Latest News :
Home » » പിറവം എന്‍ .എസ് .എസ് . ശതാബ്ദി സ്മാരക മന്ദിരത്തിന് കല്ലിട്ടു

പിറവം എന്‍ .എസ് .എസ് . ശതാബ്ദി സ്മാരക മന്ദിരത്തിന് കല്ലിട്ടു

Written By Nair News Online on 27 Nov 2014 | 14:22





പിറവം: എന്‍.എസ്.എസ്. ശതാബ്ദി സ്മാരകമായി പിറവം 591-ാം നമ്പര്‍ കരയോഗം നിര്‍മിക്കുന്ന മന്ദിരത്തിന് തറക്കല്ലിട്ടു. പള്ളിക്കാവ് ദേവീ ക്ഷേത്രത്തോട് ചേര്‍ന്ന് കല്യാണമണ്ഡപമായി ഉപയോഗിക്കാവുന്ന തരത്തിലാണ് കരയോഗം, ശതാബ്ദി സ്മാരക മന്ദിരം നിര്‍മിക്കുന്നത്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ ശിലാസ്ഥാപനം നടത്തി. കരയോഗം പ്രസിഡന്റ് കെ.കെ. രാജേന്ദ്രന്‍ അധ്യക്ഷനായി. താലൂക്ക് യൂണിയന്‍ സെക്രട്ടറി ആര്‍. അനില്‍കുമാര്‍, കരയോഗം സെക്രട്ടറി വി.എസ്. സോമശേഖരന്‍ നായര്‍, കെ.എന്‍. ബാലകൃഷ്ണന്‍ നായര്‍, ഇ.ജി. രാമചന്ദ്രന്‍ നായര്‍, എം.ആര്‍. ബാബു, സി.ആര്‍. ബാബുക്കുട്ടന്‍, കെ.കെ. രാമചന്ദ്രന്‍ നായര്‍, പി.പി. മുരളീധരന്‍ നായര്‍, വസുമതി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നേരത്തെ പള്ളിക്കാവ് മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി ഭൂമിപൂജയും ശിലാപൂജയും നടത്തി.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved