അരൂര്‍: എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ മഹാസമ്മേളനത്തിന്റെ പ്രചാരണത്തിനായി നടത്തുന്ന വാഹനജാഥയ്ക്ക് വിവിധ കരയോഗങ്ങള്‍ സ്വീകരണം നല്‍കി.
അരൂര്‍ ക്ഷേത്രം കവലയില്‍ നല്‍കിയ സ്വീകരണ പരിപാടികള്‍ക്ക് എന്‍.എസ്.എസ്. കിഴക്കുംഭാഗം പ്രസിഡന്റ് എ.എസ്.രാധാകൃഷ്ണന്‍, പടിഞ്ഞാറുഭാഗം പ്രസിഡന്റ് വേണുഗോപാല്‍, വനിതാസമാജം പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഗോപാലകൃഷ്ണന്‍ നായര്‍, ലത അശോകന്‍, കെ.പി.രാധാകൃഷ്ണന്‍ നായര്‍, കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.