വെണ്മണി: പുന്തല ഏറം ബാലകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗം എന്‍.എസ്.എസ്. ശതാബ്ദി ആഘോഷിച്ചു. കുടുംബസംഗമവും നടത്തി. എന്‍.എസ്.എസ്. രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥന്‍ പിള്ള ഉദ്ഘാടനം നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് എന്‍. ചെല്ലപ്പക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ അവാര്‍ഡ് നേടിയ ഡോ. ജി.വിജയകുമാറിനെ ചടങ്ങില്‍ അനുമോദിച്ചു.
വിദ്യാഭ്യാസ അവാര്‍ഡുകള്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എന്‍. സുകുമാരപ്പണിക്കര്‍ സമ്മാനിച്ചു. യൂണിയന്‍ സെക്രട്ടറി ബി.കെ. മോഹന്‍ദാസ്, മുരളി ചക്രത്തറ, പി.എസ്. ചന്ദ്രിക, മനു കെ.കുറുപ്പ്, വി.കെ. ബിനുകുമാര്‍, സി. ഗംഗാധരന്‍തമ്പി എന്നിവര്‍ പ്രസംഗിച്ചു.