Latest News :
Home » » മേശ നിറയെ വിഭവ സമൃദ്ധമായ ഭക്ഷണം ..... കെജ്രിവാളുമൊത്ത് അത്താഴം..... വില 20,000 രൂപ മാത്രം....

മേശ നിറയെ വിഭവ സമൃദ്ധമായ ഭക്ഷണം ..... കെജ്രിവാളുമൊത്ത് അത്താഴം..... വില 20,000 രൂപ മാത്രം....

Written By Unknown on 8 Mar 2014 | 14:18


പാര്‍ട്ടി ഫണ്ട് രൂപീകരിക്കാനായി ഒരു പുതിയ പദ്ധതി. മേശക്കടിയിലൂടെയല്ല മേശ നിറയെ വിഭവ സമൃദ്ധമായ ഭക്ഷണവുമായി ആം ആദ്മി പാര്‍ട്ടിയുടെ ഫണ്ട് രൂപീകരണം. മുന്‍ ഇന്‍ഫോസിസ് ബോര്‍ഡ് അംഗവും ആം ആദ്മി പാര്‍ട്ടിയംഗവുമായ വി ബാലകൃഷ്ണന്‍ നഗരത്തിലെ 200 ഓളം പ്രമുഖ വ്യവസായികളെ ആണ് ഈ അത്താഴത്തിന് ക്ഷണിച്ചിട്ടുള്ളത്. അത്താഴ വിരുന്നില്‍ പങ്കെടുക്കാനുള്ള കുറഞ്ഞ തുകയാണ് 20,000 രൂപ. മാര്‍ച്ച് 15 ന് ബാംഗ്ലൂരില്‍ നഗരമദ്ധ്യേയുള്ള ഒരു ഹോട്ടലില്‍ നടക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കുന്ന അതിഥികള്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളുമായി ഒരു മണിക്കൂറോളം ആശയവിനിമയം നടത്തും. പാര്‍ട്ടിക്ക് ലഭിക്കുന്ന ഫണ്ടിന്റെ സ്രോതസ്സ് കൂടുതല്‍ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ പുതുയ പദ്ധതി നടപ്പിലാക്കുന്നതെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. കര്‍ണ്ണാടകത്തിലെ വ്യവസായ മേഖലയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന്റെ ഔദ്യോഗിക തുടക്കമായിട്ടാണ് ഈ അത്താഴ വിരുന്നിനെ കാണുന്നത്.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved