Latest News :
Home » » തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പുസ്തകത്തിനു പിന്നാലെ കണ്ണൂരില്‍ നിന്നും ടി പി ചന്ദ്രശേഖരനെക്കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങുന്നൂ...

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പുസ്തകത്തിനു പിന്നാലെ കണ്ണൂരില്‍ നിന്നും ടി പി ചന്ദ്രശേഖരനെക്കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങുന്നൂ...

Written By Unknown on 14 Mar 2014 | 12:50

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെക്കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പുസ്തകത്തിനു പിന്നാലെയാണ് ടി.പി.ചന്ദ്രശേഖരനെക്കുറിച്ച് മറ്റൊരു പുസ്തകം കണ്ണൂരില്‍നിന്നും പുറത്തിറങ്ങുന്നത്. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് സീനിയര്‍ സബ് എഡിറ്റര്‍ രാധാകൃഷ്ണന്‍ പട്ടാന്നൂര്‍ രചിച്ച ' ടി പി ചന്ദ്രശേഖരന്‍ : ജീവിതം, രാഷ്ട്രീയം, രക്തസാക്ഷിത്വം ' എന്ന കൃതിയുടെ പ്രകാശനം17 ന് കണ്ണൂരില്‍ നടക്കും. 17 ന് വൈകീട്ട് 5 മണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ നടക്കുന്ന ചടങ്ങില്‍ സാഹിത്യകാരന്‍ എന്‍ പ്രഭാകരന്‍ കഥാകാരി സിതാര എസ്സിന് നല്‍കി പുസ്തകം പ്രകാശനം ചെയ്യും. ടിപിയുടെ ഭാര്യ കെ കെ രമ ചടങ്ങില്‍ പങ്കെടുക്കും. ഈ പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നത് മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ എം പി വീരേന്ദ്ര കുമാറാണ്. 14 അദ്ധ്യായങ്ങളുള്ള പുസ്തകത്തില്‍ ടിപിയുടെ വ്യക്തിത്വ ജീവിതം, കേസന്വേഷണം , കോടതി വിധി എന്നിവയാണുള്ളത്. സിപിഎമ്മിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശിയാണ് ടിപിയെക്കുറിച്ചുള്ള ഈ പുസ്തകം. രാഷ്ട്രീയ വിരോധത്താല്‍ തെരുവില്‍ കൊലചെയ്യപ്പെട്ടവരുടെ നിരാലംബരായ കുടുംബാംഗങ്ങള്‍ക്കാണ് ഈ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. പുസ്തകത്തിലെ ' ആ കറുത്ത വെള്ളിയാഴ്ച ' എന്ന അദ്ധ്യായത്തില്‍ ടിപിയുടെ ജീവിതത്തിലെ അവസാന ദിനത്തില്‍ രാവിലെ മുതല്‍ ടിപി കെല്ലപ്പെടുംവരെയുള്ള വിവരങ്ങള്‍ ഉണ്ട്. സിപിഎമ്മിന്റെ കളരിയില്‍ നിന്ന് പരിശീലനം നേടിയവര്‍ പിന്നീട് വാടക കൊലയാളികലായ സംഭവങ്ങളും കെലക്കേസ് സാക്ഷികളെ കൂറുമാറ്റി സിപിമ്മുകാരായപ്രതികളെ രക്ഷപ്പെടുത്തിയ സംഭവങ്ങളും ടിപിയുടെ കുടുംബത്തെ സഹായിക്കാന്‍ കമ്മിറ്റിയുണ്ടാക്കിയ മുപ്പതിലേറെ പാര്‍ട്ടിനഅംഗങ്ങളെ പുറത്താക്കിയ വിവരങ്ങള്‍ തുടങ്ങിയവയും പുസ്തകത്തിലുണ്ട്.


Share this article :
 
Copyright © 2014. Nair News Online - All Rights Reserved