Latest News :
Home » » വികലാംഗരുടെ സാരഥി..... ഓട്ടോ ഡ്രൈവര്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍....

വികലാംഗരുടെ സാരഥി..... ഓട്ടോ ഡ്രൈവര്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍....

Written By Unknown on 11 Mar 2014 | 13:04

ഓട്ടോ ഡ്രൈവര്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍....ഭിന്ന ശേഷിയുള്ളവരെ സേവിച്ച് സന്തോഷ് ഗൈക്വാട് എന്ന ഓട്ടോ ഡ്രൈവര്‍ ഇടം നേടിയത് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍. മുംബൈയിലെ ഈ ഓട്ടോ ഡ്രൈവര്‍ വര്‍ഷങ്ങളായി വികലാംഗരുടെ സാരഥിയാണ്. സന്തോഷ് ഇതിന് പ്രതിഫലമൊന്നും വാങ്ങാറില്ല. കാന്‍സര്‍ ബാധിതയായ മുത്തശ്ശിയുടെ കാല് മുറിച്ചു മാറ്റേണ്ടി വന്നപ്പോഴാണ് വികലാംഗരുടെ ബുദ്ധിമുട്ട് സന്തോഷ് അടുത്തറിയുന്നത്. ഇത്തരക്കാര്‍ക്ക് തനിക്ക് കഴിയുന്ന സഹായം ചെയ്യാന്‍ സന്തോഷ് തീരുമാനിച്ചതോടെ മറ്റ് ഓട്ടോ ഡ്രൈവര്‍മാരും ഇതേ പാത പിന്തുടരുകയായിരുന്നു. ഈ ഓട്ടോ ഡ്രൈവര്‍മാര്‍ അവരുടെ ഓട്ടോയുടെ പുറത്ത് റോഡ് സുരക്ഷയെക്കുറിച്ചും ഭിന്നശേഷിയുള്ളവരെ സഹായിക്കണമെന്നും ബോധവത്കരണം നല്‍കികൊണ്ടുള്ള പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് 2014 എഡിഷനിലെ ഹ്യൂമന്‍ സ്‌റ്റോറീസ് (മനുഷ്യകഥകള്‍) എന്ന വിഭാഗത്തിലാണ് ഘന്‍സോളി നിവാസിയായ ഗൈക്വാഡിന്റെ സേവനത്തിനുള്ള അംഗീകാരം.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved