Latest News :
Home » » ഇടുക്കി സീറ്റല്ല മുഖ്യം, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍ കെ എം മാണി രാജിവെയ്ക്കും ; പി.സി.ജോര്‍ജ്ജ്.

ഇടുക്കി സീറ്റല്ല മുഖ്യം, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍ കെ എം മാണി രാജിവെയ്ക്കും ; പി.സി.ജോര്‍ജ്ജ്.

Written By Unknown on 25 Feb 2014 | 13:08

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ കെ എം മാണി രാജിവെയ്ക്കുമെന്ന് പി സി ജോര്‍ജ്. തെരഞ്ഞെടുപ്പിന് മുമ്പ് വിജ്ഞാപനം പിന്‍വലിക്കണെന്നാണ് പി സി ജോര്‍ജ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇടുക്കി സീറ്റല്ല മുഖ്യം , കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണ് പ്രധാനമെന്നും പി സി ജോര്‍ജ് പറഞ്ഞു.  വിജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ ചീഫ് വിപ്പ് സ്ഥാനം രാജിവെയ്ക്കുമെന്ന് പി സി ജോര്‍ജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. നവംബര്‍ 13ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം പിന്‍വലിക്കണമെന്നാണ് പി സി ജോര്‍ജ് ആവശ്യപ്പെടുന്നത്. കേരളത്തില്‍ 10 ജില്ലകളിലായി 123 ഗ്രാമങ്ങളാണ് പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഖനനം, പാറഖനനം, മണല്‍ ഖനനം, താപ വൈദ്യുതി നിലയങ്ങള്‍, 20,000 ചതുരശ്ര മീറ്ററോ അതിനു മുകളിലോ ഉള്ള കെട്ടിടങ്ങള്‍, മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, 50 ഹെക്ടറും അതിന് മുകളിലും വിസ്തീര്‍ണമുള്ളതും അഥവാ നിര്‍മിത വിസ്തൃതി 1,50,000 ചതുരശ്ര മീറ്ററും അതിനു മുകളിലും ഉള്ളതുമായ ടൗണ്‍ഷിപ്പും ഭൂവികസന പ്രവര്‍ത്തനങ്ങളും, ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യവസായങ്ങള്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക്  നിരോധനം ഏര്‍പ്പെടുത്തിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. കസ്തൂരിരംഗന്‍ വിജ്ഞാപനം പുറത്തുവന്നത് മുതല്‍ ശക്തമായ എതിര്‍പ്പാണ് വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നുവന്നത്.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved