Latest News :
Home » » മോഡി ചായയ്ക്ക് പിന്നാലെ രാഹുല്‍ പാല്‍.....

മോഡി ചായയ്ക്ക് പിന്നാലെ രാഹുല്‍ പാല്‍.....

Written By Unknown on 22 Feb 2014 | 14:45

നരേന്ദ്ര മോഡിയും ബിജെപിയും ചായയിന്മേല്‍ ചര്‍ച്ചയുമായി മുന്നോട്ടുപോകുമ്പോളാണ് പാലുമായി രാഹുല്‍  പ്രവര്‍ത്തകര്‍ രംഗത്ത് വരുന്നത്. യു.പിയിലെ ഗൊരഖ്പൂര്‍ കോണ്‍ഗ്രസ് ഘടകമാണ് രാഹുല്‍ പാലുമായി രംഗത്തുവന്നത്. രാഹുലിന്റെ ചിത്രം പതിച്ച പ്ലാസ്റ്റിക് ഗ്ലാസുകളില്‍ പാല്‍വിതരണം ചെയ്താണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോഡിക്ക് മറുപടി നല്‍കുന്നത്. ഗൊരഖ്പൂര്‍ ജില്ലയിലെ 19 ബ്ലോക്കുകളിലും ഇത്തരത്തില്‍ രാഹുല്‍ ചിത്രമുള്ള പ്ലാസ്റ്റിക് ഗ്ലാസുകളിലാണ് പാല്‍വിതരണം. ഒരു ബൂത്തില്‍ ശരാശരി 50 ലിറ്റര്‍ പാലാണ് ഇപ്രകാരം ഗ്ലാസില്‍ പകര്‍ന്നുനല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ പ്രവര്‍ത്തകര്‍ പാല്‍ വിതരണത്തോടൊപ്പം കരുത്തുറ്റ മുദ്രാവാക്യവുമായാണ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നത്. 'വിഷാംശമുള്ള ചായക്ക് പകരം ശുദ്ധമായ പാല്‍ കഴിച്ച് രാജ്യത്തെ യുവാക്കള്‍ ആരോഗ്യം മെച്ചപ്പെടുത്തൂ' എന്നാണ് ഇവരുടെ മുദ്രാവാക്യം. അതേസമയം സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തിന്റെ അനുമതിയില്ലാതെയാണ് പ്രാദേശിക കോണ്‍ഗ്രസുകാരുടെ ഈ രാഹുല്‍ പാല്‍ വിതരണം. ചായക്കടയില്‍ മോഡി ആളുകളുമായി ഓണ്‍ലൈനായി ചര്‍ച്ചയില്‍ പങ്കെടുത്തെങ്കില്‍ ഇവിടെ പാല്‍ വിതരണം മാത്രമേയുള്ളൂ, അല്ലാതെ ചര്‍ച്ചയൊന്നുമില്ല. എന്നാല്‍ പാല്‍വിതരണം ഒരേയൊരു ദിവസം മാത്രമാണ് നടന്നതെന്ന് പ്രദേശവാസികളും പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യയിലൊട്ടാകെ 300 നഗരങ്ങളിലാണ് മോഡിയുടെ ചായക്കടയിലെ ചര്‍ച്ചനടന്നത് .
 


       


Share this article :
 
Copyright © 2014. Nair News Online - All Rights Reserved