Latest News :
Latest Post
Showing posts with label Temple. Show all posts
Showing posts with label Temple. Show all posts

പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ വിദേശമദ്യത്തിന് വിലക്ക്.....

Written By Unknown on 17 Feb 2014 | 15:28

പറശ്ശിനിക്കടവ് മുത്തപ്പന്‍ക്ഷേത്രത്തില്‍ വിദേശമദ്യം വഴിപാടായി സ്വീകരിക്കുന്നത് നിര്‍ത്തി. ഉത്തരമലബാറിലെ പ്രശസ്തമായ മുത്തപ്പന്‍ ക്ഷേത്രമായ പറശ്ശിനിക്കടവില്‍ വിദേശമദ്യം വഴിപാടായി സ്വീകരിക്കുന്നത് നിര്‍ത്താന്‍ തീരുമാനമായി. കണക്കില്ലാത്തത്രയും വിദേശമദ്യം ഭക്തര്‍ നടയില്‍ സമര്‍പ്പിക്കുന്നത് കൂടിയതിനെത്തുടര്‍ന്നാണ് ട്രസ്റ്റിന്റെ തീരുമാനം. ക്ഷേത്രത്തില്‍ അടിയന്തിരത്തിന് കള്ളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍, കര്‍മംചെയ്യുന്നവര്‍ക്ക് ഭക്തര്‍ വിദേശമദ്യം നല്‍കുന്നത് പതിവായതോടെ ഇത് പ്രശ്‌നങ്ങളുണ്ടാക്കി. കര്‍മശുദ്ധിക്കും അടിയന്തിരത്തിനും കൃത്യനിഷ്ഠ പാലിക്കേണ്ടതിനാല്‍ വിദേശമദ്യം വഴിപാടായി സ്വീകരിക്കുന്നത് നിര്‍ത്തുന്നുവെന്നാണ് ട്രസ്റ്റിന്റെ വിശദീകരണം.


ആറന്മുള പാര്‍ത്ഥ സാരഥി ഗരുഡ വാഹനത്തില്‍ എഴുന്നള്ളി.

Written By Nair News Online on 28 Jan 2014 | 07:49




ആറന്മുള:പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലെ അഞ്ചാം പുറപ്പാട് ദിനമായ ഞായറാഴ്ച ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കുശേഷം പ്രസിദ്ധമായ ഗരുഡ
വാഹനം എഴുന്നള്ളിപ്പ് നടന്നു.

ആറാം ഉത്സവദിനമായ തിങ്കളാഴ്ച രാവിലെ പതിവ് പൂജകള്‍ക്കുശേഷം രുക്മിണീസ്വയംവരം ഓട്ടന്‍തുള്ളല്‍ നടന്നു. ഉത്സവബലിയാരംഭത്തിനും ഉത്സവബലിദര്‍ശനത്തിനും ശേഷം കാഴ്ചശ്രീബലി, വേലകളി എന്നിവയും നടന്നു. ചുറ്റുവിളക്കിനും സേവയ്ക്കും ശേഷം കലാവേദിയില്‍ ശ്രീലക്ഷ്മി പി.ഇടയാറന്മുള, മനോജ് ഇടയാറന്മുള എന്നിവരുടെ സംഗീതസദസ്സ് നടന്നു.

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണം


പത്തനംതിട്ട:ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ സ്‌കറിയാതോമസ് ആവശ്യപ്പെട്ടു.പാര്‍ട്ടി ജില്ലാകണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ അധ്യക്ഷതവഹിച്ചു. ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഫ. എ.അരവിന്ദാക്ഷന്‍ പിള്ള, പ്രൊഫ.ജോര്‍ജ് തോമസ്, ടി.ഒ.എബ്രഹാം, ഷിജിന്‍ കെ.മാത്യു, ലിറ്റിതോമസ്, ബാബു പറയത്തുകാട്ടില്‍, സി.ജെ.സാജന്‍, ഷാജിപവ്വത്ത്, റോയി മാടപ്പള്ളില്‍, ജേക്കബ് കുര്യന്‍, ബിജിജോസഫ്, ജോര്‍ജ് മത്തായിക്കുട്ടി, തോമസ് ഇലഞ്ഞിമൂട്ടില്‍, അഡ്വ.ജഗന്‍മാത്യു, ബാബു ശങ്കരത്തില്‍, സുബിന്‍ തോമസ്, ലിജുരാജന്‍, ഷാജി പി.ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

വല്ലം ദേവീ ക്ഷേത്രത്തില്‍ നവാഹ വിളംബര ഘോഷയാത്ര

വല്ലം: ദേവീക്ഷേത്രത്തില്‍ 5-ാമത് ദേവീഭാഗവതനവാഹയജ്ഞത്തിന് ഒരുക്കങ്ങളായി. യജ്ഞവിളംബരഘോഷയാത്ര ബുധനാഴ്ച വൈകിട്ട് നടക്കും.

ശ്രീകോവിലില്‍നിന്ന് മേല്‍ശാന്തി തെളിക്കുന്ന ഭദ്രദീപം വഹിച്ചുകൊണ്ടുള്ള യജ്ഞവിളംബരഘോഷയാത്ര വല്ലം ഭാഗത്തെ ഇതര കരകളിലും സഞ്ചരിച്ച് ഭക്തരെ യജ്ഞത്തിന് ക്ഷണിച്ച് മടങ്ങിയെത്തും. അതിനോടൊപ്പം യജ്ഞത്തിന് ആവശ്യമായ ദ്രവ്യങ്ങളും അന്നദാനത്തിനുള്ള വിഭവങ്ങളും സമര്‍പ്പിച്ച് ഘോഷയാത്രയെ വരവേല്‍ക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ആനയടി നരസിംഹ സ്വാമിക്ഷേത്രത്തില്‍ ഉത്സവബലിയും എതിരേല്‌പും ചൊവ്വാഴ്ച

ആനയടി: ഉത്സവം കൊടിയേറിയ ശൂരനാട് വടക്ക് ആനയടി പഴയിടം നരസിംഹസ്വാമിക്ഷേത്രത്തില്‍ ഉത്സവബലിയും എതിരേല്പും ചൊവ്വാഴ്ച നടക്കും.

11നാണ് ഉത്സവബലി. തന്ത്രി കീഴ്ത്താമരശ്ശേരി രമേശ് ഭട്ടതിതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും. 1ന് ഉത്സവബലി സദ്യ ഉണ്ടാകും. വൈകിട്ട് 6ന് അഷ്ടപദി, സന്ധ്യക്ക് ദീപാരാധന, രാത്രി 7ന് പഴയിടം നരസിംഹ സ്വാമിക്ഷേത്രത്തില്‍നിന്ന് പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് എതിരേല്പ്. വിവിധ വാദ്യമേളങ്ങള്‍ അകമ്പടിയേകും.

ക്ഷേത്ര സുരക്ഷ: ഗുരുവായൂരില്‍ 18 കാമറകള്‍ സ്ഥാപിച്ചു

Written By Nair News Online on 25 Jan 2014 | 21:59




ഗുരുവായൂര്‍: ക്ഷേത്ര സുരക്ഷയുടെ ഭാഗമായി ഗുരുവായൂരില്‍ 18 കാമറകള്‍

സ്ഥാപിച്ചു.  കിഴക്കേനട, പടിഞ്ഞാറെ നട, തഹാനി ജങ്ഷന്‍, കാരക്കാട് 

ജംങ്ഷന്‍, ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍, 

ഇന്നര്‍ റിങ്ങ്  റോഡുകള്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലാണ് കാമറകള്‍ 

സ്ഥാപിച്ചിട്ടുള്ളത്.

വെള്ളിയാഴ്ച കാമറകളുടെ ടെസ്റ്റിങ് നടത്തി. 

ദേവസ്വം ബോര്‍ഡ് മത പാഠശാല മധ്യമേഖലാ സമ്മേളനം ശനിയാഴ്ച

Written By Nair News Online on 24 Jan 2014 | 23:47



ചെങ്ങന്നൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന മതപാഠശാലകളിലെ അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും മധ്യമേഖലാ സമ്മേളനം ശനിയാഴ്ച ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ നടക്കും. 10.30ന് ദേവസ്വം ബോര്‍ഡംഗം സുഭാഷ്‌വാസു അധ്യക്ഷത വഹിക്കുന്ന സമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.

'ഒരു വീട്ടില്‍ ഒരു സന്നിധാനം' പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. ദേവസ്വം ബോര്‍ഡംഗം പി.കെ. കുമാരനും പി.സി. വിഷ്ണുനാഥ് എം.എല്‍.എ. യും മുഖ്യപ്രഭാഷണം നടത്തും.

തിരുവാഭരണം പന്തളത്ത് തിരിച്ചെത്തി.




പന്തളം: വ്യാഴാഴ്ച രാവിലെ പന്തളത്ത് തിരിച്ചെത്തിയ തിരുവാഭരണഘോഷയാത്രയെ ഭക്തര്‍ ശരണംവിളികളോടെ വരവേറ്റു.

ആറന്മുളയില്‍നിന്ന് പുലര്‍ച്ചെ നാലിന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വഴിയിലുടനീളം സ്വീകരണം നല്‍കി. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെത്തി ആഭരണങ്ങള്‍ ദേവസ്വം ബോര്‍ഡ് അധികാരികളില്‍നിന്ന് കൊട്ടാരം നിര്‍വാഹകസംഘം ഭാരവാഹികള്‍ ഏറ്റുവാങ്ങി സുരക്ഷിതമുറിയില്‍ വച്ചു.

അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രംനാളില്‍ (ഫിബ്രവരി 17) ആഭരണങ്ങള്‍ ദര്‍ശനത്തിനായി വെയ്ക്കും.

ഗുരുവായൂർ ദേവസ്വം ക്ഷേത്രങ്ങളില്‍ അയിത്തമില്ല : മന്ത്രി



തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള 11 ക്ഷേത്രങ്ങളിലും അയിത്താചരണമില്ലെന്ന് മന്ത്രി വി.എസ്. ശിവകുമാർ നിയമസഭയിൽ വ്യക്തമാക്കി. പട്ടികജാതിക്കാരനായ ഇടയ്ക്ക കലാകാരൻ കലൂർ ബാബുവിന് ഗുരുവായൂരിൽ വിലക്കേര്‍പ്പെടുത്തിയെന്ന ആരോപണത്തില്‍ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡിന്റെ അന്വേഷണറിപ്പോര്‍ട്ട് ലഭിച്ചശേഷം തുടർനടപടി കൈക്കൊള്ളുമെന്ന് കെ. രാധാകൃഷ്ണന്റെ ഉപക്ഷേപത്തിന് മറുപടിയായി മന്ത്രി ശിവകുമാർ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു റിട്ടയേര്‍ഡ് ജഡ്ജിയുടെ സേവനം തേടിയിട്ടുണ്ടെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചതായി മന്ത്രി പറഞ്ഞു. സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡിന് ഒരു  ബന്ധവുമില്ലെന്നാണ് അവര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
കലൂർ ബാബുവിനെ ഭ്രഷ്ട് കല്പിച്ച് പുറത്താക്കിയ  സംഭവത്തിൽ സർക്കാരോ ബന്ധപ്പെട്ടവരോ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നത് നിർഭാഗ്യകരമാണെന്ന് കെ. രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.




കടപ്പാട്. കേരള കൌമുദി

ആറന്മുള ഉത്സവത്തിനു കൊടിയേറി

Written By Nair News Online on 23 Jan 2014 | 13:40



  ആകാശത്ത്‌ കൃഷ്‌ണപ്പരുന്ത്‌ വട്ടമിട്ടു പറന്ന്‌ അന്തരീക്ഷം ഭക്‌തിസാന്ദ്രമാക്കിയതോടെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്‌ കൊടിയേറി. തന്ത്രി തെക്കേടത്ത്‌ കുഴിക്കാട്ടില്ലത്ത്‌ സുബ്രഹ്‌മണ്യന്‍ നാരായണന്‍ ഭട്ടതിരിയുടേയും മേല്‍ശാന്തി അരവിന്ദാക്ഷന്‍ നമ്പൂതിരിയുടേയും കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്‌.പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ മൂലസ്‌ഥാനമായ വിളക്കുമാടം കൊട്ടാരത്തിലേക്ക്‌ പുലര്‍ച്ചെ പുറപ്പെട്ട എഴുന്നള്ളത്ത്‌ തിരികെ ക്ഷേത്രത്തില്‍ എത്തിയശേഷമാണ്‌ കൊടിയേറ്റ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌. തൃക്കാരിയൂര്‍ മനോജിന്റെ പഞ്ചവാദ്യവും ചടങ്ങുകള്‍ക്ക്‌ മിഴിവേകി. സമൂഹസദ്യയും നടന്നു.
ക്ഷേത്രം എ.ഒ ആര്‍. രാമവര്‍മ്മ, മാലേത്ത്‌ സരളാദേവി, ഉപദേശക സമിതി ഭാരവാഹികളായ ഗീതാകൃഷ്‌ണന്‍, ടി.എ. അനില്‍കുമാര്‍, ഹിന്ദു ഐക്യവേദി വൈസ്‌ പ്രസിഡന്റ്‌ കെ.പി. സോമന്‍, മനോജ്‌ മാധവശേരില്‍, വിജയന്‍ നടമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു.

ജാതി വിവേചനം അന്വേഷിക്കും, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍.

Written By Nair News Online on 15 Jan 2014 | 14:01


ഗുരുവായൂര്‍:  ജാതിയുടെ പേരില്‍ ഇലത്താള കലാകാരനെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പഞ്ചവാദ്യ സംഘത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത് അന്വേഷിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് തനിക്ക് പരാതി ലഭിച്ചിട്ടില്ളെന്നും വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനത്തെുടര്‍ന്നാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം അഞ്ചിന് ക്ഷേത്രത്തില്‍ നടന്ന ഇടത്തരികത്തുകാവ് താലപ്പൊലിയിലെ പഞ്ചവാദ്യസംഘത്തില്‍ നിന്ന് കല്ലൂര്‍ ബാബുവിനെ മാറ്റിനിര്‍ത്തിയെന്നാണ് പരാതി.
ജാതിയുടെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടത് ജീവിതത്തിലെ ആദ്യാനുഭവമാണെന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പഞ്ചവാദ്യത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട കല്ലൂര്‍ ബാബു പറഞ്ഞു. അവഹേളനത്തിനെതിരെ അധികാരികള്‍ക്ക് പരാതി നല്‍കും. കേരളത്തിനകത്തും പുറത്തും ക്ഷേത്രങ്ങളില്‍ ഇലത്താളക്കാരനായി താന്‍ പങ്കെടുത്തിട്ടുണ്ട്. അവിടെയൊന്നും ഇത്തരം അനുഭവം ഉണ്ടായിട്ടില്ല. ആദ്യമായാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പഞ്ചവാദ്യസംഘത്തില്‍ അംഗമായത്-ബാബു പറഞ്ഞു.
വാര്‍ത്ത‍ കടപ്പാട് മാധ്യമം ഓണ്‍ലൈന്‍.:

ശുദ്ധി ക്രിയകള്‍ക്ക് തുടക്കമായി.

Written By Nair News Online on 13 Jan 2014 | 21:39





സന്നിധാനത്ത് മകരവിളക്കിനോടനുബന്ധിച്ചുള്ള ശുദ്ധിക്രിയകള്‍ക്ക് തുടക്കമായി.തന്ത്രി കണ്ഠര് മഹ്വേശരര് മുഖ്യകാര്‍മ്മികനായി. മേല്‍ശാന്തി പനങ്ങാമ്പറ്റമ്പള്ളിമന പി.എന്‍.നാരായണന്‍ നമ്പൂതിരി, കീഴ്ശാന്തി മധുസൂദനന്‍ പോറ്റി, ഉണ്ണി നമ്പൂതിരി, മധു നമ്പൂതിരി തുടങ്ങിയവര്‍ സഹകാര്‍മ്മികളായി.

മകരവിളക്ക്: ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പാസ് ഏര്‍പ്പെടുത്തും.


ശബരിമലയില്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും  മകരജ്യോതി ദര്‍ശിക്കുന്നതിന് ദേവസ്വം ബോര്‍ഡ് പ്രത്യേക പാസ് ഏര്‍പ്പെടുത്തും. ഇത്തരത്തില്‍ പാസ് എടുക്കുന്നവര്‍ക്ക് ഫ്‌ളൈ ഓവറില്‍ നിന്ന്  മകരജ്യോതി ദര്‍ശിക്കാം. മകരവിളക്ക് ഉത്സവത്തിനോടനുബന്ധിച്ച് ഗസ്റ്റ് ഹൌസില്‍ ചേര്‍ന്ന വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. പാസ് ലഭിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ജീവനക്കാരുടെ പേര് വിവരങ്ങള്‍ ദേവസ്വംബോര്‍ഡിന് മുന്‍കൂട്ടി സമര്‍പ്പിക്കണം.

അയ്യപ്പഭക്തന്‍മാര്‍ക്ക് സന്നിധാനത്ത് നല്‍കിവരുന്ന കുടിവെള്ളം ശബരീപീഠം വരെ വ്യാപിപ്പിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. സന്നിധാനത്തും പുല്ലുമേട്ടിലും ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഉടന്‍ പരിഹരിക്കുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ചീഫ് വിജിലന്‍സ് ഓഫീസര്‍ സി.പി ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.മോഹന്‍ദാസ്, ഫെസ്റ്റിവല്‍ കണ്‍ട്രോളര്‍ സി.പത്മകുമാര്‍, പ്രസാദവിതരണം      സ്‌പെഷ്യല്‍ ഓഫീസര്‍ എസ്.രാജശ്രീ, വാട്ടര്‍ അതോറിട്ടി, പൊതുമരാമത്ത്, പൊലീസ്, വനം,എക്‌സൈസ്, ആരോഗ്യം, അഗ്നിശമനസേന, മലിനീകരണ നിയന്ത്രണബോര്‍ഡ്, ധനലക്ഷ്മി ബാങ്ക് തുടങ്ങിയവയിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

മന്ത്രിമാരായ രമേശ് ചെന്നിത്തല, വി. എസ്. ശിവകുമാര്‍ എന്നിവര്‍ പമ്പ ഗണപതി കോവിലില്‍ ദര്‍ശനം നടത്തുന്നു.




മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാര്‍ എന്നിവര്‍ പമ്പ ഗണപതി കോവിലില്‍ ദര്‍ശനം നടത്തുന്നു.

മലയാലപ്പ്പുഴ ദേവീ ക്ഷേത്രത്തില്‍ മകരപ്പൊങ്കാല ഉത്സവം.




മലയാലപ്പ്പുഴ ദേവീക്ഷേത്രത്തില്‍ മകരപ്പൊങ്കാല ഉത്സവം 14ന് നടക്കും. രാവിലെ 8.30ന് ജില്ലാ സെഷന്‍സ് ജഡ്ജി എന്‍.രവി പൊങ്കാല ഉദ്ഘാടനം ചെയ്യും. അടിമുറ്റത്തുമഠം പരമേശ്വര ഭട്ടതിരിപ്പാട് അടുപ്പില്‍ ദീപം തെളിക്കും. 9.30ന് ഗാനസുധ, 11ന് സംഗീതക്കച്ചേരി.

പൊങ്കാല അടുപ്പും പൊങ്കാല കൂപ്പണുമായി വാഹനങ്ങള്‍ പൊങ്കാല ഇടുന്ന സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യും. കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസുകള്‍ നടത്തും. തലേദിവസം എത്തുന്ന ഭക്തര്‍ക്ക് സൗജന്യ താമസവും ഭക്ഷണവും ഏര്‍പ്പാടാക്കിയിട്ടുണ്ട്. സന്നദ്ധ സംഘടനകള്‍ അന്നദാനത്തിനും കുടിവെള്ള വിതരണത്തിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മലയാലപ്പുഴ തോമ്പില്‍ കൊട്ടാരത്തില്‍ പൊങ്കാല ഇടുന്നതിന് തോമ്പില്‍കൊട്ടാരം സംരക്ഷണസമിതി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. പൊങ്കാല നിവേദ്യം സ്വീകരിക്കുന്നതിന് 10.30ന് കൊട്ടാരത്തിലെത്തുന്ന മലയാലപ്പുഴ അമ്മയ്ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് അന്നദാനം നടക്കും. വൈകീട്ട് 5ന് കൊട്ടാരത്തില്‍ സമൂഹമന്ത്രശരണാലാപനവും തുടര്‍ന്ന് ദീപാരാധനയും നടക്കും.

തിരുവാഭരണ ഘോഷയാത്ര പുറപെട്ടു.

Written By Nair News Online on 12 Jan 2014 | 13:43



പൊന്നയ്യപ്പന് ചാര്‍ത്തുവാനുള്ള തിരുവാഭരണ ഘോഷയാത്ര പുറപെട്ടു: മകരവിളക്ക് ഉല്‍സവത്തിന് ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുളള തിരുവാഭരണങ്ങളുമായുളള ഘോഷയാത്ര ഇന്ന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു.ഉച്ചയ്ക്ക് ഒരു മണിക്കാണ് തിരുവാഭരണഘോഷയാത്ര പുറപ്പെട്ടത്.രാവിലെ 3 മണിക്ക് തിരുവാഭരണ പേടകങ്ങൾ സ്രാംബിക്കൾ കൊട്ടാരത്തിൽ നിന്നും വലിയ കോയിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നളിച്ചു .കളത്തിനാൽ ഗംഗാധരപിള്ളയുടെ നേതൃത്വത്തിൽ ഇരുപതോളം പേര് വരുന്ന സംഘമാണ് തിരുവാഭരണ പേടകങ്ങൾ ശബരിമലയിലേക്ക് എഴുന്നള്ളിക്കുന്നത്

ക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ മേള്‍ശാന്തി പൂജിച്ച ഉടവാള്‍ പന്തളം രാജാവ് പി.രാമവര്‍മ്മരാജയ്ക്ക് നല്‍കും.അദ്ദേഹമിത് രാജപ്രതിനിധിക്ക് കൈമാറും.തുടര്‍ന്നാണ് തിരുവാഭരണപേടകവും വഹിച്ചുകൊണ്ടുളള ഘോഷയാത്ര.മകരവിളക്ക് ദിവസമായ ചൊവ്വാഴ്ച തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തും.അന്ന് രാവിലെ ഉച്ചക്കാണ് മകരസംക്രമപൂജ.
 
Copyright © 2014. Nair News Online - All Rights Reserved