Latest News :
Home » , » തൊടുപുഴ എന്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ സ്വയംസഹായ സംരംഭകത്വ ശില്പശാല നടത്തി

തൊടുപുഴ എന്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ സ്വയംസഹായ സംരംഭകത്വ ശില്പശാല നടത്തി

Written By Nair News Online on 27 Nov 2014 | 14:12





തൊടുപുഴ: താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍, മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നബാര്‍ഡ് എന്നിവ ചേര്‍ന്ന് കരിമണ്ണൂര്‍ ശ്രീവരാഹം ഓഡിറ്റോറിയത്തില്‍ സ്വയം സഹായ സംരംഭകത്വ ശില്പശാല നടത്തി. ശില്പശാലയുടെ ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള നിര്‍വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് തട്ടക്കുഴ രവി അധ്യക്ഷനായിരുന്നു. നബാര്‍ഡ് ജില്ലാ െഡവലപ്‌മെന്റ് മാനേജര്‍ ദീപ എസ്.പിള്ള, ധനലക്ഷ്മി ബാങ്ക് ഏരിയാ മാനേജര്‍ സുരേഷ്‌കുമാര്‍, കരിമണ്ണൂര്‍ കൃഷി ഓഫീസര്‍ ബെന്നി തോമസ് എന്നിവര്‍ ക്ലാസ് നയിച്ചു. എം.എസ്.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ഗോപിനാഥക്കൈമള്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് ജലജ ശശി, യൂണിയന്‍ സെക്രട്ടറി എസ്.എന്‍.ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു. സഹൃദയ കൂട്ടുത്തരവാദിത്വ സംരംഭക സംഘത്തിന്റെ സമ്മിശ്ര ജൈവ പച്ചക്കറി കൃഷിത്തോട്ടത്തിന്റെ ഉദ്ഘാടനവും നടന്നു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved