ട്ടിപ്പള്‍ എക്‌സോടോസസ് എന്ന ഈ പരമ്പരാഗത അസുഖത്തിന് ചികിത്സയില്ല. ശസ്ത്രക്രീയയിലൂടെ ഈ വളര്‍ച്ച മുറിച്ച് മാറ്റിയാലും ഒരു ചെറിയ തട്ടലോ മുട്ടലോ ഉണ്ടായാല്‍ വീണ്ടും പഴയ സ്ഥിതിയാവും. തോളിലും കൈയിലും മുട്ടിലും കാലിലും തള്ള വിരലിന്റെ വലിപ്പത്തിലുള്ള വളര്‍ച്ച നല്‍കിയ വേദന മാത്രമല്ല ഏഴ് വയസ്സ് മുതല്‍ സ്‌കൂളിലെ സുഹൃത്തുക്കളുടെ കളിയാക്കലും കൂടിയാണ് ഇവള്‍ക്ക് സഹിക്കേണ്ടി വന്നത്. ഒന്‍പത് മാസം നേരത്തെ ജനിച്ച ജോര്‍ദന്‍ മരണത്തെ രണ്ടു തവണ മുഖാമുഖം കണ്ടിരുന്നു. രക്തം കട്ടപിടിക്കാത്തഒരവസ്ഥ (വോന്‍ വില്‍ബ്രാന്‍ഡ് ഡിസീസ്) ജോര്‍ദന്റെ ശരീരത്തില്‍ ശസ്ത്രക്രിയകള്‍ നടത്താവുന്ന സാധ്യതകളും കുറയ്ക്കുന്നു. യൂ.ക്കെ-യിലെ വീട്ടിലിരുന്നു പഠിക്കുന്ന ജോര്‍ദന്‍ തന്നെപ്പോലെ വേദന അനുഭവിക്കുന്ന ഭിന്നശേഷിയുള്ള മറ്റ് കുട്ടികള്‍ക്ക് പ്രചോദനം നല്‍കാനായി ബ്‌ളോഗ് എഴുതുകയാണിപ്പോള്‍.
Labels:
ആര്‍ട്ടിക്കിള്‍
13:04
വികലാംഗരുടെ സാരഥി..... ഓട്ടോ ഡ്രൈവര്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍....
ഓട്ടോ ഡ്രൈവര്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍....ഭിന്ന ശേഷിയുള്ളവരെ സേവിച്ച് സന്തോഷ് ഗൈക്വാട് എന്ന ഓട്ടോ ഡ്രൈവര്‍ ഇടം നേടിയത് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍. മുംബൈയിലെ ഈ ഓട്ടോ ഡ്രൈവര്‍ വര്‍ഷങ്ങളായി വികലാംഗരുടെ സാരഥിയാണ്. സന്തോഷ് ഇതിന് പ്രതിഫലമൊന്നും വാങ്ങാറില്ല. കാന്‍സര്‍ ബാധിതയായ മുത്തശ്ശിയുടെ കാല് മുറിച്ചു മാറ്റേണ്ടി വന്നപ്പോഴാണ് വികലാംഗരുടെ ബുദ്ധിമുട്ട് സന്തോഷ് അടുത്തറിയുന്നത്. ഇത്തരക്കാര്‍ക്ക് തനിക്ക് കഴിയുന്ന സഹായം ചെയ്യാന്‍ സന്തോഷ് തീരുമാനിച്ചതോടെ മറ്റ് ഓട്ടോ ഡ്രൈവര്‍മാരും ഇതേ പാത പിന്തുടരുകയായിരുന്നു. ഈ ഓട്ടോ ഡ്രൈവര്‍മാര്‍ അവരുടെ ഓട്ടോയുടെ പുറത്ത് റോഡ് സുരക്ഷയെക്കുറിച്ചും ഭിന്നശേഷിയുള്ളവരെ സഹായിക്കണമെന്നും ബോധവത്കരണം നല്‍കികൊണ്ടുള്ള പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് 2014 എഡിഷനിലെ ഹ്യൂമന്‍ സ്‌റ്റോറീസ് (മനുഷ്യകഥകള്‍) എന്ന വിഭാഗത്തിലാണ് ഘന്‍സോളി നിവാസിയായ ഗൈക്വാഡിന്റെ സേവനത്തിനുള്ള അംഗീകാരം.
Labels:
ആര്‍ട്ടിക്കിള്‍
14:15
ഭാരതീയ സ്ത്രീകള്‍ 298 മിനിറ്റ് വൂട്ട് ജോലിക്കായി സമയം ചെലവഴിക്കുമ്പോള്‍ പുരുഷന്മാര്‍ വീട്ടു ജോലിക്കായി ചെലവഴിക്കുന്നത് 19 മിനിറ്റ്... ! ഭാരതത്തിലെ പുരുഷന്മാര്‍ വീട്ടു ജോലി ചെയ്യുന്നത് ദിവസത്തില്‍ 19 മിനിറ്റ് മാത്രമാണെന്ന് പുതിയ പഠനം. ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോര്‍പ്പറേഷന്‍ ആന്‍ഡ് ഡവലപ്പ്‌മെന്റ് നടത്തിയ പഠനത്തിലാണ് ഓരോ രാജ്യത്തെയും പുരുഷന്മാര്‍ വീട്ടു ജോലിക്കായി ചെലവഴിച്ച സമയം കണ്ടെത്തിയത്. ചൈനയില്‍ ഇത് 48 മിനിറ്റും ജപ്പാനില്‍ ഇത് 24 മിനിറ്റും കൊറിയയില്‍ 21 മിനിറ്റുമാണ്. വീട്ടുജോലിയില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന പുരുഷന്മാര്‍ ഏത് രാജ്യത്താണ് ? സ്‌ലൊവേനിയയില്‍. 114 മിനിറ്റാണ് ഇവര്‍ വീട്ടു ജോലി ചെയ്യുന്നത്. ഇതേസമയം ഇന്ത്യയിലെ സ്ത്രീകള്‍ വീട്ടുജോലികള്‍ക്കായി ഒരു ദിവസം ചെലവഴിക്കുന്നത് 298 മിനിറ്റ് ആണ്. മറ്റു സമയങ്ങളില്‍ പുരുഷന്മാര്‍ ചെയ്യുന്നതെന്ത് ? 703 മിനിറ്റാണ് ഇവര്‍ ഒരു ദിവസം ഉറങ്ങിയും ഭക്ഷണം കഴിച്ചും ചിലവഴിക്കുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭാരതീയ സ്ത്രീകള്‍ 298 മിനിറ്റ് വൂട്ട് ജോലിക്കായി സമയം ചെലവഴിക്കുമ്പോള്‍ പുരുഷന്മാര്‍ വീട്ടു ജോലിക്കായി ചെലവഴിക്കുന്നത് 19 മിനിറ്റ്... !
Written By Unknown on 8 Mar 2014 | 14:15
ഭാരതീയ സ്ത്രീകള്‍ 298 മിനിറ്റ് വൂട്ട് ജോലിക്കായി സമയം ചെലവഴിക്കുമ്പോള്‍ പുരുഷന്മാര്‍ വീട്ടു ജോലിക്കായി ചെലവഴിക്കുന്നത് 19 മിനിറ്റ്... ! ഭാരതത്തിലെ പുരുഷന്മാര്‍ വീട്ടു ജോലി ചെയ്യുന്നത് ദിവസത്തില്‍ 19 മിനിറ്റ് മാത്രമാണെന്ന് പുതിയ പഠനം. ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോര്‍പ്പറേഷന്‍ ആന്‍ഡ് ഡവലപ്പ്‌മെന്റ് നടത്തിയ പഠനത്തിലാണ് ഓരോ രാജ്യത്തെയും പുരുഷന്മാര്‍ വീട്ടു ജോലിക്കായി ചെലവഴിച്ച സമയം കണ്ടെത്തിയത്. ചൈനയില്‍ ഇത് 48 മിനിറ്റും ജപ്പാനില്‍ ഇത് 24 മിനിറ്റും കൊറിയയില്‍ 21 മിനിറ്റുമാണ്. വീട്ടുജോലിയില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന പുരുഷന്മാര്‍ ഏത് രാജ്യത്താണ് ? സ്‌ലൊവേനിയയില്‍. 114 മിനിറ്റാണ് ഇവര്‍ വീട്ടു ജോലി ചെയ്യുന്നത്. ഇതേസമയം ഇന്ത്യയിലെ സ്ത്രീകള്‍ വീട്ടുജോലികള്‍ക്കായി ഒരു ദിവസം ചെലവഴിക്കുന്നത് 298 മിനിറ്റ് ആണ്. മറ്റു സമയങ്ങളില്‍ പുരുഷന്മാര്‍ ചെയ്യുന്നതെന്ത് ? 703 മിനിറ്റാണ് ഇവര്‍ ഒരു ദിവസം ഉറങ്ങിയും ഭക്ഷണം കഴിച്ചും ചിലവഴിക്കുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
Labels:
ആര്‍ട്ടിക്കിള്‍
15:58
12 വയസ്സുകാരന്റെ കാഴ്ച്ച നഷ്ടപ്പെടുന്നൂ..... കാഴ്ച്ച മറയുമുമ്പേ സ്വപ്നങ്ങളുമായി ലോകത്തെ കാണാന്‍ വീട്ടുകാര്‍ക്കൊപ്പം ലൂയിസ്.....
Written By Unknown on 6 Mar 2014 | 15:58
12 വയസ്സുകാരന് കാഴ്ച നഷ്ടപ്പെടുന്നൂ. കാഴ്ചമറയും മുമ്പ് ലോകം കാണിക്കാന്‍ വീട്ടുകാരും നാട്ടുകാരും.കാഴ്ചനഷ്ടപ്പെടുന്നതിന്് തൊട്ട് മുമ്പേ ആഗ്രഹലിസ്റ്റുമായി 12 വയസ്സുകാരന്‍. കണ്ണിന് ബാധിക്കുന്ന റെറ്റിനിറ്റിസ് പിഗ്മെന്റോസ എന്ന അപൂര്‍വ്വ രോഗത്തിന് ഇരയാണ് ലൂയിസ് കോര്‍ബറ്റ് എന്ന 12 വയസ്സുകാരന്‍. ദിവസംതോറും കാഴ്ചശക്തി വേഗത്തില്‍ കുറഞ്ഞുവരുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. ഓരോ ദിവസവും 50 % ത്തോളം കാഴ്ച ശക്തിയാണ് ഈ ബാലകന് നഷ്ടമാകുന്നത്. പൂര്‍ണ്ണ അന്ധതയിലേക്ക് കടക്കുന്നതിനു മുമ്പ് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ലൂയിസിന് ഒരു വിസ്മയ വിരുന്ന് ഒരുക്കാന്‍ തീരുമാനിച്ചു. ലൂയിസിന് ഇഷ്ടപ്പെട്ട സാധനങ്ങളും കാണാനാഗ്രഹിക്കുന്ന സ്ഥലങ്ങളുടെ പേരുകളും ഉള്‍പ്പെടുന്ന ഒരു ലിസ്റ്റ് തയ്യാറാക്കാനാണ് ഇവര്‍ ലൂയിസിനോട് ആവശ്യപ്പെട്ടത്. അന്ധനായിക്കഴിഞ്ഞാല്‍ മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു നിറക്കൂട്ട് സമ്മാനിക്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. നയാഗ്ര വെള്ളച്ചാട്ടം എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് കാലിഫോര്‍ണിയയിലെ ഗൂഗില്‍ ഹെഡ്ക്വാര്‍ട്ടേര്‍സ് തുടങ്ങിയവയാണ് ലൂയിസ് കാണാനാഗ്രഹിക്കുന്ന സ്ഥലങ്ങള്‍. എന്നാല്‍ ലൂയിസിന് കാണാന്‍ ഏറ്റവും വലിയ ആഗ്രഹം നാഷണല്‍പാര്‍ക്കോ ഷോപ്പിംഗ്മാളോ കാണുകയല്ല ബോസ്റ്റണിലെ പ്രമുഖ ബാസ്‌കറ്റ് ബോള്‍ അസോസിയേഷനായ ബോസ്റ്റണ്‍ സെല്‍റ്റിക്‌സിനെതിരെ കളിച്ചു ജയിക്കുക എന്നതാണ്. ദിവസം തോറും വേഗത്തില്‍ കാഴ്ച നഷ്ടപ്പെടുന്നതിനാല്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുക എന്നതാണ് ലൂയിസിന്റെ ബന്ധുമിത്രാദികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
Labels:
ആര്‍ട്ടിക്കിള്‍
14:56
ആനകള്‍ക്കുവേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച യുവതിയുടെ കഥ. 500 ടണ്ണോളം തൂക്കം വരുന്ന ഈ കുട്ടി ആനക്കൂട്ടത്തിന് രണ്ടാനമ്മയാണ് റെയ്ച്ചല്‍ മ്യുര്‍ട്ടന്‍ എന്ന ദക്ഷിണാഫ്രിക്കകാരി. ദക്ഷിണാഫ്രിക്കയിലെ സാംവ്യയിലാണ് ആനകള്‍ക്കായി അനാഥാലയം തുടങ്ങിയിരിക്കുന്നത്. ഇവര്‍ അമ്മയില്ലാത്ത ഓരോ ആനയെയും സ്വന്തം കുഞ്ഞിനെപോലെയാണ് നോക്കി വളര്‍ത്തുന്നത്. ബയോളജിയില്‍ ബിരുദം നേടിയ റെയ്ച്ചല്‍ സ്വന്തം ജീവന്‍ പണയംവെച്ചാണ് ആഫ്രിക്കന്‍ കാടുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തുമ്പിക്കൈകൊണ്ട് കെട്ടിപിടിച്ച് ഈ 33 വയസ്സുകാരിയുടെ അരികില്‍ ചുരുണ്ടുകൂടി കിടക്കാനാണ് ഈ കുട്ടി ആനകള്‍ക്ക് ഇഷ്ടം. ആനക്കൊമ്പുകള്‍ക്ക് വേണ്ടി വേട്ടനടത്തുന്നവരുടെ ഇരയാണ് ഈ കുട്ടി ആനകളുടെ അമ്മമാര്‍. ഈ അപകടത്തില്‍ നിന്നും ഇവരെ രക്ഷപ്പെടുത്തി ചികിത്സചെയ്ത് പൂര്‍ണ്ണ ആരോഗ്യവാന്മാരാക്കാന്‍ റെയ്ച്ചല്‍ 24 മണിക്കൂറും പരിശ്രമിക്കുന്നു. രക്ഷപ്പെടുത്തിയില്ലെങ്കില്‍ ഇവര്‍ സിംഹങ്ങള്‍ക്ക് ഇരയാകും. 2012 ല്‍ രണ്ടുവയസ്സായ ആനക്കുട്ടി വേട്ടക്കാരുടെ കോടാലികൊണ്ട് പരിക്കേറ്റ് കിടക്കുന്നത് കണ്ടപ്പോഴാണ് റെയ്ച്ചല്‍ ആനകള്‍ക്കായി അനാഥാലയംതുറക്കാന്‍ തീരുമാനിച്ചത്. പൂര്‍ണ്ണ ആരോഗ്യവാന്മാരായാല്‍ ഇവരെ തിരികെ നാഷണല്‍പാര്‍ക്കിലേക്കോ കാട്ടിലേക്കോ അയക്കുകയാണ് പതിവ്.
പ്രണയം ആനകളോട് .... !ആനകള്‍ക്കുവണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച യുവതിയുടെ കഥ.....

11:02
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം എയ്ഡ്‌സിനെതിരെയുള്ള മരുന്ന് കണ്ടെത്തലിന്റെ വക്കിലെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞന്മാര്‍. എച്ച്‌ഐവി വൈറസ് ബാധയെ പ്രതിരോധിക്കുന്ന വാക്‌സിന്‍ വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ട്. എച്ച്‌ഐവി വൈറസ്സുകളിലെ സുപ്രധാനമായ വി-വണ്‍, വി-ടു മേഖലയെ നിര്‍വ്വീര്യമാക്കുന്ന സിഎപി256, വിആര്‍സി 26, ആന്‍ഡിബോഡി പുതിയ വാക്‌സിന്‍ വഴി ശരീരത്തില്‍ ഉല്പാദിപ്പിക്കുമെന്നാണ് നാഷമല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷന്‍സ് ഡിസീസിലെ ശാസ്തരജ്ഞന്മാര്‍ കണ്ടെത്തിയിരിക്കുന്നത്.
എയ്ഡ്‌സിന് മരുന്ന്...... ശാസ്ത്രലോകം വിജയത്തിലേക്ക്.......
Written By Unknown on 4 Mar 2014 | 11:02
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം എയ്ഡ്‌സിനെതിരെയുള്ള മരുന്ന് കണ്ടെത്തലിന്റെ വക്കിലെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞന്മാര്‍. എച്ച്‌ഐവി വൈറസ് ബാധയെ പ്രതിരോധിക്കുന്ന വാക്‌സിന്‍ വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ട്. എച്ച്‌ഐവി വൈറസ്സുകളിലെ സുപ്രധാനമായ വി-വണ്‍, വി-ടു മേഖലയെ നിര്‍വ്വീര്യമാക്കുന്ന സിഎപി256, വിആര്‍സി 26, ആന്‍ഡിബോഡി പുതിയ വാക്‌സിന്‍ വഴി ശരീരത്തില്‍ ഉല്പാദിപ്പിക്കുമെന്നാണ് നാഷമല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷന്‍സ് ഡിസീസിലെ ശാസ്തരജ്ഞന്മാര്‍ കണ്ടെത്തിയിരിക്കുന്നത്.
Labels:
ആര്‍ട്ടിക്കിള്‍
16:22
നായയുമായി സവാരിക്കിറങ്ങിയ ദമ്പതിക്കള്‍ക്ക് നായകാട്ടിക്കൊടുത്തത് 1 കോടി ഡോളറിന്റെ നിധി.
Written By Unknown on 27 Feb 2014 | 16:22
വടക്കന്‍ കാലിഫോര്‍ണിയയിലെ ദമ്പതികള്‍ക്കാണ് ഒരു കോടി ഡോളറിന്റെ നിധി ലഭിച്ചത്. നായ നയിച്ച വഴിയെയാണ് ദമ്പതിമാര്‍ നടന്നത്. ഒടുവില്‍ അവര്‍ എത്തിയതാകട്ടെ ഒരു മരത്തിനടിയില്‍ ഭാഗികമായി കുഴിച്ചിട്ട നിധികുംഭത്തിനരികിലാണ്. കൂടുതല്‍ കുഴിച്ച്, താങ്ങിയെടുത്ത് വീട്ടില്‍ എത്തിച്ച് തുറന്നുനോക്കിയപ്പോഴാണ് സ്വര്‍ണനാണയങ്ങളുടെ ഒരു കൂമ്പാരം അതില്‍ കണ്ടത്. 60 കോടി രൂപ വിലമതിക്കുന്ന 1400 സ്വര്‍ണ്ണ നാണയങ്ങളായിരുന്നു അതില്‍. നായയുമായി പതിവായി നടക്കുന്ന വഴിയായിരുന്നു ഇതെന്ന് ദമ്പതികളായ ജോണും മേരിയും പറയുന്നു. പാതികുഴിഞ്ഞുകിടക്കുന്ന വീപ്പ പണിപ്പെട്ട് കുഴിച്ചെടുത്ത് വീട്ടില്‍ കൊണ്ടുചെന്നുനോക്കിയപ്പോഴാണ് കണ്ണഞ്ചിക്കുന്ന സ്വര്‍ണ്ണനാണയങ്ങളാണെന്ന് മനസിലായത്. 1847നും 1897നും ഇടയില്‍ പ്രചാരമുണ്ടായിരുന്നവയാണ് ഈ സ്വര്‍ണനാണയങ്ങള്‍. അമേരിക്കയില്‍ ലഭിച്ച ഏറ്റവും വലിയ നിധിയാണിതെന്ന് കരുതപ്പെടുന്നു. വീപ്പയുമായി വീട്ടിലേയ്ക്ക് നടക്കുമ്പോള്‍, ഇതില്‍നിറയെ പെയിന്റ് ആയിരിക്കുമെന്ന് ജോണ്‍ പറഞ്ഞതായി മേരി വെളിപ്പെടുത്തി. ഏതായാലും കഷ്ടപ്പെട്ട് തുറന്നുനോക്കാന്‍ തീരുമാനിക്കുകയായിരുന്നു. 1985ല്‍ 10 ലക്ഷം ഡോളറിന്റെ സ്വര്‍ണനാണയം കണ്ടെത്തിയതാണ് ഇതിനുമുമ്പുണ്ടായ നിധിവേട്ട.
Labels:
ആര്‍ട്ടിക്കിള്‍
11:59
ഇന്ത്യയ്ക്ക് അഭിമാനിക്കാം.... അര്‍ബുദം കണ്ടെത്താന്‍ ഇനി കടലാസ് പരിശോധന മതിയാകുമെന്ന കണ്ടെത്തലുമായി ഇന്ത്യന്‍ ഗവേഷക....
Written By Unknown on 26 Feb 2014 | 11:59
ഇനി ലോകം പുതിയൊരു കണ്ടെത്തലിനരികില്‍. പ്രഗ്നനന്‍സി ടെസ്റ്റ് പോലെ ഇനി അര്‍ബുദവും കണ്ടുപിടിക്കാം. ഈ കണ്ടുപിടുത്തത്തിനു പിന്നിലും ഒരു ഇന്ത്യക്കാരിയണ്. രോഗിയുടെ മൂത്ര സാമ്പിള്‍ നാനോ സാങ്കേതികവിദ്യയിലൂടെ തയ്യാറാക്കിയ കടലാസ്സില്‍ ഒഴിക്കുമ്പോള്‍ നിമിഷങ്ങള്‍ക്കകം രോഗനിര്‍ണ്ണയം സാധ്യമാകും. സൂക്ഷ്മമായ നാനോകണങ്ങള്‍ പ്രോട്ടോയായസീസ് എന്ന ട്യൂമര്‍ പ്രോട്ടീനുകളുടെ സാന്നിധ്യം കണ്ടുപിടിക്കുകയാണഅ ചെയ്യുന്നത്. വരും നാളുകളില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സഹായമില്ലാതെ തന്നെ ആര്‍ക്കും ഇനി പരിശോധന നടത്താമെന്നാണ് ഈ കണ്ടെത്തലുകളുടെ സവിശേഷത. ഇതിന്റെ പിന്നിലാകട്ടെ മസാച്ചു സൈറ്റ്‌സ് ഇസ്റ്റിറ്റിയൂട്ട്‌സ് ഓഫ് ടെനോളജിയിലെ പ്രൊഫസര്‍ സംഗീത ഭാട്യയാണ്. രോഗം കണ്ടെത്തിയിട്ടില്ലാത്തവര്‍ക്ക് ആദ്യ സ്‌റ്റെജില്‍ തന്നെ ഇനി ക്യാന്‍സര്‍ നിര്‍ണ്ണയം സാധ്യമാകും എന്നതാണ് ഇതിന്റെ പ്രത്യേകത.
Labels:
ആര്‍ട്ടിക്കിള്‍
15:35
പേരക്ക കഴിക്കൂ.........അര്‍ബുദത്തില്‍ നിന്നും ഹൃദ്രോഗത്തില്‍ നിന്നും രക്ഷനേടൂ....
Written By Unknown on 25 Feb 2014 | 15:35
പേരക്ക കഴിക്കൂ.........അര്‍ബുദത്തില്‍ നിന്നും ഹൃദ്രോഗത്തില്‍ നിന്നും രക്ഷനേടൂ....
നമ്മുടെ നാട്ടില്‍ ഒട്ടുമിക്ക വീടുകളിലുമുള്ള പേരക്കയുടെ ഗുണങ്ങള്‍ നമുക്കെല്ലാവര്‍ക്കും അറിയണമെന്നില്ല. വീടുകളിലെ മരങ്ങളില്‍ നിരവധി പേരക്കകള്‍ ഉണ്ടാകാറുണ്ടെങ്കിലും നമ്മളില്‍ പലരും പേരക്കയെ തിരിഞ്ഞു നോക്കാറില്ല എന്നതാണ് സത്യം. ഞങ്ങള്‍ പാഴാക്കുന്ന പേരക്കയില്‍ ജീവകങ്ങള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. പേരക്ക സ്ഥിരമായി കഴിക്കുന്നത് അര്‍ബുദവും ഹൃദ്രോഗവും വരാതെ കാക്കാമെന്നും കണ്ടെത്തിയിട്ടുണ്ട.് കൂടാതെ തിമിരം, അള്‍ഷിമേഴ്‌സ്, സന്ധിവാതം തുടങ്ങിയ രോഗങ്ങളെയും തടയാന്‍ പേരക്ക കഴിക്കുന്നത് നന്നായിരിക്കും. പേരക്കയില്‍ അടങ്ങിയിട്ടുള്ള അന്നജവും നാരുകളും കൊളസ്‌ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നു. ജീവകം സിയും പേരക്കയിലടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളുകളും നിയന്ത്രിക്കുക വഴി ഹൃദയാരോഗ്യം നല്‍കാനും പേരക്ക കഴിക്കുന്നത് നല്ലതായിരിക്കും. കൂടാതെ ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് പേരക്കയ്ക്ക് നല്ല കഴിവുണ്ട്. ഒരു ദിവസം ഒരു പേരക്ക കഴിച്ചാല്‍ ഇരുമ്പ്, ഫോളിക് ആസിഡ്, കാത്സ്യം, നാരുകള്‍, പ്രോട്ടീന്‍, അന്നജം, ജീവകം എ, ബി, സി എന്നിവയും ലഭിക്കുന്നു. കൂടാതെ പൊണ്ണത്തടി കുറക്കാനും പേരക്ക കഴിക്കുന്നത് ഉത്തമമാണ്.

16:12
മനുഷ്യ ജീനുകള്‍ ശനിയാഴ്ച്ചയോടെ ഇല്ലാതാകുമെന്ന് മായന്‍ ഭീഷണിക്ക് പിന്നാലെ വിക്കിംഗ്.....
Written By Unknown on 20 Feb 2014 | 16:12
മായന്‍ കലണ്ടറിന്റെ അവസാനത്തോടെ ലോകം അവസാനിക്കുമെന്ന ഭീഷണി ഫലവത്താവാതെ വന്നതോടെവെളിപാടു പുസ്തകവുമായി മറ്റൊരു ഭീഷണി മുഴക്കികൊണ്ട് വിക്കിംഗ് രംഗത്തു വന്നിരിക്കുകയാണ്. ഈ വരുന്ന ശനിയാഴ്ച്ചയോടെ ഭൂമി പിളര്‍ന്ന് ആളുകള്‍ ഇല്ലാതാകുമെന്നാണ് ഇവര്‍ പറയുന്നത്. നോഴ്‌സ് മിഥോളജി അഥവാ സ്‌കാന്‍ഡനേവിയന്‍ മിഥോളജി വിശ്വസിക്കാമെങ്കില്‍ ലോകാവസാനം വരുന്ന ശനിയാഴ്ച സംഭവിക്കുമത്രേ..... ലോകാവസാനത്തില്‍ ഭൂമി പിളര്‍ന്ന് ആളുകളും ജീവജാലങ്ങളും നരകത്തില്‍ പതിക്കുമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.... അതായത് ഫെബ്രുവരി 22ന് ഭൂമി പൊട്ടിപ്പിളരുകയും അധോലോകമായ ഹെല്ലിലെ അന്തേവാസികളെ പുറത്തേക്ക് വിട്ടയക്കുകയും ചെയ്യുമെന്നാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്. നോഴ്‌സിന്റെ ഐതിഹ്യപ്രകാരം നോഴ്‌സ് ദേവന്മാരായ തോര്‍ , ലോക്കി, ഓഡിന്‍ , ഫ്രെയര്‍ , ഹെര്‍മര്‍ എന്നിവര്‍ രാഗ്‌നറോക്കുമായി ഏറ്റുമുട്ടം. ഓഡിനെ ഹെന്നിര്‍ വധിക്കും. സൃഷ്ടാക്കളായ മറ്റു ദേവന്മാരും നിലംപതിക്കും. അതോടെ ഭൂമി കടലിലേക്ക് താഴും. നാമുള്‍പ്പെടെയുള്ള ഭൂമിയിലെ സര്‍വജീവജാലങ്ങളും അതോടെ ഇല്ലാതാകും. എന്നാല്‍ അതോടെ എല്ലാം തീരുമെന്ന് കരുതരുത്. ഭൂമി വീണ്ടും പുതിയതായി ഫലസമ്പുഷ്ടിയോടെ എഴുന്നേറ്റുവരും. ഭൂമിയെ വീണ്ടും ജനസാന്ദ്രമാക്കാന്‍ മനുഷ്യര്‍ ഇവിടെ അവശേഷിക്കുന്നുണ്ടാകുമെന്നാണഅ ഇവര്‍ പറയുന്നത്.... ഇതിനുള്ള സംഭവപരമ്പരകള്‍ ആരംഭിച്ചതായി വിക്കിംഗ് വിശ്വാസികള്‍ പറയുന്നു. രാഗ്‌നോറാക്ക് തുടങ്ങിക്കഴിഞ്ഞു. ലോക്കീയുടെ പുത്രനായ ഫെന്നിര്‍ എന്ന ചെന്നായ് തടങ്കലില്‍നിന്നും രക്ഷപ്പെട്ടതായാണ് ഇപ്പോള്‍ ഇവര്‍ വിശ്വാസിക്കുന്നത്. കൂടാതെ കൂറ്റന്‍ സര്‍പ്പമായി ജോര്‍മുംഗാന്‍ഡ് കടലില്‍നിന്ന് ഉയരുകയും ചെയ്തുവതേ....... ദൈവങ്ങളുടെ അവസാന വിധിയെന്ന് പരിഭാഷപ്പെടുത്താവുന്ന രാഗ്നാരോക്ക് എന്നത് പതിമുന്നാം നൂറ്റാണ്ടിലെ കവിതയെ ആസ്പദമാക്കി ഉയര്‍ന്നുവന്നതാണ്.... സ്‌നോറിസ്റ്റര്‍ലൂസന്‍ എന്നയാളാണ് ഇതെഴുതിയത്. എന്നാല്‍ ഇത് കാലക്രമേണ വിക്കിംഗ് വിശ്വാസികള്‍ അന്ധവിശ്വസ പ്രമാണമാക്കി മാറ്റുകയായിരുന്നു.... ഇത് ഉത്സവമായി ആഘോഷിക്കുകയാണിപ്പോള്‍ വൈക്കിങ് വിശ്വാസികള്‍.... ബ്രിട്ടനിലും അവര്‍ ഒത്തുകൂടുന്നുണ്ട്.
Labels:
ആര്‍ട്ടിക്കിള്‍
14:16
എച്ച് ഐ വി മരുന്ന് ഗര്‍ഭാശയനാള ക്യാന്‍സറിന് ഫലപ്രദമെന്ന് ശാത്രജ്ഞന്മാര്‍.. ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയും നൈറോബിയിലെ കെനിയാറ്റ നാഷണല്‍ ഹോസ്പിറ്റലും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. എച്ച്‌ഐവിയുടെ മരുന്ന് ക്യാന്‍സറിന് കാരണമാകുന്ന പാപിലോമ വൈറസ്സിനെ നശിപ്പിക്കുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരിക്കുന്നത്. 40 സ്ത്രീകളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്.
എച്ച്‌ഐവി മരുന്ന് ഗര്‍ഭനാള കാന്‍സറിന് ഫലപ്രദമെന്ന് പഠനം....
Written By Unknown on 19 Feb 2014 | 14:16
എച്ച് ഐ വി മരുന്ന് ഗര്‍ഭാശയനാള ക്യാന്‍സറിന് ഫലപ്രദമെന്ന് ശാത്രജ്ഞന്മാര്‍.. ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയും നൈറോബിയിലെ കെനിയാറ്റ നാഷണല്‍ ഹോസ്പിറ്റലും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. എച്ച്‌ഐവിയുടെ മരുന്ന് ക്യാന്‍സറിന് കാരണമാകുന്ന പാപിലോമ വൈറസ്സിനെ നശിപ്പിക്കുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരിക്കുന്നത്. 40 സ്ത്രീകളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്.
Labels:
ആര്‍ട്ടിക്കിള്‍
13:41
വൂണ്ട എന്ന ചിമ്പാനിസിയാണ് കണ്ടുനിന്നവരെ ആനന്ദത്തിലും ആശ്ചര്യത്തിലും ആഴ്ത്തി നന്ദി പ്രകടനം നടത്തിയത്. കോംഗോയില്‍ വൂണ്ട എന്ന പേരിന് മരണത്തോട് അടുത്തതെന്നാണ് അര്‍ത്ഥം. പേരിന്റെ അര്‍ത്ഥം പോലെതന്നെ റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ജേന്‍ ഗുഡോള്‍ ഇന്‍സ്റ്റിറ്റിയൂച്ചിലേക്ക് കൊണ്ടുവന്നപ്പോള്‍ വൂണ്ട മരണത്തോട് അടുത്തിരുന്നു. പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചുപോകുമ്പോള്‍ സുശ്രൂഷിച്ച മൃഗക്ഷേമപ്രവര്‍ത്തകനെ കെട്ടിപ്പിടിച്ചാണ് വൂണ്ട നന്ദി പറഞ്ഞത്. വൂണ്ട ഡോക്ടര്‍ ജേന്‍ ഗുഡാലിന്റെ സമീപത്ത് മൂന്നുവര്‍ഷങ്ഹള്‍ക്ക് മുമ്പാണ് എത്തുന്നത്. വിവിധ അസുഖങ്ങളും തൂക്കം പെട്ടന്നു കുറുഞ്ഞുപോകുകയും ചെയ്യുന്ന വൂണ്ട അപ്പോള്‍ മരണത്തോട് അടുത്തിരുന്നുവെന്നാണ് പറയുന്നത്.20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിമ്പാന്‍സികളെ പരിചരിക്കാനും രക്ഷിക്കാനും തുടങ്ങിയ സ്ഥാപനത്തില്‍ നിന്നും പൂര്‍ണ്ണ ആരോഗ്യത്തോടെയാണ് വൂണ്ട ഷിന്‍ഡ് സുലു കാട്ടിലേക്ക് മടങ്ങിയത്. മടക്കം എല്ലാവരുടേയും മനസ്സ് നിറയ്ക്കുന്ന നന്ദി കാണിച്ചുകൊണ്ടും.....
'എല്ലാത്തിനും നന്ദി ' ; പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഡോക്ടറെ കെട്ടിപ്പിടിച്ചുകൊണ്ട് ചിമ്പാന്‍സി നന്ദി പറഞ്ഞു....
Written By Unknown on 13 Feb 2014 | 13:41
വൂണ്ട എന്ന ചിമ്പാനിസിയാണ് കണ്ടുനിന്നവരെ ആനന്ദത്തിലും ആശ്ചര്യത്തിലും ആഴ്ത്തി നന്ദി പ്രകടനം നടത്തിയത്. കോംഗോയില്‍ വൂണ്ട എന്ന പേരിന് മരണത്തോട് അടുത്തതെന്നാണ് അര്‍ത്ഥം. പേരിന്റെ അര്‍ത്ഥം പോലെതന്നെ റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ജേന്‍ ഗുഡോള്‍ ഇന്‍സ്റ്റിറ്റിയൂച്ചിലേക്ക് കൊണ്ടുവന്നപ്പോള്‍ വൂണ്ട മരണത്തോട് അടുത്തിരുന്നു. പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചുപോകുമ്പോള്‍ സുശ്രൂഷിച്ച മൃഗക്ഷേമപ്രവര്‍ത്തകനെ കെട്ടിപ്പിടിച്ചാണ് വൂണ്ട നന്ദി പറഞ്ഞത്. വൂണ്ട ഡോക്ടര്‍ ജേന്‍ ഗുഡാലിന്റെ സമീപത്ത് മൂന്നുവര്‍ഷങ്ഹള്‍ക്ക് മുമ്പാണ് എത്തുന്നത്. വിവിധ അസുഖങ്ങളും തൂക്കം പെട്ടന്നു കുറുഞ്ഞുപോകുകയും ചെയ്യുന്ന വൂണ്ട അപ്പോള്‍ മരണത്തോട് അടുത്തിരുന്നുവെന്നാണ് പറയുന്നത്.20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിമ്പാന്‍സികളെ പരിചരിക്കാനും രക്ഷിക്കാനും തുടങ്ങിയ സ്ഥാപനത്തില്‍ നിന്നും പൂര്‍ണ്ണ ആരോഗ്യത്തോടെയാണ് വൂണ്ട ഷിന്‍ഡ് സുലു കാട്ടിലേക്ക് മടങ്ങിയത്. മടക്കം എല്ലാവരുടേയും മനസ്സ് നിറയ്ക്കുന്ന നന്ദി കാണിച്ചുകൊണ്ടും.....
