പറശ്ശിനിക്കടവ് മുത്തപ്പന്‍ക്ഷേത്രത്തില്‍ വിദേശമദ്യം വഴിപാടായി സ്വീകരിക്കുന്നത് നിര്‍ത്തി. ഉത്തരമലബാറിലെ പ്രശസ്തമായ മുത്തപ്പന്‍ ക്ഷേത്രമായ പറശ്ശിനിക്കടവില്‍ വിദേശമദ്യം വഴിപാടായി സ്വീകരിക്കുന്നത് നിര്‍ത്താന്‍ തീരുമാനമായി. കണക്കില്ലാത്തത്രയും വിദേശമദ്യം ഭക്തര്‍ നടയില്‍ സമര്‍പ്പിക്കുന്നത് കൂടിയതിനെത്തുടര്‍ന്നാണ് ട്രസ്റ്റിന്റെ തീരുമാനം. ക്ഷേത്രത്തില്‍ അടിയന്തിരത്തിന് കള്ളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍, കര്‍മംചെയ്യുന്നവര്‍ക്ക് ഭക്തര്‍ വിദേശമദ്യം നല്‍കുന്നത് പതിവായതോടെ ഇത് പ്രശ്‌നങ്ങളുണ്ടാക്കി. കര്‍മശുദ്ധിക്കും അടിയന്തിരത്തിനും കൃത്യനിഷ്ഠ പാലിക്കേണ്ടതിനാല്‍ വിദേശമദ്യം വഴിപാടായി സ്വീകരിക്കുന്നത് നിര്‍ത്തുന്നുവെന്നാണ് ട്രസ്റ്റിന്റെ വിശദീകരണം.
