ജാര്‍ഖണ്ഡിലെ ലത്തേഹാര്‍ ജില്ലയില്‍ സുരക്ഷാ സേനയും നക്‌സലുകളും ഏറ്റുമുട്ടി. ഒരു മണിക്കൂറോളം നീണ്ടു നിന്ന വെടിവെപ്പില്‍ മൂന്നു സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. കുക്കു ഗ്രാമത്തിനു സമീപമാണ് അക്രമമുണ്ടായത്. സിആര്‍പിഎഫിന്റെ അസിസ്റ്റന്റ് കമാന്‍ഡറും ഒരു ജവാനും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം ഛത്തീസ്ഗഡില്‍ നടന്ന മാവോയിസ്റ്റ് അക്രമത്തില്‍ 15 സുരക്ഷാ സൈനികര്‍ മരിച്ചിരുന്നു.
