Latest News :
Home » » ഒരു നാള്‍ ഞാനും പ്രധാനമന്ത്രിയാകും ; ലാലു പ്രസാദ്.

ഒരു നാള്‍ ഞാനും പ്രധാനമന്ത്രിയാകും ; ലാലു പ്രസാദ്.

Written By Unknown on 22 Feb 2014 | 12:30

താനും  ഒരു നാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് ലാലുപ്രസാദ് യാദവ്. കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ലാലു പ്രസാദ് യാദവിന് വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ നിഷ്‌കളങ്കനാണ് എന്നും ഒരു ദിവസം താന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തെത്തും എന്നും ഇംഗ്ലീഷ് വാര്‍ത്താ ചാനലായ ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തനിക്കെതിരെയുള്ള കേസ്സുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഇപ്പോഴത്തെ രാഷ്ട്രീയ അവസ്ഥയില്‍ തനിക്ക് ദുഃഖമുണ്ടെന്നും ലാലുപ്രസാദ് യാദവ് അഭിമുഖത്തില്‍ പറഞ്ഞു. കേസ്സന്വേഷണത്തില്‍ ഗവര്‍ണ്ണറോ സിബിഐയോ തന്നെ സഹായിച്ചിട്ടില്ലെന്നും ആഭിമുഖത്തിലൂടെ ലാലു അറിയിച്ചു. നിഷേധാത്മക ചിന്തകള്‍ മാത്രം പ്രചരിപ്പിക്കുന്ന പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടിയെന്നും സത്യത്തില്‍ ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് വേണ്ടതെന്നും ലാലു പറഞ്ഞു. സോണിയാജിയിലും കുടുംബത്തിലും എനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.





Share this article :
 
Copyright © 2014. Nair News Online - All Rights Reserved