Labels:
News,
ആര്‍ട്ടിക്കിള്‍
06:38
മക്കളേ,
പ്രതീക്ഷകളുടെ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. അക്രമവും സംഘര്‍ഷവും കുറഞ്ഞ് അല്പമെങ്കിലും സമാധാനവും സന്തോഷവും ഉണ്ടാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. ആഹാരവും വസ്ത്രവും കിടപ്പാടവും കിട്ടുമെന്ന് പട്ടിണിപ്പാവങ്ങള്‍ പ്രതീക്ഷിക്കുന്നു. ദിനംപ്രതി കുതിച്ചുകയറുന്ന ഇന്ധനത്തിന്റെയും ഭക്ഷ്യോത്പന്നങ്ങളുടെയും വില കുറയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. ഇങ്ങനെ എണ്ണമറ്റ പ്രതീക്ഷകളിലാണ് മനുഷ്യനിന്ന് ജീവിക്കുന്നത്. എന്നാല്‍, ഒരു പ്രതീക്ഷയ്ക്കും വകനല്‍കാത്ത സംഭവങ്ങളാണ് ദിവസവും നമുക്കുചുറ്റും നടക്കുന്നത്.
വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും മനുഷ്യന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു. മനസ്സിന്റെ പിരിമുറുക്കവും അതുമൂലമുണ്ടാകുന്ന മനോരോഗങ്ങളും ആത്മഹത്യാ പ്രവണതയും മുതിര്‍ന്നവരെയും യുവാക്കളെയും ഒരുപോലെ വേട്ടയാടുന്നു. മദ്യപാനവും ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതും യുവാക്കള്‍ക്കിടയില്‍ കണക്കില്ലാതെ പെരുകുന്നു.
മറ്റു പലതിലും ഏറ്റവും പിന്നിലാണെങ്കിലും മദ്യപാനത്തിന്റെ കാര്യത്തില്‍ കേരളീയര്‍ വളരെ മുന്നിലാണെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. ഒളിമ്പിക്‌സില്‍ മദ്യപാന മത്സരം നടത്തിയാല്‍ കേരളം എല്ലാ വിഭാഗങ്ങളിലും തീര്‍ച്ചയായും സ്വര്‍ണം നേടും. റെക്കോഡും സ്ഥാപിക്കും. എത്രയെത്ര മദ്യദുരന്തങ്ങള്‍ ഈ മണ്ണിലുണ്ടായി? എത്രയെത്ര കുടുംബങ്ങള്‍ അനാഥമായി? എന്നിട്ടും ഈ മഹാവിപത്തിനെ വീണ്ടും നാം വിളിച്ചുവരുത്തുന്നല്ലോ!
അമിതവേഗത്തില്‍ വണ്ടിയോടിച്ചാല്‍ പിഴയടയ്ക്കണം. വിദേശരാജ്യങ്ങളില്‍ മൂന്നുതവണ ഒരാള്‍ പിടിക്കപ്പെട്ടാല്‍ വണ്ടിയോടിക്കാനുള്ള ലൈസന്‍സ് തന്നെ റദ്ദാക്കും. അതുപോലെ, അനാശാസ്യ കാര്യങ്ങള്‍ക്കായി സെല്‍ഫോണും ലാപ്‌ടോപ്പും ഉപയോഗിക്കുന്നതും ശിക്ഷാര്‍ഹമാണ്. വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ ദ്രോഹംചെയ്യുന്ന അമിതമദ്യപാനവും ശിക്ഷാര്‍ഹമാക്കണം. മദ്യപാനത്തെപ്പോലെ മനുഷ്യനെ നശിപ്പിക്കുന്ന ശീലങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരണം.
അതുപോലെ തട്ടിപ്പുസംഘങ്ങളും ക്വട്ടേഷന്‍സംഘങ്ങളും കേരളത്തില്‍ അങ്ങോളമിങ്ങോളം സൈ്വരവിഹാരം നടത്തുന്നു. പട്ടാളത്തില്‍ ആെള എടുക്കുന്നതുപോലെ ഭീകരവാദം പ്രചരിപ്പിക്കാന്‍ ഇവിടെ ആളുകളെ തിരഞ്ഞെടുക്കുന്നു. യുവാക്കളുടെ ജീവിതമാണ് ഇവിടെയും ഹോമിക്കപ്പെടുന്നത്.
ഇത്ര ഭീകരമാണ് നമ്മുടെ ലോകം എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും. പക്ഷേ, അതാണ് സത്യം. ഈ അവസ്ഥ എങ്ങനെയുണ്ടായി? ഇതിനുത്തരവാദികള്‍ മനുഷ്യര്‍ തന്നെയാണോ? ഇപ്പോഴത്തെ ഈ അവസ്ഥയുടെ പൂര്‍ണ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്. അതിന് മറ്റൊന്നിനെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പ്രകൃതിനിയമങ്ങളും സദാചാരമൂല്യങ്ങളും പാലിക്കാതെയുള്ള മനുഷ്യന്റെ ജീവിതമാണ് ഇതിന്റെ അടിസ്ഥാന കാരണം.
അമ്മ ഒരു കഥ ഓര്‍ക്കുന്നു: ഒരു രാജാവിന് രണ്ട് മക്കളുണ്ടായിരുന്നു. ധര്‍മിഷ്ഠനും നീതിമാനുമായിരുന്നു രാജാവ്. പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ സമയമായപ്പോള്‍, രാജകുമാരന്മാരില്‍ ആരെ രാജ്യഭാരം ഏല്്പിക്കും എന്ന ചിന്തയിലായി അദ്ദേഹം. തന്റെ മക്കളില്‍ ആരാണ് രാജാവാകാന്‍ യോഗ്യന്‍ എന്ന് കണ്ടുപിടിക്കണം. അതിന് ഒരു പരീക്ഷണം നടത്താന്‍ അദ്ദേഹം തീരുമാനിച്ചു. രാജാവ് മക്കളെ അടുത്തുവിളിച്ച് അവര്‍ക്ക് രണ്ടുപേര്‍ക്കും ചെറിയൊരു തുക നല്‍കി പറഞ്ഞു: "ഈ പണം ഉപയോഗിച്ച് നിങ്ങള്‍ നിങ്ങളുടെ കൊട്ടാരങ്ങള്‍ നിറയ്ക്കണം. നിങ്ങളില്‍ ആരാണോ ഈ ജോലി ഏറ്റവും ഭംഗിയായി നിര്‍വഹിക്കുന്നത് അവരെ അനന്തരാവകാശിയായി വാഴിക്കും."
മൂത്ത മകന്‍ ചിന്തിച്ചു: "ഇത് കുറച്ച് പണമേയുള്ളൂ. ഇതുകൊണ്ട് എന്റെ കൊട്ടാരം മുഴുവന്‍ നിറയ്ക്കാനുള്ള സാധനങ്ങള്‍ ഞാനെങ്ങനെ വാങ്ങും? എത്ര ചിന്തിച്ചിട്ടും അയാള്‍ക്ക് തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ല. അവസാനം നഗരത്തിലുള്ള ചപ്പുചവറുകള്‍ വാങ്ങി അയാള്‍ തന്റെ കൊട്ടാരം നിറച്ചു. ചേട്ടനെപ്പോലെ അനുജനും ആദ്യം ഉത്തരംകിട്ടാതെ വിഷമിച്ചു. പക്ഷേ, അയാള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിരുത്തി ചിന്തിച്ചു. ഒടുവില്‍ ആ പണം കൊണ്ട് അയാള്‍ നല്ല മണമുള്ള ഒരു പെര്‍ഫ്യൂം (സുഗന്ധദ്രവ്യം) വാങ്ങി തന്റെ കൊട്ടാരത്തിലെ മുറികളിലെല്ലാം അടിച്ചു. അതിന്റെ നറുമണം കൊണ്ട് കൊട്ടാരത്തിലെ മുറികളെല്ലാം നിറച്ചു.
മക്കളേ, ഇത് നമ്മുടെ ഓരോരുത്തരുടെയും കഥയാണ്. ഈ കഥയിലെ കൊട്ടാരം നമ്മുടെ ഹൃദയമാണ്. പണം നമ്മുടെ ജീവിതമാണ്. നമുക്ക് രണ്ട് കാര്യങ്ങള്‍ ചെയ്യാം. ഒന്നുകില്‍ അവിവേകത്തിന്റെ മാര്‍ഗത്തില്‍ സഞ്ചരിക്കാം. പക്ഷേ, ഇത് നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ദുര്‍ഗന്ധം വമിപ്പിക്കുന്നതാക്കും. അല്ലെങ്കില്‍ വിവേകത്തിന്റെയും ഈശ്വരേച്ഛയുടെയും മാര്‍ഗത്തിലൂടെ സഞ്ചരിച്ച് നമ്മുടെയും മറ്റുള്ളവരുടെയും ജിവിതം സുഗന്ധപൂരിതമാക്കാം. ഏത് മാര്‍ഗം തിരഞ്ഞെടുക്കണമെന്ന് നമുക്ക് നിശ്ചയിക്കാം.
അമ്മ.
കടപ്പാട്: മാതൃഭുമി
വിവേകത്തിന്റെ മാര്‍ഗത്തിലൂടെ സഞ്ചരിക്കുക.
Written By Nair News Online on 23 Jan 2014 | 06:38

06:35
ശ്രീ രമണ മഹര്‍ഷിയുടെ ഉപദേശങ്ങളുടെ സാര സംഗ്രഹമാണ് ഉള്ളടക്കം. "ഞാന്‍ ആരാണ്" എന്ന ആത്മവിചാരമാണ് എല്ലാത്തരം ദുഃഖനിവൃത്തിക്കും
പരമാനന്ദപ്രാപ്തിക്കുമുള്ള പ്രധാനഉപായം എന്ന് അദ്ദേഹം
സകലജീവികളും ദുഃഖത്തിന്റെ ബാധകൂടാതെ എന്നും സുഖമനുഭവിക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും അവരവരില്‍ത്തന്നെ അധികം പ്രീതിയുളവാകുന്നു. പ്രീതിക്ക് സുഖം തന്നെയാകുന്നു മൂലകാരണം. ദിവസംതോറും സുഷുപ്തിയില്‍ അനുഭവിക്കുന്ന ആ സ്വാഭാവികമായ സുഖത്തെ പ്രാപിക്കുവാന്‍ ആത്മജ്ഞാനം അത്യാവശ്യമാകുന്നു. അതിലേക്കു "ഞാന്‍ ആരാണ്" എന്ന വിചാരം പ്രധാനപ്പെട്ടതാണ്.
1. ഞാന്‍ ആരാണ്?
സപ്തധാതുമയമായ സ്ഥൂലദേഹമല്ല ‘ഞാന്‍’. ശബ്ദസ്പര്‍ശരൂപരസഗന്ധമെന്ന പഞ്ചവിഷയങ്ങള്‍ യഥാക്രമം അറിയുന്ന ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളും ‘ഞാന്‍’ അല്ല. വചനം, ഗമനം, ദാനം, മലവിസര്‍ജ്ജനം, ആനന്ദിക്കല്‍ എന്നീ അഞ്ചു പ്രവൃത്തികളും നടത്തുന്ന വാക്ക്, പാദം, പാണി, പായു, ഉപസ്ഥം എന്നീ കര്‍മ്മേന്ദ്രിയപഞ്ചകവും ‘ഞാന്‍’ അല്ല. ശ്വസനാദി പഞ്ചപ്രവൃത്തികളും നടത്തുന്ന പ്രാണാദി പഞ്ചവായുക്കളും ‘ഞാന്‍’ അല്ല. വിചാരിക്കുന്ന മനസ്സും ‘ഞാന്‍’ അല്ല. സര്‍വ്വവിഷയങ്ങളും സര്‍വ്വകര്‍മ്മങ്ങളും ഇല്ലാതായി വിഷയവാസനകളെ മാത്രം വഹിക്കുന്ന അജ്ഞാനവും ‘ഞാന്‍’ അല്ല.
2. ഇവയൊന്നും ‘ഞാന്‍’ അല്ലെങ്കില്‍ പിന്നെ ‘ഞാന്‍’ എന്നുവച്ചാല്‍ ആരാ?
മുന്‍പറഞ്ഞമാതിരി ‘ഇതു ഞാന്‍ അല്ല, ഇതു ഞാന്‍ അല്ല’ എന്നു നിഷേധിച്ചു് ഒടുവില്‍ തള്ളുവാന്‍ തരമില്ലാതെ തനിയെ ശേഷിക്കുന്ന ‘അറിവ്’ ആകുന്നു ‘ഞാന്‍’.
3. അറിവിന്റെ സ്വരൂപം എന്ത്?
അറിവിന്റെ സ്വരൂപം സച്ചിദാനന്ദം.
4. സ്വരൂപദര്‍ശനം എപ്പോള്‍ കിട്ടും?
ദൃശ്യമായ ജഗത്തില്ലാതാവുമ്പോള്‍ ദൃക്കായ സ്വരൂപദര്‍ശനമുണ്ടാകും.
5. ജഗത്തുണ്ടെന്നു തോന്നുമ്പോള്‍ സ്വരൂപദര്‍ശനമുണ്ടാവില്ലേ?
ഉണ്ടാവില്ല.
6. എന്തുകൊണ്ട്?
ദൃക്കും ദൃശ്യവും, രജ്ജുവും സര്‍പ്പവും പോലെയാകുന്നു. കല്‍പ്പിതമായ സര്‍പ്പജ്ഞാനം പോകാതെ തദധിഷ്ഠാനമായ രജ്ജുജ്ഞാനം ഉണ്ടാകാത്തതുപോലെ, കല്പിതമായ ജഗല്‍ഭ്രാന്തി നശിച്ചല്ലാതെ അധിഷ്ഠാനമായ സ്വരൂപദര്‍ശനത്തിന്റെ ദര്‍ശനം ഉണ്ടാവില്ല.
7. ദൃശ്യമായ ജഗത്ത് എപ്പോഴാണ് മറയുക?
സകല ജ്ഞാനത്തിനും സകല കര്‍മ്മത്തിനും മൂലമായ മനസ്സ് അടങ്ങിയാല്‍ ജഗത്തും മറയും.
8. മനസ്സിന്റെ സ്വരൂപമെന്ത്?
മനസ്സെന്നാല്‍ ആത്മസ്വരൂപത്തിലുള്ള ഒരു അതിശയശക്തി. അത് സകല വിചാരങ്ങളെയും സങ്കല്‍പ്പിക്കുന്നു. വിചാരങ്ങളെല്ലാം നീക്കിനോക്കിയാല്‍ മനസ്സെന്നു പ്രത്യേകിച്ചൊരു പദാര്‍ത്ഥമില്ല. അതുകൊണ്ട് മനസ്സിന്റെ സ്വരൂപം വിചാരം തന്നെ. സങ്കല്‍പ്പമാത്രങ്ങളല്ലാതെ ജഗത്തെന്നു വേറെയൊരു പദാര്‍ത്ഥമില്ല. ഉറക്കത്തില്‍ വിചാരങ്ങളുമില്ല, ജഗത്തുമില്ല; ജാഗ്രല്‍സ്വപ്നങ്ങളില്‍ വിചാരങ്ങളും ജഗത്തും ഉണ്ട്. എട്ടുകാലി എങ്ങനെയോ തന്നില്‍നിന്നുണ്ടായ നൂല്‍നൂറ്റു വീണ്ടും അതു തന്നില്‍ പ്രതിസംഹരിക്കുന്നുവോ അതുപോലെതന്നെ മനസ്സും തന്നില്‍നിന്നു പ്രപഞ്ചത്തെ തോന്നിപ്പിച്ചു വീണ്ടും തന്നില്‍ത്തന്നെ ഒതുക്കുന്നു.
മനസ്സ് ആത്മസ്വരൂപത്തില്‍ നിന്നു പുറത്തുവരുമ്പോഴാണ് ജഗത്ത് ഭാസിക്കുന്നത്. അതുകൊണ്ട് ജഗല്‍ഭ്രമമുള്ളപ്പോള്‍ സ്വരൂപജ്ഞാനമുണ്ടാവില്ല; സ്വരൂപജ്ഞാനം പ്രകാശിക്കുമ്പോള്‍ ജഗല്‍പ്രകാശവുമില്ല. മനസ്സിന്റെ സ്വരൂപത്തെക്കുറിച്ച് നിരന്തരമായി വിചാരിച്ചുകൊണ്ടിരുന്നാല്‍ മനസ്സ് താനായി പരിണമിക്കും. ‘താന്‍’ എന്നത് ആത്മസ്വരൂപം തന്നെ. മനസ്സെപ്പോഴും ഒരു സ്ഥൂലവസ്തുവിനെ ആശ്രയിച്ചേ നില്‍ക്കുകയുള്ളൂ; തനിച്ചു നില്‍ക്കില്ല. മനസ്സിനെത്തന്നെയാണ് സൂക്ഷ്മശരീരമെന്നും ജീവനെന്നും പറയുന്നത്.
9. മനസ്സിന്റെ സ്വരൂപത്തെ വിചാരിച്ചറിയാനുള്ള മാര്‍ഗ്ഗമെന്താകുന്നു?
ഈ ദേഹത്തില്‍ ‘ഞാന്‍’ എന്ന് ഭാസിക്കുന്നതേതോ അത് മനസ്സാകുന്നു. ‘ഞാന്‍’ എന്ന വിചാരം ദേഹത്തില്‍ ഏതൊരിടത്തില്‍ നിന്നാണ് ആദ്യം പുറപ്പെടുന്നതെന്ന് ആലോചിച്ചാല്‍ ഹൃദയത്തില്‍ നിന്നാണെന്നു അറിയാറാകും. മനസ്സിന്റെ പിറപ്പിടം ആതാകുന്നു. ‘ഞാന്‍ ഞാന്‍’ എന്ന് ചിന്തിച്ചുകൊണ്ടിരുന്നാലും അവിടെത്തന്നെകൊണ്ടുചെന്നാക്കും. മനസ്സിലുദിക്കുന്ന എല്ലാ വിചാരങ്ങളിലും വെച്ചു ആദ്യമുണ്ടാകുന്ന വിചാരം ‘ഞാന്‍’ എന്ന വിചാരമാകുന്നു. ഇതു ഉദ്ഭവിച്ചതിന്റെ ശേഷമേ അനേകങ്ങളായ മറ്റു വിചാരങ്ങള്‍ ഉണ്ടാകുകയുള്ളൂ. ‘ഞാന്‍’ എന്ന ജ്ഞാനം ഉളവായതിന്റെ ശേഷമേ ‘നീ, അവന്‍’ മുതലായ ജ്ഞാനം ഉണ്ടാകുകയുള്ളൂ. ‘അഹം’ എന്നതില്ലെങ്കില്‍ ത്വം മുതലായ വാക്കുകള്‍ക്ക് പ്രസക്തിയില്ല.
10. മനസ്സെങ്ങനെയടക്കും?
‘ഞാന്‍ ആര്’ എന്ന വിചാരത്താല്‍ മാത്രമേ മനസ്സടങ്ങൂ. ‘ഞാന്‍ ആര്’ എന്ന ചിന്ത മറ്റുചിന്തകളെയെല്ലാം നശിപ്പിച്ചു ചുടലക്കൊള്ളിപോലെ ഒടുവില്‍ അതും നശിക്കും. പിന്നീട് സ്വരൂപദര്‍ശനവും ഉണ്ടാകും.
11. ഞാന്‍ ആരാണെന്നുള്ള വിചാരം സദാകാലവും ഉണ്ടാകുവാനുള്ള ഉപായം എന്ത്?
മനസ്സിന്റെ വിക്ഷേപങ്ങളുടെ അവസാനം കാണുവാന്‍ യത്നിക്കാതെ അവ ആര്‍ക്കാണ് ഉണ്ടായതെന്ന് വിചാരിക്കണം. എത്ര വിചാരങ്ങളുണ്ടായാലെന്താ, ഓരോരോ വിചാരവും ഉദിക്കുമ്പോള്‍ തന്നെ ജാഗ്രതയോടെ അത് ആര്‍ക്കാണുണ്ടായതെന്ന് വിചാരിച്ചാല്‍ ‘എനിക്ക്’ എന്ന് തോന്നും. ഈ ‘ഞാന്‍ ആര്’ എന്ന് വിചാരിച്ചാല്‍, മനസ്സ് തന്റെ പിറവി എവിടെയോ അവിടേയ്ക്ക് തിരിച്ചുപോകും. ഇങ്ങനെ പരിചയിച്ചു ശീലിച്ചാല്‍ മനസ്സിന് തന്റെ പിറപ്പിടത്തില്‍ ഉറച്ചുനില്‍ക്കുവാനുള്ള ശക്തി വര്‍ദ്ധിക്കും.
സൂക്ഷ്മമായ മനസ്സു ബുദ്ധീന്ദ്രിയാധീനമായി വിക്ഷേപിക്കുമ്പോള്‍ സ്ഥൂലങ്ങളായ നാമരൂപങ്ങള്‍ തോന്നുന്നു. ഹൃദയത്തില്‍ ഒതുങ്ങുമ്പോള്‍ നാമരൂപങ്ങള്‍ മറയുന്നു. മനസ്സിനെ പുറത്തേക്ക് വിടാതെ ഹൃദയത്തില്‍ത്തന്നെ ഒതുക്കിവച്ചുകൊണ്ടിരിക്കുന്നതിനു അന്തര്‍മുഖം എന്നുപറയുന്നു. ഹൃദയത്തില്‍നിന്ന് പുറത്തേക്കയക്കുന്നതിന് ബഹിര്‍മുഖം എന്നുംപറയുന്നു. ഇപ്രകാരം മനസ്സ് ഹൃദയത്തില്‍ വിശ്രമിക്കുമ്പോള്‍ സകല വിചാരങ്ങള്‍ക്കും മൂലമായ ‘ഞാന്‍’ എന്നത് പോയി നിത്യമായ ‘താന്‍’ മാത്രം പ്രകാശിക്കും. എന്തുതന്നെ ചെയ്യുന്നതായാലും ‘ഞാന്‍’ എന്ന അഹങ്കാരം നീക്കിയിട്ടുവേണം ചെയ്യുവാന്‍. അങ്ങനെ ചെയ്‌താല്‍ എല്ലാം ശിവാത്മകമായിത്തീരും.
12. മനസ്സടക്കുന്നതിനു വേറെ ഉപായങ്ങളില്ലേ?
അദ്ധ്യാത്മവിചാരമല്ലാതെ വേറെ തക്കതായ ഉപായമൊന്നുമില്ല. മറ്റുള്ള ഉപായങ്ങളെക്കൊണ്ട് പിടിച്ചുനിറുത്തിയാലും മനസ്സ് അടങ്ങിയതുപോലെയിരുന്നു വീണ്ടും ഉദിക്കുന്നതാണ്. പ്രാണായാമംകൊണ്ടും മനസ്സടക്കാം. പക്ഷേ, പ്രാണന്‍ അടങ്ങിനില്ക്കുന്നതുവരെ മനസ്സും അടങ്ങിയിരുന്നു, പ്രാണന്‍ ചലിക്കുവാന്‍ തുടങ്ങിയാല്‍ മനസ്സും വാസനാനുകൂലമായി അലയുവാന്‍ തുടങ്ങും. മനസ്സിന്റെയും പ്രാണന്റെയും പിറപ്പിടമൊന്നുതന്നെയാണ്. വിചാരംതന്നെ മനസ്സിന്റെ സ്വരൂപം; ‘ഞാന്‍’ എന്നതാണ് മനസ്സിലെ ആദ്യത്തെ വിചാരം; അതുതന്നെ അഹങ്കാരം. അഹങ്കാരം എവിടെനിന്നുത്ഭവിക്കുന്നുവോ അവിടെനിന്നുതന്നെയാണ് ശ്വാസവും ഉണ്ടാകുന്നത്. അതിനാല്‍ മനസ്സടങ്ങുമ്പോള്‍ പ്രാണനും പ്രാണന്‍ അടങ്ങുമ്പോള്‍ മനസ്സും അടങ്ങും.
എന്നാല്‍ സുഷുപ്തിയില്‍ മനസ്സടങ്ങുന്നുണ്ടെങ്കിലും പ്രാണന്‍ അടങ്ങുനില്ല. ദേഹത്തെ കാത്തുരക്ഷിപ്പാനും ദേഹം മൃതിയടഞ്ഞുപോയോ എന്ന് അന്യര്‍ സംശയിക്കാതിരിക്കാനുമായി ഇങ്ങനെയാണ് ഈശ്വരന്‍ നിയമിച്ചിട്ടുള്ളത്. ജാഗ്രത്തിലും സമാധിയിലും മനസ്സടങ്ങുമ്പോള്‍ പ്രാണനും അടങ്ങുന്നു. പ്രാണന്‍ മനസ്സിന്റെ സ്ഥൂലരൂപമാകുന്നു. മരണകാലം വരുന്നതുവരെ മനസ്സ് പ്രാണനെ ഉടലില്‍ വെച്ചുകൊണ്ടു ഉടല്‍ നിര്‍ജ്ജീവമാകുമ്പോള്‍ അതിനെ കവര്‍ന്നുകൊണ്ടുപോകുന്നു. അതുകൊണ്ട് പ്രാണായാമം മനസ്സടക്കുവാന്‍ സഹായമായിത്തീരുമെന്നല്ലാതെ മനസ്സിനെ നശിപ്പിക്കില്ല.
പ്രാണായാമം പോലെ മൂര്‍ത്തിധ്യാനം, മന്ത്രോച്ചാരണം, ആഹാരനിയന്ത്രണം എന്നിവയും മനസ്സിനെ അടക്കുവാന്‍ സഹായിക്കുന്നവതന്നെ.
മൂര്‍ത്തിധ്യാനംകൊണ്ടും മന്ത്രോച്ചാരണംകൊണ്ടും മനസ്സ് ഏകാഗ്രതയെ പ്രാപിക്കുന്നു. മനസ്സാകട്ടെ സദാ ചലിച്ചുകൊണ്ടുതന്നെയിരിക്കും. ആനയുടെ തുമ്പിക്കൈയില്‍ ഒരു ചങ്ങല കൊടുത്താല്‍ അത് എങ്ങനെ വേറെ ഒന്നിനെയും തൊടാതെ ചങ്ങലയെത്തന്നെ പിടിച്ചുകൊണ്ടുപോകുമോ, അതേപ്രകാരംതന്നെ മനസ്സിനെ ഏതെങ്കിലും ഒരു നാമത്തിലോ രൂപത്തിലോ നിര്‍ത്തി ശീലിപ്പിച്ചാല്‍ അതില്‍ത്തന്നെ പതിഞ്ഞുകൊണ്ടിരിക്കും. മനസ്സ് അനേകചിന്തകളായി പിരിയുന്നതിനാല്‍ ഓരോരോ ചിന്തയും ഏറ്റവും ബലഹീനമായിത്തീരുന്നു. വിചാരങ്ങള്‍ അടങ്ങിയടങ്ങി ഏകാഗ്രതയില്‍ എത്തി അതുകൊണ്ട് ബലവത്തായിത്തീര്‍ന്ന മനസ്സിന് ആത്മവിചാരം സുലഭമായി സിദ്ധിക്കും. എല്ലാ നിയമങ്ങളിലും വച്ചു സാത്വികമായ മിതഭക്ഷണനിഷ്ഠയാല്‍ മനസ്സിന്റെ സാത്വികഗുണം തെളിഞ്ഞു അതുവഴിയായി ആത്മവിചാരത്തിനും സ്വയം സഹായം സിദ്ധിക്കുന്നു.
13. വിഷയവാസനകള്‍ കടലിലെ തിരമാലകള്‍ പോലെ അളവറ്റു തോന്നുന്നുണ്ടല്ലോ; അവയെല്ലാം എപ്പോള്‍ ഇല്ലാതാകും?
സ്വരൂപധ്യാനം തെളിഞ്ഞു തെളിഞ്ഞു വരുന്തോറും വിചാരങ്ങളെല്ലാം അടങ്ങിക്കൊള്ളും.
14. വിചാരം ചുരുങ്ങിവന്നു സകല വിഷയവാസനകളും ഇല്ലാതായി സ്വരൂപധ്യാനം മാത്രമായി ഇരിക്കുവാന്‍ സാധിക്കുമോ?
സാദ്ധ്യമോ അല്ലയോ എന്ന ആശങ്കയ്ക്ക് ഇടംകൊടുക്കാതെ സ്വരൂപധ്യാനത്തെ വിടാതെ മുറുകെ പിടിക്കണം. ഒരുവന്‍ എത്രതന്നെ പാപിയായിരുന്നാലും ‘ഞാന്‍ പാപിയായിരുന്നല്ലോ, എങ്ങനെ എനിക്ക് ഗതി ഉണ്ടാകും’ എന്നിങ്ങനെ വ്യസനിച്ചുകൊണ്ടിരിക്കാതെ, താന്‍ പാപിയാണെന്നുള്ള വിചാരത്തെ തീരെ തള്ളിക്കളഞ്ഞു സ്വരൂപധ്യാനത്തില്‍ ശ്രദ്ധയുള്ളവനായിരുന്നാല്‍ അവന്‍ നിശ്ചയമായും നിവൃത്തനാകും. നല്ല മനസ്സെന്നും ചീത്ത മനസ്സെന്നും രണ്ടു മനസ്സില്ല; മനസ്സൊന്നേയുള്ളൂ. വാസനകളാകട്ടെ ശുഭമെന്നും ആശുഭമെന്നും രണ്ടു വിധമുണ്ട്. മനസ്സ് ശുഭവാസനയ്ക്ക് വശഗതമാകുമ്പോള്‍ നല്ല മനസ്സെന്നും അശുഭവാസനയുടെ വശത്താകുമ്പോള്‍ ചീത്ത മനസ്സെന്നും പറയപ്പെടുന്നു.
പ്രപഞ്ചവിഷയങ്ങളിലേക്കും മറ്റുള്ളവരുടെ കാര്യങ്ങളിലേക്കും മനസ്സിനെ വിട്ടയക്കരുത്. അന്യര്‍ എത്രതന്നെ നീചന്മാരായിരുന്നാലും അവരുടെ നേരെ ദ്വേഷം ഉണ്ടാകരുത്. രാഗം, ദ്വേഷം ഇവ രണ്ടും വെറുക്കത്തക്കവയാകുന്നു. മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതൊക്കെ തനിക്കാണ് കൊടുക്കുന്നത്. ഇങ്ങനെയാണെന്നറിഞ്ഞാല്‍ ഏവനാണ് കൊടുക്കാതിരിക്കുന്നത്. താന്‍ ഉയര്‍ന്നാല്‍ സകലവും ഉയരും; താന്‍ അടങ്ങിയാല്‍ എല്ലാം അടങ്ങും. എത്രത്തോളം താനടങ്ങുന്നുവോ അത്രത്തോളം നന്മയുമുണ്ട്. മനസ്സടക്കിക്കൊണ്ടിരുന്നാല്‍ എവിടെയിരുന്നാലും ഇരിക്കാം.
15. വിചാരണ എതുവരേയ്ക്കും വേണം?
മനസ്സില്‍ ഏതുവരെ വിഷയവാസന ഇരിക്കുന്നുവോ അതുവരെ ‘ഞാന്‍ ആരാണ്’ എന്ന വിചാരണയും വേണം. വിചാരങ്ങള്‍ വന്നുകൊണ്ടിരിക്കെ അപ്പോഴപ്പോള്‍ അവയെല്ലാം ഉത്പ്പത്തിസ്ഥാനത്തുതന്നെ വിചാരണകൊണ്ടു നശിപ്പിക്കണം. ഒരുവന്‍ സ്വരൂപത്തെ പ്രാപിക്കുന്നതുവരെ നിരന്തരമായി സ്വരൂപസ്മരണ നടത്തുന്നുവെങ്കില്‍ അതുമാത്രം മതി. കോട്ടയ്ക്കുള്ളില്‍ ശത്രുക്കള്‍ ഉള്ളകാലംവരെ അവര്‍ അതില്‍നിന്നു പുറത്തേക്ക് വന്നുകൊണ്ടിരിക്കും; വന്നുകൊണ്ടിരിക്കുമ്പോള്‍ അവരെ എല്ലാം വെട്ടിക്കൊന്നുകൊണ്ടിരുന്നാല്‍ കോട്ട കൈവശപ്പെടും.
16. സ്വരൂപത്തിന്റെ പ്രകാരം എന്താകുന്നു?
യഥാര്‍ത്ഥമായിട്ട് ആത്മസ്വരൂപം ഒന്നേയുള്ളൂ. ജഗത്ത്, ജീവന്‍, ഈശ്വരന്‍ എന്നതൊക്കെ ശുക്തിയില്‍ രജതമെന്നപോലെ അതില്‍ കല്‍പ്പിതങ്ങളാകുന്നു. ഇവ മൂന്നും ഒരുകാലത്ത് തോന്നും, ഒരുകാലത്ത് മറയും.
ഞാനെന്ന വിചാരം അല്‍പംപോലുമില്ലാത്ത അവസ്ഥ തന്നെയാകുന്നു സ്വരൂപം. അതുതന്നെയാണ് മൗനമെന്നു പറയുന്നത്. സ്വരൂപം തന്നെ ജഗത്ത്, സ്വരൂപം തന്നെ ഞാന്‍, സ്വരൂപം തന്നെ ഈശ്വരന്‍, എല്ലാം ശിവരൂപം തന്നെ.
17. എല്ലാം ഈശ്വരന്‍ ചെയ്യുന്നുവെന്നോ?
ഇച്ഛാശക്തി സങ്കല്പം കൂടാതെ ഉദിച്ച സൂര്യന്റെ സന്നിധിമാത്രത്താല്‍ സൂര്യകാന്തം അഗ്നിവമിക്കുന്നതും, താമര വിടരുന്നതും, ജലം വറ്റുന്നതും, ലോകം അതാതുകാര്യങ്ങളില്‍ പ്രവര്‍ത്തിച്ചു അടങ്ങുന്നതും കാന്തസൂചി ചേഷ്ടിപ്പതും പോലെ ഈശ്വരസന്നിധാനവിശേഷമാത്രത്താല്‍ നടക്കുന്ന സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ അഥവാ പഞ്ചകൃതങ്ങള്‍ക്കുള്‍പ്പെട്ട ജീവികള്‍ അതാതു കര്‍മ്മത്തിനനുസരിച്ചു ചേഷ്ടിച്ചടങ്ങുന്നു. അല്ലാതെ അവര്‍ സങ്കല്‍പ്പത്തോട് കൂടിയവരല്ല; ഒരു കര്‍മ്മവും അവര്‍ക്ക് ബാധകമല്ല; അത് ലോകകര്‍മ്മങ്ങള്‍ സൂര്യനെ ബാധിക്കാത്തതുപോലെയും ചതുര്‍ഭൂതങ്ങള്‍ വ്യാപകമായ ആകാശത്തെ ബാധിക്കാത്തതുപോലെയും ആകുന്നു.
18. ഭക്തരില്‍ ഉത്തമനായ ഭക്തന്‍ ആരാണ്?
ഏവനൊരുത്തനോ ദൈവികസ്വരൂപസന്നിധാനത്തില്‍ ത്യാഗം ചെയ്യുന്നു, അവന്‍തന്നെ ശ്രേഷ്ടനായ ഭക്തന്‍. ആത്മചിന്തനയല്ലാതെ വേറെ യാതൊരു വിചാരധാരക്കും അല്‍പ്പംപോലും അവകാശം നല്‍കാതെ ആത്മനിഷ്ടാപരനായിരിക്കുന്നത് തന്നെയാണ് ആത്മാര്‍പ്പണം ചെയ്തു എന്നത്.
ഈശ്വരന്റെ പേരില്‍ എത്രതന്നെ ഭാരം ചുമത്തിയാലും അതൊക്കെ അദ്ദേഹം വഹിച്ചുകൊള്ളും. സകലകാര്യങ്ങളെയും ഒരു പരമേശ്വരശക്തി നടത്തിക്കൊണ്ടിരിക്കുന്നതിനാല്‍ നമ്മളും അതിന് വഴങ്ങിയിരിക്കാതെ ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണം എന്ന് സദാ ചിന്തിക്കുന്നതെന്തിനാകുന്നു? തീവണ്ടി സകല ഭാരങ്ങളെയും വഹിച്ചുകൊണ്ട് പോകുന്നത് അറിഞ്ഞിരുന്നിട്ടും അതില്‍കയറിപോകുന്ന നാം നമ്മുടെ ചെറിയ ഭാണ്ഡത്തെയും അതില്‍വച്ചു സുഖമായിരിക്കാതെ അത് നമ്മുടെ തലയില്‍ കയറ്റിക്കൊണ്ടു എന്തിന് കഷ്ടപ്പെടുന്നു?
19. വൈരാഗ്യമെന്നത് എന്താകുന്നു?
ഏതേതു വിചാരങ്ങള്‍ ഉത്പാദിപ്പിക്കുന്നുവോ അവയെല്ലാം ഒന്നുപോലും വിടാതെ ഉല്‍പത്തിസ്ഥാനത്തുതന്നെ അടക്കിക്കളയുകയാകുന്നു വൈരാഗ്യം. മുത്തെടുക്കുന്നവര്‍ അരയില്‍ കല്ലുകെട്ടി മുങ്ങി കടലിന്റെ അടിയില്‍ കിടക്കുന്ന മുത്ത് എങ്ങനെയെടുക്കുന്നുവോ, അപ്രകാരംതന്നെ ഓരോരുത്തര്‍ക്കും വൈരാഗ്യത്തോടെ ഉള്ളില്‍ മുഴുകി ആത്മമുത്ത് സമ്പാദിക്കാം.
20. ദൈവത്താലും ഗുരുവിനാലും ഒരു ജീവനെ മുക്തനാക്കുവാന്‍ കഴിയുകയില്ലേ?
ദൈവവും ഗുരുവും മുക്തിമാര്‍ഗ്ഗം കാട്ടിക്കൊടുക്കും. അല്ലാതെ അവര്‍തന്നെ ജീവികളെ മുക്തരാക്കില്ല.
വാസ്തവത്തില്‍ ദൈവവും ഗുരുവും വേറെയില്ല. പുലിയുടെ വായില്‍പ്പെട്ടത് തിരിയെ വാരാത്തതെങ്ങനെയോ അതുപോലെ ഗുരുവിന്റെ കൃപാകടാക്ഷത്തില്‍പ്പെട്ടവര്‍ അദ്ദേഹത്താല്‍ രക്ഷിക്കപ്പെടുന്നതല്ലാതെ ഒരു കാലത്തും ഉപേക്ഷിക്കപ്പെടുന്നതല്ല. എങ്കിലും ഓരോരുത്തരും അവരവരുടെ പ്രയത്നത്താല്‍ത്തന്നെ ദൈവം അല്ലെങ്കില്‍ ഗുരു കാട്ടിത്തന്നവഴി തെറ്റാതെ മുക്തിയടയേണ്ടതാകുന്നു. തന്നെ തന്റെ ജ്ഞാനദൃഷ്ടി കൊണ്ടുതന്നെ അറിയണം; അല്ലാതെ അന്യരാല്‍ എങ്ങനെയറിയും? രാമനെന്ന ഒരുവന് താന്‍ രാമനാണെന്നറിയുവാന്‍ കണ്ണാടി വേണമോ?
21. മുക്തിയില്‍ ഇച്ഛയുള്ളവര്‍ക്ക് തത്ത്വവിചാരം ആവശ്യമാണോ?
കുപ്പയെ ചുട്ടുകരിച്ചുകളയേണ്ട ഒരുവന്‍ അതിനെ തിരഞ്ഞുനോക്കുന്നതില്‍ പ്രയോജനമില്ലാത്തതുപോലെ, അവനവനെ അറിയേണ്ടുന്ന ഒരുവന്‍ അവനെ മറച്ചുകൊണ്ടിരിക്കുന്ന തത്ത്വങ്ങളെ ഒന്നായി തള്ളിക്കളയാതെ അവയുടെ എണ്ണം കണക്കെടുക്കുന്നതിലും അവയുടെ ക്രമങ്ങളെ ആരായുന്നതിലും ഫലമില്ല. പ്രപഞ്ചത്തെ ഒരു സ്വപ്നത്തെപ്പോലെ ഗണിച്ചുകൊള്ളണം.
22. ജാഗ്രദവസ്ഥക്കും സ്വപ്നാവസ്ഥക്കും തമ്മില്‍ ഭേദമില്ലേ?
ജാഗ്രത്ത് ദീര്‍ഘം, സ്വപ്നം ക്ഷണികം എന്നല്ലാതെ ഭേദമൊന്നുമില്ല. ജാഗ്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യവഹാരങ്ങളെല്ലാം എങ്ങനെ സത്യമെന്നുതോന്നുന്നുവോ, അതുപോലെ സ്വപ്നത്തില്‍ നടക്കുന്ന വ്യവഹാരങ്ങളും ഉള്ളതായി ആ സമയത്ത് തോന്നും. സ്വപ്നത്തില്‍ മനസ്സു വേറെയൊരു ശരീരത്തെ അംഗീകരിക്കുന്നു. ജാഗ്രല്‍സ്വപ്നങ്ങള്‍ രണ്ടിലും വിചാരങ്ങളും നാമരൂപങ്ങളും ഏകകാലത്തില്‍ നടന്നുകൊണ്ടിരിക്കുന്നു.
23. മുമുക്ഷുക്കള്‍ക്ക് ശാസ്ത്രപഠനംകൊണ്ട് പ്രയോജനമുണ്ടോ?
ഏത് ശാസ്ത്രത്തിലും മുക്തി സമ്പാദിക്കുവാന്‍ മനസ്സിനെ അടക്കണമെന്ന് പറഞ്ഞിരിക്കുന്നതിനാല്‍ മനോനിഗ്രഹമാകുന്നു ശാസ്ത്രങ്ങളുടെ മുഖ്യപ്രയോജനം എന്നറിഞ്ഞതിനുശേഷം അവയെ അവസാനമില്ലാതെ പഠിക്കുന്നതുകൊണ്ട് ഫലമില്ല. മനസ്സ് അടക്കുന്നതിന് താന്‍ ആരെന്ന് തന്നോടുതന്നെ ചോദിക്കേണ്ടിയിരിക്കുന്നു. അല്ലാതെ എങ്ങനെ അത് ശാസ്ത്രങ്ങളില്‍ പ്രദിപാദിക്കപ്പെടുന്നു? അവനവനെ അവനവന്റെ ജ്ഞാനക്കണ്ണുകൊണ്ടുതന്നെ അറിയണം. താന്‍ പഞ്ചകോശങ്ങള്‍ക്കുള്ളില്‍ ഇരിക്കുന്നു. ശാസ്ത്രങ്ങള്‍ അവയില്‍നിന്നു ബഹിര്‍ഭാഗത്തും ഇരിക്കുന്നു. അതുകൊണ്ട് പഞ്ചകോശങ്ങളെയും നീക്കി വിചാരിക്കേണ്ടതായിരിക്കുന്ന ‘തന്നെ’ ശാസ്ത്രങ്ങളില്‍ തിരയുന്നത് വ്യര്‍ത്ഥമാകുന്നു. പഠിച്ചത് മുഴുവനും ഒരുകാലത്ത് മറക്കേണ്ടിവരും.
24. സുഖമെന്നാല്‍ എന്താണ്?
സുഖമെന്നത് ആത്മസ്വരൂപം തന്നെ. സുഖവും ആത്മസ്വരൂപവും വേറെയല്ല. പദാര്‍ഥങ്ങളില്‍ ഒന്നില്‍നിന്നെങ്കിലും സുഖമെന്നത് ലഭിക്കില്ല. അവയില്‍നിന്ന് സുഖം കിട്ടുമെന്ന് നാം നമ്മുടെ അവിവേകത്താല്‍ വിചാരിക്കുന്നു. മനസ്സ് ബഹിര്‍മുഖമാവുമ്പോള്‍ ദുഖത്തെ അനുഭവിക്കുന്നു. വാസ്‌തവത്തില്‍ നമ്മുടെ കാര്യങ്ങള്‍ പൂര്‍ത്തിയാവുന്നതോടുകൂടി മനസ്സ് തന്റെ യഥാസ്ഥാനത്തു തിരിച്ചുവന്നു ആത്മസുഖത്തെ തന്നെ അനുഭവിക്കുന്നു. അതുപോലെതന്നെ, ഉറക്കം, സമാധി, മൂര്‍ച്ഛ മുതലായ കാലങ്ങളിലും, ഇഷ്ടപദാര്‍ത്ഥം ലഭിക്കുമ്പോഴും അനിഷ്ടപദാര്‍ത്ഥം നശിക്കുമ്പോഴും മനസ്സ് അന്തര്‍മുഖമായി ആത്മസുഖത്തെ തന്നെ അനുഭവിക്കുന്നു. ഇങ്ങനെ മനസ്സ് ആത്മാവിനെവിട്ട് പുറമെ പോയ്ക്കൊണ്ടും ഉള്ളിലേക്ക് വന്നുകൊണ്ടും ഒഴിവില്ലാതെ അലയുന്നു. മരത്തിന്റെ കീഴില്‍ നിഴല്‍ സുഖമായി വാഴുന്നു, പുറമെ വെയില്‍ എരിയുന്നു. പുറത്തു സഞ്ചരിക്കുന്ന ഒരുവന്‍ നിഴലില്‍ച്ചെന്ന് തണുപ്പ് അനുഭവിക്കുന്നു.
അല്‍പനേരം കഴിഞ്ഞതിനുശേഷം പുറത്തിറങ്ങി വെയിലിന്റെ ചൂടു സഹിക്കാന്‍ വയ്യാതെ വീണ്ടും മരത്തിന്റെ കീഴില്‍ വന്നിരിക്കുന്നു. ഇങ്ങനെ തണലില്‍നിന്ന് വെയിലിലേക്ക് പോകുകയും, വെയിലില്‍നിന്ന് തണലിലേക്ക് വരുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നവന്‍ അവിവേകിയാകുന്നു. എന്നാല്‍ വിവേകിയാകട്ടെ, തണലില്‍നിന്നും മാറുന്നില്ല. അതുപോലെ, ജ്ഞാനിയുടെ മനസ്സും ഈശ്വരനെ വിട്ടുപിരിയുന്നതല്ല. പക്ഷേ, അജ്ഞാനിയുടെ മനസ്സാകട്ടെ, പ്രപഞ്ചത്തില്‍ കളിച്ചു ദുഃഖമനുഭവിക്കുകയും ഇടയ്ക്ക് ഈശ്വരനെ പ്രാപിച്ചു സുഖമനുഭവികുകയും ചെയ്യുന്നു. ജഗത്ത് എന്നത് സങ്കല്‍പ്പമാകുന്നു. ജഗത്ത് മറയുമ്പോള്‍, അതായത് സങ്കല്‍പ്പങ്ങള്‍ നശിക്കുമ്പോള്‍, മനസ്സ് ആനന്ദത്തെ അനുഭവിക്കുന്നു. ജഗത്തുണ്ടെന്നു തോന്നുമ്പോള്‍ ദുഖാനുഭവമുണ്ടാകുന്നു.
25. ജ്ഞാനദൃഷ്ടി എന്നാല്‍ എന്താണ്?
ചിന്താശൂന്യത തന്നെയാകുന്നു ജ്ഞാനദൃഷ്ടി. ചിന്താശൂന്യത എന്നാല്‍ ആത്മസ്വരൂപത്തില്‍ മനസ്സിന്റെ ലയമാകുന്നു. അല്ലാതെ അന്യരുടെ മനസ്സറിയുക, ത്രികാലജ്ഞാനം, ദൂരദേശവര്‍ത്തമാനങ്ങള്‍ അറിയുക, എന്നിവ ജ്ഞാനദൃഷ്ടിയാകുന്നതല്ല.
26. വൈരാഗ്യത്തിനും ജ്ഞാനത്തിനും തമ്മില്‍ ബന്ധമെന്ത്?
വൈരാഗ്യവും ജ്ഞാനവും വിഭിന്നമല്ല. യഥാര്‍ത്ഥത്തില്‍ രണ്ടും ഒന്നാകുന്നു. വൈരാഗ്യമെന്നത് ഒരു വിഷയത്തിലും മനസ്സിന് സക്തിയില്ലായ്കയാകുന്നു. ജ്ഞാനമെന്നാല്‍ ഒരു വിഷയവും ഓര്‍ക്കായ്കയാകുന്നു. അന്യവസ്തുക്കളില്‍ ആഗ്രഹമില്ലാതിരിക്കുന്നത് വൈരാഗ്യം. മനസ്സിനെ അവിടേക്ക് വിടാതിരികുന്നത് ജ്ഞാനം.
27. വിചാരത്തിനും ധ്യാനത്തിനും തമ്മില്‍ ഭേദമെന്ത്?
ആത്മവിചാരം. തന്നില്‍ ത്തന്നെ മനസ്സുവയ്ക്കുന്നത്; ധ്യാനമെന്നത് താന്‍ ഈശ്വരനെന്നും സച്ചിദാനന്ദമെന്നും ഭാവിക്കുന്നതാകുന്നു.
28. മുക്തി എന്നാല്‍ എന്ത്?
ബദ്ധനായിരിക്കുന്ന താന്‍ ആരാണെന്ന് ആലോചിച്ചു യഥാര്‍ത്ഥസ്വരൂപത്തെ അറിയുകയാകുന്നു മുക്തി.
ശ്രീരമണമഹര്‍ഷിയെക്കുറിച്ചും അദ്ദേഹത്തിന്റെ ഉപദേശങ്ങളെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് sriramanamaharshi.org വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
"ഞാന്‍ ആരാണ്"

06:25
ലോകത്തിലുള്ള
ജ്ഞാനമെല്ലാം മനഃശക്തികളെ ഏകാഗ്രമാക്കിയിട്ടല്ലാതെ മറ്റെങ്ങനെയെങ്കിലും
സിദ്ധിച്ചിട്ടുണ്ടോ? പ്രപഞ്ചം അതിന്റെ രഹസ്യങ്ങള്‍ വിട്ടുതരുവാന്‍
തയ്യാറാണ്. അതിന് എവിടെയാണ് മുട്ടേണ്ടത്, എങ്ങനെ തട്ടിയാലാണു ശരിയാകുക
എന്നറിഞ്ഞാല്‍ മതി. മുട്ടുവാനുള്ള ബലവും സാമര്‍ത്ഥ്യവും
ഏകാഗ്രതയില്‍ക്കൂടെയാണ് വരുന്നത്. മനുഷ്യന്റെ മനഃശക്തിക്ക് അതിരില്ല. അതിനെ
എത്രയധികം ഏകാഗ്രമാക്കുന്നുവോ അത്രയധികം ശക്തി ഒരു കേന്ദ്രത്തില്‍
ചെലുത്തുവാന്‍ കഴിയും. അതാണ് രഹസ്യം.
മനസ്സിനെ ബാഹ്യവസ്തുക്കളില്‍ ഏകാഗ്രമാക്കുവാന്‍ എളുപ്പമാണ്: പുറമെ പോയ്‌ക്കൊണ്ടിരിക്കുന്നത് അതിന്റെ സ്വഭാവമാണ്. എന്നാല്‍ മതം, മനഃശാസ്ത്രം, തത്ത്വശാസ്ത്രം ഇവയുടെ കാര്യത്തില്‍ ഏകാഗ്രത വിഷമമാണ്. അവിടെ അറിയേണ്ടുന്ന വിഷയവും അറിയുന്ന വിഷയിയും ഒന്നാണ്. വിഷയം ഉള്ളിലാണ്, അതായത് മനസ്സുതന്നെ: മനസ്സിനെയാണു പരിശോധിക്കേണ്ടത് - മനസ്സുകൊണ്ട് മനസ്സിനെ പഠിക്കുക. മനസ്സിനു തന്നെത്താന്‍ നോക്കിക്കാണാന്‍ ശക്തിയുണ്ടെന്നു നമുക്കറിയാം. ഞാന്‍ നിങ്ങളോടു സംസാരിക്കുന്നു: അതേ സമയം ഞാന്‍ ഒരു രണ്ടാമനെപ്പോലെ മാറിനിന്നു ഞാന്‍ പറയുന്നത് കേള്‍ക്കുകയും അറിയുകയും ചെയ്യുന്നു. നിങ്ങള്‍ ഒരേ സമയത്തു പ്രവര്‍ത്തിക്കയും ചിന്തിക്കയും ചെയ്യുന്നു. അതേ സമയത്ത് നിങ്ങളുടെ മനസ്സിന്റെ ഒരംശം മാറിനിന്നു നിങ്ങള്‍ വിചാരിക്കുന്നതു നോക്കിക്കാണുന്നു. മനസ്സിന്റെ ശക്തികളെ ഏകാഗ്രമാക്കി അതിനെ തിരിച്ചുവിടണം. തുളച്ചുകയറുന്ന സൂര്യരശ്മിക്ക്, അന്ധകാരമയമായിരുന്ന സ്ഥലങ്ങള്‍, അവയുടെ രഹസ്യം തുറന്നു കാണിച്ചുകൊടുക്കുന്നതുപോലെ, ഏകാഗ്രമാക്കി ഈ മനസ്സും അതിന്റെ ഏറ്റവും ഉള്ളിലുള്ള രഹസ്യങ്ങളിലേക്കു തുളഞ്ഞു കയറുന്നു. ഇങ്ങനെയാണു നാം വിശ്വാസത്തിന്റെ അസ്തിവാരത്തിലേക്കു, യഥാര്‍ത്ഥമതത്തിലേക്കു കടക്കുന്നത്.
അപ്പോള്‍ നമുക്കു നേരിട്ടുതന്നെ അറിയാറാകും: നമുക്ക് ആത്മാവുണ്ടോ, ജീവിതം അഞ്ചു നിമിഷത്തേക്കേ ഉള്ളോ അതോ നിത്യമാണോ, ഈ ജഗത്തിന് ഒരീശ്വരനുണ്ടോ ഇല്ലയോ എന്നെല്ലാം. അതെല്ലാം നമുക്കു പ്രത്യക്ഷമാകും. ഇതാണ് രാജയോഗം അനുശാസിപ്പാന്‍ പോകുന്നത്. യോഗാനുശാസനങ്ങളുടെയെല്ലാം ഏകലക്ഷ്യം ഇതാണ്; എങ്ങനെ മനസ്സിനെ ഏകാഗ്രമാക്കാം? പിന്നെ നമ്മുടെ മനസ്സിന്റെ ആന്തരതമമായ അറകളെ എങ്ങനെ കണ്ടുപിടിക്കാം? അനന്തരം മനോവൃത്തികളെ സാധര്‍മ്മ്യമനുസരിച്ചു വകതിരിച്ച് അവയില്‍നിന്നു നമുക്കുതന്നെ സിദ്ധാന്തങ്ങളില്‍ എങ്ങനെ ചെന്നുചേരാം? അതുകൊണ്ട് രാജയോഗം നമ്മോടു നമ്മുടെ മതമേതെന്ന് ഒരിക്കലും അന്വേഷിക്കുന്നില്ല: നാം ആസ്തികന്മാരോ, നാസ്തികന്മാരോ, ക്രിസ്ത്യാനികളോ, യഹൂദന്മാരോ, ബുദ്ധമതക്കാരോ എന്നൊന്നും ഒരിക്കലും ചോദിക്കുന്നില്ല. നാം മനുഷ്യരാണ്: അതു മതി. ഏതൊരു മനുഷ്യനും മതത്തെപ്പറ്റി അന്വേഷിക്കുവാന്‍ അവകാശവും ശക്തിയും ഉണ്ട്. ‘എന്തുകൊണ്ട്’ എന്ന് ഏതൊന്നിന്റെയും കാരണം ചോദിക്കാനും, തന്റെ ചോദ്യത്തിനു താന്‍തന്നെ ഉത്തരം കണ്ടുപിടിക്കാനും ഏതു മനുഷ്യനും അധികാരമുണ്ട്. അവന്‍ അതിനു പണിയെടുത്താല്‍ മാത്രം മതി.
വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം.
യോഗാനു ശാസനങ്ങളുടെയെല്ലാം ഏകലക്ഷ്യം

20:20
ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഭാരതത്തിന്റെ ആദ്ധ്യാത്മികനഭോമണ്ഡലത്തില്‍ ഉദിച്ചുയര്‍ന്ന്, അജ്ഞാനാന്ധകാരത്തില്‍ വഴികാണാതെ അലഞ്ഞിരുന്ന ഒരു ജനതയെ ശ്രേയോമാര്‍ഗ്ഗത്തിലേക്കുള്ള വഴികാട്ടിയ ജ്ഞാനസൂര്യനായിരുന്നു സംപൂജ്യ ചിന്മയാനന്ദസ്വാമികള്‍. വിവേകാനന്ദസ്വാമികള്‍ വിഭാവനം ചെയ്തിരുന്ന “വേദോപനിഷത്തുകളിലെ ജ്ഞാനം ജനങ്ങളിലെത്തിക്കുക” എന്ന ലക്ഷ്യം നിറവേറ്റുന്നതിന് സ്വാമി ചിന്മയാനന്ദന്‍ ഗണ്യമായ സംഭാവനയാണ് നല്കിയിട്ടുള്ളത്. ഉപനിഷത്തുകളിലെ ഋഷിമാരുടെ ദിവ്യസന്ദേശം ജനഹൃദയങ്ങളിലെത്തിക്കുവാനും, പാശ്ചാത്യസംസ്കാരത്തിന്റെ പുറംമോടിയില്‍ മതിമറന്ന് പൈതൃകസംസ്കാരത്തെ തികച്ചും വിസ്മരിച്ചു ജീവിതം നയിച്ചിരുന്ന വിദ്യാസമ്പന്നരില്‍ നല്ലൊരു പറ്റം ആളുകളെ ഗീതാജ്ഞാനയജ്ഞങ്ങളിലൂടെ അജ്ഞാനനിദ്രയില്‍ നിന്നുണര്‍ത്തുന്നതിനും, വേദാന്തദര്‍ശനത്തിലേക്ക് ആകര്‍ഷിക്കുന്നതിനും അദ്ദേഹത്തിനു സാധിച്ചു. സര്‍വ്വസംഗപരിത്യാഗിയും, ജ്ഞാനിയും, ഉത്തമഭക്തനും, കര്‍മ്മയോഗിയുമായിരുന്ന സ്വാമികളുടെ ചില തിരഞ്ഞെടുത്ത ഉപദേശങ്ങളാണ് അമൂല്യവാണികള്‍ എന്ന ലഘുപുസ്തകത്തിന്റെ ഉള്ളടക്കം. ദുഃഖിതനു ദുഃഖമോചനം നേടുവാനും, ആത്മവിശ്വാസമില്ലാത്തവര്‍ക്ക് ആത്മവിശ്വാസം കൈവരിക്കുവാനും, ആദ്ധ്യാത്മികമായി ഉന്നതി പ്രാപിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വഴി കണ്ടെത്തുവാനും ഈ കൃതി സഹായകമാകും.
അഹം ബുദ്ധി
ജപത്തിലൂടെയും ധ്യാനത്തിലൂടെയും ഏറ്റവുമധികം വികാരാവിഷ്ഠനായ ഒരാള്‍ക്ക് ഭക്തിപന്ഥാവിലൂടെ തന്റെ ഉപാസനാമൂര്‍ത്തിയുടെ കാല്‍ത്താരുകളില്‍ വ്യക്തിനിഷ്ഠമായ ‘അഹംബുദ്ധി’യെ അധികമധികം അടിയറവയ്ക്കാന്‍ കഴിയും. തന്റെ ആരാധനാമൂര്‍ത്തിയുമായുള്ള ഗൂഢസ്നേഹബന്ധത്തിന്റെ പരമോച്ചാവസ്ഥയില്‍ ഭക്തിപൂര്‍ണമായ അവന്റെ മനസ്സ് ഇന്ദ്രിയഭോഗ്യവസ്തുക്കളിലൊന്നും അലഞ്ഞുതിരിയാതെ ഐശ്വര്യചിന്തയില്‍ മാത്രം വ്യാപൃതമായിത്തീരുകയും അതില്‍തന്നെ അലിഞ്ഞുചേരുന്ന പാവനമുഹൂര്‍ത്തം ഇങ്ങനെ സംജാതമാകുകയും ചെയ്യുന്നു.
ഏകാഗ്രതയുടെ ഉച്ചാവസ്ഥയില്‍ ഭക്തന്‍ ബാഹ്യലോകത്തെ തികച്ചും വിസ്മരിക്കുകയും ഭൗതിക ശരീരത്തില്‍ നിന്നും തന്റെ ശ്രദ്ധയെ പൂര്‍ണമായും പിന്‍വലിക്കുകയും ചെയ്യുന്നു. ഇങ്ങനെ മാഹാത്മ്യമേറിയതും ഈശ്വരപരവുമായ ഏകാഗ്രചിന്തയില്‍ ദൃഢബദ്ധമായിരിക്കുമ്പോള്‍ ആ ഭക്തന്റെ മനസ്സ് പവിത്രമായ ആ ‘സ്ഫുടം വയ്ക്ക’ ലില്‍ അപ്രത്യക്ഷമായിത്തീരുകയും അതിനെ തുടര്‍ന്ന് അവര്‍ണ്യവും പരിപൂര്‍ണവുമായ ദിവ്യതേജോരാശിയായി പരിവര്‍ത്തനംചെയ്യപ്പെടുകയും ചെയ്യുന്നു. മാനസപാരാവാരങ്ങള്‍ക്കപ്പുറമാണ് ആത്മാവിന്റെ ജീവന്റെ സാമ്രാജ്യം സ്ഥിതി ചെയ്യുന്നത്.
സ്വാമി ചിന്മയാനന്ദ
Written By Nair News Online on 15 Jan 2014 | 20:20

.jpg)

.jpg)