Latest News :
Home » » പേരക്ക കഴിക്കൂ.........അര്‍ബുദത്തില്‍ നിന്നും ഹൃദ്രോഗത്തില്‍ നിന്നും രക്ഷനേടൂ....

പേരക്ക കഴിക്കൂ.........അര്‍ബുദത്തില്‍ നിന്നും ഹൃദ്രോഗത്തില്‍ നിന്നും രക്ഷനേടൂ....

Written By Unknown on 25 Feb 2014 | 15:35

  പേരക്ക കഴിക്കൂ.........അര്‍ബുദത്തില്‍ നിന്നും  ഹൃദ്രോഗത്തില്‍ നിന്നും  രക്ഷനേടൂ....
നമ്മുടെ നാട്ടില്‍ ഒട്ടുമിക്ക വീടുകളിലുമുള്ള പേരക്കയുടെ ഗുണങ്ങള്‍ നമുക്കെല്ലാവര്‍ക്കും അറിയണമെന്നില്ല. വീടുകളിലെ മരങ്ങളില്‍ നിരവധി പേരക്കകള്‍ ഉണ്ടാകാറുണ്ടെങ്കിലും നമ്മളില്‍ പലരും പേരക്കയെ തിരിഞ്ഞു നോക്കാറില്ല എന്നതാണ് സത്യം. ഞങ്ങള്‍ പാഴാക്കുന്ന പേരക്കയില്‍ ജീവകങ്ങള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. പേരക്ക സ്ഥിരമായി കഴിക്കുന്നത് അര്‍ബുദവും ഹൃദ്രോഗവും വരാതെ കാക്കാമെന്നും കണ്ടെത്തിയിട്ടുണ്ട.് കൂടാതെ തിമിരം, അള്‍ഷിമേഴ്‌സ്, സന്ധിവാതം തുടങ്ങിയ രോഗങ്ങളെയും തടയാന്‍ പേരക്ക കഴിക്കുന്നത് നന്നായിരിക്കും. പേരക്കയില്‍ അടങ്ങിയിട്ടുള്ള അന്നജവും നാരുകളും കൊളസ്‌ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നു. ജീവകം സിയും പേരക്കയിലടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളുകളും നിയന്ത്രിക്കുക വഴി ഹൃദയാരോഗ്യം നല്‍കാനും പേരക്ക കഴിക്കുന്നത് നല്ലതായിരിക്കും. കൂടാതെ ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് പേരക്കയ്ക്ക് നല്ല കഴിവുണ്ട്. ഒരു ദിവസം ഒരു പേരക്ക കഴിച്ചാല്‍ ഇരുമ്പ്, ഫോളിക് ആസിഡ്, കാത്സ്യം, നാരുകള്‍, പ്രോട്ടീന്‍, അന്നജം, ജീവകം എ, ബി, സി എന്നിവയും ലഭിക്കുന്നു. കൂടാതെ പൊണ്ണത്തടി കുറക്കാനും പേരക്ക കഴിക്കുന്നത് ഉത്തമമാണ്.







Share this article :
 
Copyright © 2014. Nair News Online - All Rights Reserved