Latest News :
Home » » ഇടുക്കി സീറ്റ് വേണം... എല്‍ഡിഎഫിലേക്കു പോകുന്ന കാര്യം ആലോചിച്ചിട്ടില്ല ; പി.ജെ.ജോസഫ്.

ഇടുക്കി സീറ്റ് വേണം... എല്‍ഡിഎഫിലേക്കു പോകുന്ന കാര്യം ആലോചിച്ചിട്ടില്ല ; പി.ജെ.ജോസഫ്.

Written By Unknown on 25 Feb 2014 | 13:15

മുന്നണി വിട്ട് എല്‍ഡിഎഫിലേക്കു പോകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് മന്ത്രി പി.ജെ. ജോസഫ്. കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കവേയാണ് ജോസഫ് ഇക്കാര്യം പറഞ്ഞത്.  ഇടുക്കി സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്ക്കുന്നുവെന്നും ജോസഫ് വ്യക്തമാക്കി.  വിഷയത്തില്‍ കൂടിയാലോചനകള്‍ നടന്നുവരികയാണെന്നും  ഇക്കാര്യത്തില്‍ യുഡിഎഫ് അന്തിമതീരുമാനമെടുത്തിട്ടില്ലെന്നും ജോസഫ് അറിയിച്ചു.  ഈ സാഹചര്യത്തില്‍ മുന്നണി വിടാനുള്ള രാഷ്ട്രീയസാഹചര്യം തല്ക്കാലം നിലവിലില്ലെന്നും പി.ജെ ജോസഫ് അറിയിച്ചു. കെ.എം മാണിയും ജോസഫും രാജിവയ്ക്കുമെന്ന പി.സി. ജോര്‍ജിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ് ഐസക്കുമായി കൂടിക്കാഴ്ച നടത്തിയതില്‍ അസ്വാഭാവികതയില്ലെന്നും ജോസഫ് പറഞ്ഞു. തിങ്കളാഴ്ച രാത്രി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ യാദൃശ്ചികമായി തോമസ് ഐസകിനെ കണ്ടുവെന്നേയുള്ളൂവെന്നും  അദ്ദേഹവുമായി രാഷ്ട്രീയചര്‍ച്ച നടത്തിയില്ലെന്നും ജോസഫ് വെളിപ്പെടുത്തി.





Share this article :
 
Copyright © 2014. Nair News Online - All Rights Reserved