ചെങ്ങന്നൂര്‍: ഇടനാട് എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ്. ശതാബ്ദി ആഘോഷിച്ചു. കരയോഗം പ്രസിഡന്റ് ജി. ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ച യോഗം എന്‍.എസ്.എസ്. രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥന്‍ പിള്ള ഉദ്ഘാടനം ചെയ്തു.
എന്‍ഡോവ്‌മെന്റുകള്‍ പി. നാരായണന്‍ നായരും രാമായണ പ്രശ്‌നോത്തരി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കരയോഗം വൈസ് പ്രസിഡന്റ് ജയേഷ് കുമാറും വിതരണം ചെയ്തു. മുതിര്‍ന്ന കരയോഗാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.
യൂണിയന്‍ സെക്രട്ടറി ബി.കെ. മോഹന്‍ദാസ്, വി.കെ. ചന്ദ്രന്‍ പിള്ള, എ.എന്‍. ഗോപാലകൃഷ്ണപിള്ള, വിജയമ്മ, കെ.പി. ഗോപാലകൃഷ്ണപിള്ള, എ.ജി. രാജഗോപാലപിള്ള, ഗോപിനാഥന്‍ നായര്‍, വത്സല മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.