Latest News :
Home » » കല്ലറ എന്‍. എസ്. എസ്. ശതാബ്ദി സമ്മേളനവും റാലിയും നടക്കും

കല്ലറ എന്‍. എസ്. എസ്. ശതാബ്ദി സമ്മേളനവും റാലിയും നടക്കും

Written By Nair News Online on 27 Nov 2014 | 14:07





കല്ലറ: എന്‍.എസ്.എസ്. കല്ലറ മേഖലയുടെ ആഭിമുഖ്യത്തില്‍ ശതാബ്ദി സമ്മേളനവും റാലിയും 30ന് പെരുന്തുരുത്ത് കരയോഗാങ്കണത്തില്‍ നടക്കും. കല്ലറ എന്‍.എസ്.എസ്. സ്‌കൂളില്‍നിന്ന് ആരംഭിക്കുന്ന റാലി പെരുന്തുരുത്ത് എന്‍.എസ്.എസ്. മൈതാനിയില്‍ അവസാനിക്കും. എന്‍.എസ്.എസ്. വൈക്കം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍.വിനോദ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ നായകസഭാംഗം അഡ്വ. എം.എസ്.മോഹനന്‍ ഉദ്ഘാടനം ചെയ്യും. എന്‍.എസ്.എസ്. വൈക്കം താലൂക്ക് സെക്രട്ടറി കെ.വി.വേണുഗോപാല്‍, യൂണിയന്‍കമ്മിറ്റിയംഗം പി.വേണുഗോപാല്‍, ചന്ദ്രമോഹന്‍ദാസ്, സതീഷ്‌കുമാര്‍ എന്നിവര്‍ സംസാരിക്കും
Share this article :
 
Copyright © 2014. Nair News Online - All Rights Reserved