Latest News :
Home » » ചെങ്ങന്നൂര്‍ എന്‍.എസ്.എസ്. ശതാബ്ദി സമ്മേളനം നടത്തി

ചെങ്ങന്നൂര്‍ എന്‍.എസ്.എസ്. ശതാബ്ദി സമ്മേളനം നടത്തി

Written By Nair News Online on 1 Dec 2014 | 16:22





ചെങ്ങന്നൂര്‍: കീഴ്‌ചേരിമേല്‍ 698-ാം നമ്പര്‍ ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗം ശതാബ്ദിസമ്മേളനവും കുടുംബസംഗമവും നടത്തി. എന്‍.എസ്.എസ്. രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥന്‍ പിളള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്.ശ്രീകുമാരന്‍ നായര്‍ അധ്യക്ഷനായി. യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എന്‍. സുകുമാരപ്പണിക്കര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കരയോഗത്തിലെ മുതിര്‍ന്ന അംഗങ്ങളെ അദ്ദേഹം ആദരിച്ചു.
ചടങ്ങില്‍ കരയോഗം വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ഡോ.രാജേഷ് നിര്‍വഹിച്ചു. യൂണിയന്‍ സെക്രട്ടറി ബി.കെ. മോഹന്‍ദാസ്, പി.നാരായണന്‍ നായര്‍, എന്‍.ഹരികൃഷ്ണന്‍, യൂണിയന്‍ വനിതാസമാജം പ്രസിഡന്റ് കമലാക്ഷിയമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു. 'കുടുംബഭദ്രത' എന്ന വിഷയത്തില്‍ ബിജുകുമാര്‍ ക്ലാസ് നയിച്ചു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved