Latest News :
Home » » കണ്ണൂരില്‍ മത്സരിക്കാന്‍ തയ്യാര്‍ ; കെ സുധാകരന്‍

കണ്ണൂരില്‍ മത്സരിക്കാന്‍ തയ്യാര്‍ ; കെ സുധാകരന്‍

Written By Unknown on 11 Mar 2014 | 15:08

 കണ്ണൂരില്‍ തന്നെ മല്‍സരിക്കാന്‍  കെ. സുധാകരന്‍ എംപി സന്നദ്ധത അറിയിച്ചു. എംപിയുടെ വീട്ടില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് സന്നദ്ധത പ്രകടിപ്പിച്ചത്. ലോക്‌സഭയിലേക്കു മല്‍സരിക്കാനില്ലെന്ന ആദ്യനിലപാടില്‍ നിന്ന് പിന്നീട് കാസര്‍കോട്ട് മല്‍സരിക്കാനുള്ള താല്‍പര്യം അറിയിച്ചിരുന്നു. എന്നാല്‍  കാസര്‍കോട്ട് കാസര്‍കോട്ടുകാര്‍ മാത്രം മല്‍സരിച്ചാല്‍ മതിയെന്നു കാസര്‍കോട് ഡിസിസി നിലപാടെടുത്തിരുന്നു. ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുന്ന ഏതു മണ്ഡലത്തിലും മല്‍സരിക്കുമെന്നായിരുന്നു മാധ്യമങ്ങളോടു സുധാകരന്റെ പ്രതികരണം. സുധാകരന്‍ തന്നെ കണ്ണൂരില്‍ മല്‍സരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ഡിസിസി പ്രമേയം പാസാക്കിയതിനെ തുടര്‍ന്നാണ് വീണ്ടും കണ്ണൂരില്‍ത്തന്നെ മത്സരിക്കാമെന്ന് നേതൃയോഗത്തില്‍ സുധാകരന്‍ വ്യക്തമാക്കിയത്. ഡിസിസിയുടെ ആഗ്രഹപ്രകാരം കണ്ണൂരില്‍ മല്‍സരിക്കാമെന്നു സുധാകരന്‍ സമ്മതിച്ചതായി യോഗത്തിനു ശേഷം പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved