Latest News :
Home » » ഭാരതീയ സ്ത്രീകള്‍ 298 മിനിറ്റ് വൂട്ട് ജോലിക്കായി സമയം ചെലവഴിക്കുമ്പോള്‍ പുരുഷന്മാര്‍ വീട്ടു ജോലിക്കായി ചെലവഴിക്കുന്നത് 19 മിനിറ്റ്... !

ഭാരതീയ സ്ത്രീകള്‍ 298 മിനിറ്റ് വൂട്ട് ജോലിക്കായി സമയം ചെലവഴിക്കുമ്പോള്‍ പുരുഷന്മാര്‍ വീട്ടു ജോലിക്കായി ചെലവഴിക്കുന്നത് 19 മിനിറ്റ്... !

Written By Unknown on 8 Mar 2014 | 14:15


ഭാരതീയ സ്ത്രീകള്‍  298 മിനിറ്റ് വൂട്ട് ജോലിക്കായി സമയം  ചെലവഴിക്കുമ്പോള്‍  പുരുഷന്മാര്‍ വീട്ടു ജോലിക്കായി ചെലവഴിക്കുന്നത് 19 മിനിറ്റ്... ! ഭാരതത്തിലെ പുരുഷന്മാര്‍ വീട്ടു ജോലി ചെയ്യുന്നത് ദിവസത്തില്‍ 19 മിനിറ്റ് മാത്രമാണെന്ന് പുതിയ പഠനം. ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോര്‍പ്പറേഷന്‍ ആന്‍ഡ് ഡവലപ്പ്‌മെന്റ് നടത്തിയ പഠനത്തിലാണ് ഓരോ രാജ്യത്തെയും പുരുഷന്മാര്‍ വീട്ടു ജോലിക്കായി ചെലവഴിച്ച സമയം കണ്ടെത്തിയത്. ചൈനയില്‍ ഇത് 48 മിനിറ്റും ജപ്പാനില്‍ ഇത് 24 മിനിറ്റും കൊറിയയില്‍ 21 മിനിറ്റുമാണ്. വീട്ടുജോലിയില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന പുരുഷന്മാര്‍ ഏത് രാജ്യത്താണ് ? സ്‌ലൊവേനിയയില്‍. 114 മിനിറ്റാണ് ഇവര്‍ വീട്ടു ജോലി ചെയ്യുന്നത്. ഇതേസമയം ഇന്ത്യയിലെ സ്ത്രീകള്‍ വീട്ടുജോലികള്‍ക്കായി ഒരു ദിവസം ചെലവഴിക്കുന്നത് 298 മിനിറ്റ് ആണ്. മറ്റു സമയങ്ങളില്‍ പുരുഷന്മാര്‍ ചെയ്യുന്നതെന്ത് ? 703 മിനിറ്റാണ് ഇവര്‍ ഒരു ദിവസം ഉറങ്ങിയും ഭക്ഷണം കഴിച്ചും ചിലവഴിക്കുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved