കോണ്‍ഗ്രസിനെ പുലഭ്യം പറഞ്ഞുനടന്നിരുന്ന ആര്‍എസ്പിയ്ക്ക് ഇപ്പോള്‍ കോണ്‍ഗ്രസിനോടു താല്‍പര്യം വന്നതില്‍ കൗതുകമുണ്ടെന്നു ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. ആര്‍എസ്പിക്ക് കൊല്ലം സീറ്റു നല്‍കാന്‍ തീരുമാനിച്ചതില്‍ ചന്ദ്രശേഖരന്‍ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആര്‍എസ്പിയെ ഘടകകക്ഷിയായി യുഡിഎഫ് സ്വീകരിച്ചിട്ടും മുന്‍നിലപാടില്‍ നിന്നും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് മാറിയിട്ടില്ലന്നാണ് ഇപ്പോള്‍ ചന്ദ്രശേഖരന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. കോണ്‍ഗ്രസ് നേതാവായ കെ. മുരളീധരനും ആര്‍എസ്പിയെ എതിര്‍ത്തിരുന്നെങ്കിലും പാര്‍ട്ടി നിലപാട് എന്താണെങ്കിലും അത് അനുസരിക്കുമെന്നു വ്യക്തമാക്കിയിരുന്നു. കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ ചന്ദ്രശേഖരന്‍ നീക്കം നടത്തിയിരുന്നു. ഇതിനിടെയാണ് ആര്‍എസ്പിയുമായി കോണ്‍ഗ്രസ് സഖ്യത്തിലാകുന്നതും പ്രേമചന്ദ്രന്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുന്നതും.
.jpg)