വി എം സുധീരനെ കെപിസിസി അധ്യക്ഷനായി ഹൈക്കമാന്‍ഡ് നേരിട്ട് നിശ്ചയിച്ചതില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ അസ്വാരസ്യം തുടരുന്നു. നിയമനം മുഖ്യമന്ത്രിയുള്‍പ്പെടെ അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് പാര്‍ട്ടി വക്താവ് എം.എം.ഹസ്സന്‍ പറഞ്ഞു. എല്ലാവര്‍ക്കും പരാതിയുണ്ടെന്നും ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും ഹസ്സന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷനായ സുധീരന് പാര്‍ട്ടി എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹത്തിന് പദവി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും എം.എം.ഹസന്‍ വ്യക്തമാക്കി.തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹസന്‍. സുധീരനെ തെരഞ്ഞെടുത്തതിനെ തുടര്‍ന്നുണ്ടായായ ആശയകുഴപ്പം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് കഴിഞ്ഞദിവസം ഇടപെട്ടിരുന്നു. മുഖ്യമന്ത്രിയുമായി എഐസിസി സെക്രട്ടറി ദീപക് ബാബറിയ ചര്‍ച്ച നടത്തുകയും ചെയ്തു. പ്രസിഡന്റ് പ്രഖ്യാപനം സംസ്ഥാന നേതാക്കളെ നേരത്തെ അറിയിച്ചിരുന്നോ എന്ന് ഹൈക്കമാന്റ് പ്രതിനിധികളോട് ചോദിക്കണമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്. കെപിസിസി പ്രസിഡന്റായി വിഎം സുധീരന്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നത് വലിയ വാര്‍ത്തയായിരുന്നു.
സുധീരന്റെ നിയമനത്തില്‍ സന്തോഷവും ദുഃഖവും ഉണ്ട്.. ; ഹസ്സന്‍.
Written By Unknown on 14 Feb 2014 | 14:43

Labels:
Kerala
.jpg)