യൂണിയന്‍ ആസ്ഥാനത്ത് ബുധനാഴ്ച രാവിലെ നടന്ന ചടങ്ങില്‍, ചേര്‍ത്തല താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ മുന്‍ പ്രസിഡന്റ്, കണ്ണേഴത്ത് കെ.ജി. രാഘവന്‍ നായര്‍, വിളംബരജാഥ ഉദ്ഘാടനം ചെയ്തു. പ്രത്യേകം സജ്ജീകരിച്ച് അലങ്കരിച്ച രഥത്തില്‍, മന്നത്ത് പത്മനാഭന്റെ ഛായാചിത്രത്തിന് മുമ്പില്‍ ഭദ്രദീപം തെളിയിച്ചശേഷം ജാഥാ ക്യാപ്ടനും എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ കെ. പങ്കജാക്ഷപ്പണിക്കര്‍ക്ക് കണ്ണേഴത്ത് കെ.ജി. രാഘവന്‍ നായര്‍ പതാക കൈമാറി. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.ജി. ചിന്താര്‍മണി, സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായര്‍, ജാഥാ കണ്‍വീനര്‍ എസ്. മുരളീകൃഷ്ണന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജി. രാജശേഖരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
വാരനാട് എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍, കൊക്കോതമംഗലം വില്ലേജ് ഓഫീസിന് സമീപം ആദ്യ സ്വീകരണം നല്‍കി. തുടര്‍ന്ന് വടക്കന്‍ മേഖലയിലെ 41 കരയോഗങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം, വൈകീട്ട് 7ന് വയലാര്‍ തെക്ക് എന്‍.എസ്.എസ്. കരയോഗത്തില്‍ ആദ്യദിവസത്തെ പര്യടനം സമാപിച്ചു. വ്യാഴാഴ്ച രാവിലെ 8.45ന്, ചേര്‍ത്തല ശ്രീവിലാസം എന്‍.എസ്.എസ്. കരയോഗത്തിലെ സ്വീകരണത്തോടെ രണ്ടാം ദിവസത്തെ പര്യടനം ആരംഭിക്കും. തെക്കന്‍ മേഖലയിലെ 36 കരയോഗങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം വൈകീട്ട് 6ന് ചേര്‍ത്തല നഗരത്തിലെത്തും. തുടര്‍ന്ന് ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ, ചേര്‍ത്തല നഗരം ചുറ്റി ശതാബ്ദി സന്ദേശ വിളംബരജാഥ യൂണിയന്‍ ആസ്ഥാനത്ത് സമാപിക്കും.
യൂണിയന്‍ ഭാരവാഹികളായ ജി. ശശിധരപ്പണിക്കര്‍, സി.ബി. മോഹനന്‍ നായര്‍, എന്‍. ഗോപാലകൃഷ്ണന്‍ നായര്‍, പ്രൊഫ. ടി.എന്‍. സുകുമാരക്കുറുപ്പ്, അഡ്വ. ബി. ബാലാനന്ദ്, പ്രൊഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍, സി.സി. മധു, കെ.വി. മുരളീധരപ്പണിക്കര്‍, എ. അജി, ബി. ഹരിഹരന്‍, കെ.എം. ശശികുമാര്‍, അഡ്വ. സി. മധു, എസ്. ജയകൃഷ്ണന്‍, ടി.എസ്. ഗോപാലകൃഷ്ണന്‍, സി.വി. രാധാകൃഷ്ണന്‍, സി.ബി. ഹരി, വനിതാ യൂണിയന്‍ പ്രസിഡന്റ് ജെ. സരോജിനിയമ്മ, സെക്രട്ടറി എന്‍. മാധവിയമ്മ, ലക്ഷ്മിക്കുട്ടിയമ്മ, മിനി ബാബു, കോമളം ഗോപിനാഥ് എന്നിവര്‍ വിളംബരജാഥയ്ക്ക് നേതൃത്വം നല്‍കി.