ഏനാത്ത്: എന്‍.എസ്.എസ്. 105-ാം നമ്പര്‍ ഇളംഗമംഗലം കരയോഗത്തിന്റെയും 2848-ാം നമ്പര്‍ എന്‍.എസ്.എസ്. വനിതാസമാജത്തിന്റെയും നേതൃത്വത്തില്‍ ശതാബ്ദി സമ്മേളനവും കുടുംബസംഗമവും നടന്നു.
ശതാബ്ദി സമ്മേളനം ഉദ്ഘാടനവും മുതിര്‍ന്ന കരയോഗാംഗങ്ങളെ ആദരിക്കലും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കലഞ്ഞൂര്‍ മധു നിര്‍വഹിച്ചു. കുടുംബസംഗമം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍.രവീന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.സോമനാഥന്‍നായര്‍ അധ്യക്ഷതവഹിച്ചു. കെ.ജി.ജീവകുമാര്‍, കെ.പി.രാജലക്ഷ്മിഅമ്മ, സി.ആര്‍.ദേവലാല്‍, പി.സി.ചന്ദ്രശേഖരന്‍പിള്ള, ഉദയകുമാരന്‍ നായര്‍, ഗീതാകുമാരി, രാധാമണി ഹരികുമാര്‍, ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.