Latest News :
Home » » കരിപ്പുഴ കടവൂര്‍ എന്‍. എസ് .എസ് . ശതാബ്ദിയാഘോഷം നടക്കും

കരിപ്പുഴ കടവൂര്‍ എന്‍. എസ് .എസ് . ശതാബ്ദിയാഘോഷം നടക്കും

Written By Nair News Online on 4 Dec 2014 | 15:20





കരിപ്പുഴ: കടവൂര്‍ 742 ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിലെ ശതാബ്ദി സമ്മേളനവും കുടുംബ സംഗമവും ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് കരയോഗം ഓഡിറ്റോറിയത്തില്‍ നടക്കും. കരയോഗം ആക്ടിങ് പ്രസിഡന്റ് പി.വേലായുധന്‍ പിള്ളയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. കെ.എം.രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്യും. കേരള നാടന്‍ കലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ച ഓംഷായെ ചടങ്ങില്‍ ആദരിക്കും. കലാമത്സര വിജയികള്‍ക്കുള്ള സമ്മാനം യൂണിയന്‍ സെക്രട്ടറി ജെ.ശാന്തസുന്ദരന്‍ വിതരണം ചെയ്യും.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved