Latest News :
Home » » അടൂര്‍ മൂന്നാളം 1641-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗ മന്ദിര ഉദ്ഘാടനം നടന്നു

അടൂര്‍ മൂന്നാളം 1641-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗ മന്ദിര ഉദ്ഘാടനം നടന്നു

Written By Nair News Online on 1 Dec 2014 | 16:05





അടൂര്‍: മൂന്നാളം 1641-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ശതാബ്ദി സ്മാരക മന്ദിര ഉദ്ഘാടനവും ശതാബ്ദി സമ്മേളനവും കുടുംബസംഗമവും നടന്നു. എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗവും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ കലഞ്ഞൂര്‍ മധു ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് പി.ആര്‍. മന്മഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കുടുംബസംഗമം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി കെ.ജി. ജീവകുമാര്‍ സമ്മാനദാനം നടത്തി. ബി.ശ്രീകുമാര്‍, പ്രൊഫ. എസ്.എന്‍. സുകുമാരന്‍നായര്‍, ജി. ദേവദാസ്, വനിതാസമാജം പ്രസിഡന്റ് എസ്. ഗിരിജ കുഞ്ഞമ്മ എന്നിവര്‍ പ്രസംഗിച്ചു.
കരയോഗം വൈസ് പ്രസിഡന്റ് എസ്.വി. കൃഷ്ണകുമാര്‍ സ്വാഗതവും സെക്രട്ടറി ആര്‍. സോമന്‍ നന്ദിയും പറഞ്ഞു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved