Latest News :
Home » » പാക്കിസ്ഥാനില്‍ കടുത്ത പട്ടിണിയും വരള്‍ച്ചയും ; മൂന്ന് മാസത്തിനിടെ മരിച്ചത് 67 കുട്ടികള്‍.

പാക്കിസ്ഥാനില്‍ കടുത്ത പട്ടിണിയും വരള്‍ച്ചയും ; മൂന്ന് മാസത്തിനിടെ മരിച്ചത് 67 കുട്ടികള്‍.

Written By Unknown on 11 Mar 2014 | 12:55

കടുത്ത പട്ടിണിയിലും വര്‍ള്‍ച്ചയേയും തുടര്‍ന്ന്  പാക്കിസ്ഥാനില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 67 കുട്ടികള്‍ മരിച്ചതായി ദേശീയ ദുരിതനിവാരണ അതോറിറ്റി. ജനുവരി, ഫെബ്രുവരി മാസത്തില്‍ തന്നെ പട്ടിണിമൂലം 41 കുട്ടികള്‍ മരിച്ചു. സിന്ധ് പ്രവിശ്യയിലെ തര്‍പ്പകര്‍ മേഖലയില്‍ കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെയുണ്ടായ വരള്‍ച്ചയില്‍ 26 കുട്ടികളാണ് മരിച്ചത്. മരിച്ച കുട്ടികളെല്ലാം അഞ്ചു വയസില്‍ താഴെ മാത്രം പ്രയമുള്ളവരാണ്. പത്തു മില്യണ്‍ യുഎസ് ഡോളറാണ് വരള്‍ച്ചയെ നേരിടാന്‍ സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി നവാസ് ഷെരീഫ് അടിയന്തര ധനസഹായമായി നല്‍കിയിരിക്കുന്നത്. ഒന്‍പതു ലക്ഷത്തോളം പേരാണ് വരള്‍ച്ചയെ തുടര്‍ന്ന് മേഖലയില്‍ ദുരിതമനുഭവിക്കുന്നത്.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved