Latest News :
Home » » ചെറുകുന്ന് എന്‍ .എസ് .എസ്. മേഖലാ സമ്മേളനം 16ന് ചെറുകുന്നില്‍

ചെറുകുന്ന് എന്‍ .എസ് .എസ്. മേഖലാ സമ്മേളനം 16ന് ചെറുകുന്നില്‍

Written By Nair News Online on 14 Feb 2014 | 13:03



ചെറുകുന്ന്: എന്‍.എസ്.എസ്. യൂണിയന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ താലൂക്ക് കര്‍യോഗയൂണിയന്‍ പരിധിയിലെ 16 കരയോഗങ്ങളെ പങ്കെടുപ്പിച്ച് 16ന് ചെറുകുന്ന് രാജധാനി ഓഡിറ്റോറിയത്തില്‍ മേഖലാ സമ്മേളനം നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 9.30ന് കതിരുവെക്കുംതറയില്‍ മുഖ്യാതിഥികളെ സമ്മേളനവേദിയിലേക്ക് സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് പതാകയുയര്‍ത്തല്‍, 10ന് ദീപംതെളിയിക്കല്‍, ആചാര്യ അനുസ്മരണം എന്നിവ നടക്കും. 10.30ന് തുടങ്ങുന്ന മേഖലാ സമ്മേളനം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗം എം.എം.ഗോവിന്ദന്‍കുട്ടി ഉദ്ഘാടനംചെയ്യും. കണ്ണൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എന്‍.ഒ.നാരായണന്‍നമ്പ്യാര്‍ അധ്യക്ഷതവഹിക്കും. ഹൊസ്ദുര്‍ഗ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.വി.ഉണ്ണിക്കൃഷ്ണന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തും.

ചെറുകുന്ന് മേഖലയിലെ 16 കരയോഗത്തില്‍നിന്ന് ആയിരത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികളായ ഇ.പി.പദ്മനാഭന്‍നമ്പ്യാര്‍, എം.കെ.ശ്രീധരന്‍നമ്പ്യാര്‍, കെ.പി.അരവിന്ദാക്ഷന്‍, സി.കെ.രവീന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved