Latest News :
Home » » വിമാനത്തില്‍ നിന്നും 20 കിലോ രക്തചന്ദനം പിടികൂടി.....

വിമാനത്തില്‍ നിന്നും 20 കിലോ രക്തചന്ദനം പിടികൂടി.....

Written By Unknown on 25 Feb 2014 | 13:21

 തിരുവനന്തപുരത്തു നിന്ന് കൊളംബോയിലേക്കു പുറപ്പെട്ട  വിമാനത്തില്‍ നിന്നും  20 കിലോ രക്തചന്ദനം കസ്റ്റംസ് അധികൃതര്‍ പിടികൂടി. കൊളംബോ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നിന്നും യാത്രക്കാരില്‍ നിന്നാണ് രക്തചന്ദനം പിടികൂടിയത്. സംഭവത്തില്‍ മൂന്നു യാത്രക്കാര്‍ കസ്റ്റഡിയിലായി.
രാവിലെ 9.45-ന് പറന്നുയര്‍ന്ന വിമാനം 15 മിനിറ്റിനു ശേഷം അടിയന്തര സന്ദേശം നല്കി തിരികെയിറക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിനുള്ളിലെ സംശയം തോന്നിയ യാത്രക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോഴാണ് രക്തചന്ദനം കണ്ടെത്തിയത്. ശ്രീലങ്കയിലേക്ക് വിമാനമാര്‍ഗം രക്തചന്ദനം കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. പിന്നീട് മറ്റു യാത്രക്കാരുമായി വിമാനം യാത്ര തുടര്‍ന്നു.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved