Latest News :
Home » » മനുഷ്യ ജീനുകള്‍ ശനിയാഴ്ച്ചയോടെ ഇല്ലാതാകുമെന്ന് മായന്‍ ഭീഷണിക്ക് പിന്നാലെ വിക്കിംഗ്.....

മനുഷ്യ ജീനുകള്‍ ശനിയാഴ്ച്ചയോടെ ഇല്ലാതാകുമെന്ന് മായന്‍ ഭീഷണിക്ക് പിന്നാലെ വിക്കിംഗ്.....

Written By Unknown on 20 Feb 2014 | 16:12

മായന്‍ കലണ്ടറിന്റെ അവസാനത്തോടെ ലോകം അവസാനിക്കുമെന്ന ഭീഷണി ഫലവത്താവാതെ വന്നതോടെവെളിപാടു പുസ്തകവുമായി മറ്റൊരു ഭീഷണി മുഴക്കികൊണ്ട് വിക്കിംഗ് രംഗത്തു വന്നിരിക്കുകയാണ്.  ഈ വരുന്ന ശനിയാഴ്ച്ചയോടെ ഭൂമി പിളര്‍ന്ന് ആളുകള്‍ ഇല്ലാതാകുമെന്നാണ് ഇവര്‍ പറയുന്നത്. നോഴ്‌സ് മിഥോളജി അഥവാ സ്‌കാന്‍ഡനേവിയന്‍ മിഥോളജി  വിശ്വസിക്കാമെങ്കില്‍ ലോകാവസാനം വരുന്ന ശനിയാഴ്ച സംഭവിക്കുമത്രേ..... ലോകാവസാനത്തില്‍ ഭൂമി പിളര്‍ന്ന് ആളുകളും ജീവജാലങ്ങളും നരകത്തില്‍ പതിക്കുമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.... അതായത് ഫെബ്രുവരി 22ന് ഭൂമി പൊട്ടിപ്പിളരുകയും അധോലോകമായ ഹെല്ലിലെ അന്തേവാസികളെ പുറത്തേക്ക് വിട്ടയക്കുകയും ചെയ്യുമെന്നാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്. നോഴ്‌സിന്റെ ഐതിഹ്യപ്രകാരം നോഴ്‌സ് ദേവന്മാരായ തോര്‍ , ലോക്കി, ഓഡിന്‍ , ഫ്രെയര്‍ , ഹെര്‍മര്‍ എന്നിവര്‍ രാഗ്‌നറോക്കുമായി ഏറ്റുമുട്ടം. ഓഡിനെ ഹെന്നിര്‍ വധിക്കും. സൃഷ്ടാക്കളായ മറ്റു ദേവന്മാരും നിലംപതിക്കും. അതോടെ ഭൂമി കടലിലേക്ക് താഴും. നാമുള്‍പ്പെടെയുള്ള ഭൂമിയിലെ സര്‍വജീവജാലങ്ങളും അതോടെ ഇല്ലാതാകും. എന്നാല്‍ അതോടെ എല്ലാം തീരുമെന്ന് കരുതരുത്. ഭൂമി വീണ്ടും പുതിയതായി ഫലസമ്പുഷ്ടിയോടെ എഴുന്നേറ്റുവരും. ഭൂമിയെ വീണ്ടും ജനസാന്ദ്രമാക്കാന്‍ മനുഷ്യര്‍ ഇവിടെ അവശേഷിക്കുന്നുണ്ടാകുമെന്നാണഅ ഇവര്‍ പറയുന്നത്.... ഇതിനുള്ള സംഭവപരമ്പരകള്‍ ആരംഭിച്ചതായി വിക്കിംഗ്  വിശ്വാസികള്‍ പറയുന്നു. രാഗ്‌നോറാക്ക് തുടങ്ങിക്കഴിഞ്ഞു. ലോക്കീയുടെ പുത്രനായ ഫെന്നിര്‍ എന്ന ചെന്നായ് തടങ്കലില്‍നിന്നും രക്ഷപ്പെട്ടതായാണ് ഇപ്പോള്‍ ഇവര്‍  വിശ്വാസിക്കുന്നത്. കൂടാതെ കൂറ്റന്‍ സര്‍പ്പമായി ജോര്‍മുംഗാന്‍ഡ്  കടലില്‍നിന്ന് ഉയരുകയും ചെയ്തുവതേ.......    ദൈവങ്ങളുടെ അവസാന വിധിയെന്ന് പരിഭാഷപ്പെടുത്താവുന്ന രാഗ്നാരോക്ക് എന്നത് പതിമുന്നാം നൂറ്റാണ്ടിലെ കവിതയെ ആസ്പദമാക്കി ഉയര്‍ന്നുവന്നതാണ്.... സ്‌നോറിസ്റ്റര്‍ലൂസന്‍ എന്നയാളാണ് ഇതെഴുതിയത്. എന്നാല്‍ ഇത് കാലക്രമേണ വിക്കിംഗ് വിശ്വാസികള്‍ അന്ധവിശ്വസ പ്രമാണമാക്കി മാറ്റുകയായിരുന്നു.... ഇത് ഉത്സവമായി ആഘോഷിക്കുകയാണിപ്പോള്‍ വൈക്കിങ് വിശ്വാസികള്‍.... ബ്രിട്ടനിലും അവര്‍ ഒത്തുകൂടുന്നുണ്ട്.

 

Share this article :
 
Copyright © 2014. Nair News Online - All Rights Reserved