Latest News :
Home » » മല്ലപ്പള്ളി എന്‍.എസ്.എസ്. ശതാബ്ദിആഘോഷം: സ്വാഗതസംഘമായി

മല്ലപ്പള്ളി എന്‍.എസ്.എസ്. ശതാബ്ദിആഘോഷം: സ്വാഗതസംഘമായി

Written By Nair News Online on 1 Dec 2014 | 16:07





മല്ലപ്പള്ളി: താലൂക്ക് എന്‍.എസ്.എസ്. ശതാബ്ദിആഘോഷം, നായര്‍ മഹാസമ്മേളനം എന്നിവയ്ക്കായി യൂണിയന്‍ പ്രസിഡന്റ് എം.പി. ശശിധരന്‍പിള്ള ചെയര്‍മാനായി സ്വാഗതസംഘം രൂപവത്കരിച്ചു.
പി.എം. ഉദയകുമാര്‍ (വര്‍ക്കിങ് ചെയര്‍മാന്‍), കെ.എന്‍. സുരേഷ്‌കുമാര്‍ (ജനറല്‍ കണ്‍വീനര്‍), സി.ജി. ശിവരാജന്‍ നായര്‍, പി.പി. കരുണാകരന്‍നായര്‍ (വൈസ് ചെയര്‍മാന്‍മാര്‍) എന്നിവര്‍ നേതൃത്വംനല്‍കുന്നു. പി.വി. പ്രസാദ്, എന്‍. വിജയകുമാര്‍, ടി. സതീശ്കുമാര്‍, കെ.ജി. രാജന്‍നായര്‍, ഇ.കെ. ത്രിവിക്രമന്‍പിള്ള, കെ. രാജാ രേവതീജന്‍നായര്‍, എം.ആര്‍. ഉണ്ണികൃഷ്ണന്‍നായര്‍, കെ.എന്‍. ശശിധരന്‍നായര്‍, വി.ജി. അരവിന്ദാക്ഷന്‍നായര്‍, വി.എന്‍. ഗോപാലകൃഷ്ണന്‍നായര്‍, കെ.കെ. രാമചന്ദ്രന്‍നായര്‍, ടി.പി. ചന്ദ്രശേഖരപ്പണിക്കര്‍, ഓമന വേണുഗോപാല്‍, ഇന്ദിരാദേവിയമ്മ എന്നിവര്‍ക്കുപുറമെ കരയോഗാംഗങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ ഉള്‍പ്പെടെ 250 പേരാണ് സ്വാഗതസംഘത്തില്‍ ഉള്ളത്.
ഡിസംബര്‍ 14 ഉച്ചയ്ക്ക് 2.30ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ സമ്മേളനം ഉദ്ഘാടനംചെയ്യും. ശതാബ്ദിസ്മാരക മന്ദിരം, യൂണിയന്‍ രജതജൂബിലിഹാള്‍ എന്നിവയുടെ ഉദ്ഘാടനവും നിര്‍വഹിക്കും.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved