Latest News :
Home » » നായയുമായി സവാരിക്കിറങ്ങിയ ദമ്പതിക്കള്‍ക്ക് നായകാട്ടിക്കൊടുത്തത് 1 കോടി ഡോളറിന്റെ നിധി.

നായയുമായി സവാരിക്കിറങ്ങിയ ദമ്പതിക്കള്‍ക്ക് നായകാട്ടിക്കൊടുത്തത് 1 കോടി ഡോളറിന്റെ നിധി.

Written By Unknown on 27 Feb 2014 | 16:22

വടക്കന്‍ കാലിഫോര്‍ണിയയിലെ ദമ്പതികള്‍ക്കാണ് ഒരു കോടി ഡോളറിന്റെ നിധി ലഭിച്ചത്. നായ നയിച്ച വഴിയെയാണ് ദമ്പതിമാര്‍ നടന്നത്. ഒടുവില്‍ അവര്‍ എത്തിയതാകട്ടെ ഒരു മരത്തിനടിയില്‍ ഭാഗികമായി കുഴിച്ചിട്ട നിധികുംഭത്തിനരികിലാണ്. കൂടുതല്‍ കുഴിച്ച്, താങ്ങിയെടുത്ത് വീട്ടില്‍ എത്തിച്ച് തുറന്നുനോക്കിയപ്പോഴാണ് സ്വര്‍ണനാണയങ്ങളുടെ ഒരു കൂമ്പാരം അതില്‍ കണ്ടത്. 60 കോടി രൂപ വിലമതിക്കുന്ന 1400 സ്വര്‍ണ്ണ നാണയങ്ങളായിരുന്നു അതില്‍. നായയുമായി പതിവായി നടക്കുന്ന വഴിയായിരുന്നു ഇതെന്ന് ദമ്പതികളായ ജോണും മേരിയും പറയുന്നു. പാതികുഴിഞ്ഞുകിടക്കുന്ന വീപ്പ പണിപ്പെട്ട് കുഴിച്ചെടുത്ത് വീട്ടില്‍ കൊണ്ടുചെന്നുനോക്കിയപ്പോഴാണ് കണ്ണഞ്ചിക്കുന്ന സ്വര്‍ണ്ണനാണയങ്ങളാണെന്ന് മനസിലായത്. 1847നും 1897നും ഇടയില്‍ പ്രചാരമുണ്ടായിരുന്നവയാണ് ഈ സ്വര്‍ണനാണയങ്ങള്‍. അമേരിക്കയില്‍ ലഭിച്ച ഏറ്റവും വലിയ നിധിയാണിതെന്ന് കരുതപ്പെടുന്നു. വീപ്പയുമായി വീട്ടിലേയ്ക്ക് നടക്കുമ്പോള്‍, ഇതില്‍നിറയെ പെയിന്റ് ആയിരിക്കുമെന്ന് ജോണ്‍ പറഞ്ഞതായി മേരി വെളിപ്പെടുത്തി. ഏതായാലും കഷ്ടപ്പെട്ട് തുറന്നുനോക്കാന്‍ തീരുമാനിക്കുകയായിരുന്നു. 1985ല്‍ 10 ലക്ഷം ഡോളറിന്റെ സ്വര്‍ണനാണയം കണ്ടെത്തിയതാണ് ഇതിനുമുമ്പുണ്ടായ നിധിവേട്ട.








Share this article :
 
Copyright © 2014. Nair News Online - All Rights Reserved