ഐ.പി.എല്‍. വിവാദവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന ഭീഷണിയാണ് സുനന്ദ പുഷ്‌കറിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കൊലപാതകത്തില്‍ ശശി തരൂരിനു പങ്കില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. സുനന്ദ പുഷ്‌കറെ റഷ്യന്‍ പോയിസണ്‍ ഉപയോഗിച്ച് കൊല്ലാന്‍ ശ്രമം നടന്നുവെന്നാരോപണവുമായി കഴിഞ്ഞ ദിവസം സുബ്രഹ്മണ്യ സ്വാമി ട്വിറ്ററില്‍ ട്വീറ്റ് ചെയതിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യ സ്വമി രംഗത്തെത്തിയിരിക്കുന്നത്.
.jpg)