Latest News :
Home » » ഗവര്‍ണറുടെ എതിര്‍പ്പിനെ മറികടന്ന് ജന്‍ലോക്പാല്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനം...

ഗവര്‍ണറുടെ എതിര്‍പ്പിനെ മറികടന്ന് ജന്‍ലോക്പാല്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനം...

Written By Unknown on 14 Feb 2014 | 14:45


ജന്‍ലോക്പാല്‍ ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനം. ബില്‍ അവതരിപ്പിക്കാനാകില്ലെന്ന ലഫ്. ഗവര്‍ണറുടെ നിര്‍ദേശം ഡല്‍ഹി സര്‍ക്കാര്‍ തള്ളി. ജന്‍ലോക്പാല്‍ ബില്‍ നിയമസഭയുടെ അജന്‍ഡയിലെ മൂന്നാമത്തെ ഇനമായി ഉള്‍പ്പെടുത്തി. ഉച്ചകഴിഞ്ഞ് രണ്ടോടെ ബില്‍ നിയമമന്ത്രി നിയമസഭയില്‍ അവതരിപ്പിക്കും. ജന്‍ലോക്പാല്‍ ബില്‍ തന്റെ അനുവാദമില്ലാതെ പാസാക്കാനാകില്ലെന്ന് ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് രാവിലെ അറിയിച്ചിരുന്നു. ബില്‍ പാസാക്കാന്‍ അനുവദിക്കരുതെന്നു കാണിച്ച് അദ്ദേഹം ഡല്‍ഹി സ്പീക്കര്‍ എം.എസ് ധിറിന് കത്തയച്ചു. ജനലോക്പാല്‍ ബില്‍ ഇന്ന് ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിക്കുമെന്നും സാധിച്ചില്ലെങ്കില്‍ രാജിവെക്കുമെന്നും കെജ്രിവാള്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ലഫ്. ഗവര്‍ണറുടെ നിര്‍ദേശം. ഈ നിര്‍ദേശം തള്ളിയാണ് സര്‍ക്കാര്‍ ലോക്പാല്‍ ബില്ലുമായി മുന്നോട്ടു പോകുന്നത്. കോണ്‍ഗ്രസ്, ബിജെപി എംഎല്‍എമാരുടെ എതിര്‍പ്പു മൂലം വ്യാഴാഴ്ച നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved