Latest News :
Home » » ചാരുംമൂട് കണ്ണനാകുഴി എന്‍. എസ്. എസ്. കരയോഗത്തില്‍ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്തു

ചാരുംമൂട് കണ്ണനാകുഴി എന്‍. എസ്. എസ്. കരയോഗത്തില്‍ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്തു

Written By Nair News Online on 26 Nov 2014 | 13:03



ചാരുംമൂട്: കണ്ണനാകുഴി 119-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിലെ ശതാബ്ദിസമ്മേളനവും കുടുംബസംഗമവും പന്തളം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്. വിജയന്‍പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ഹരികുമാര്‍, ട്രഷറര്‍ എസ്. വിജയന്‍പിള്ള, വൈസ് പ്രസിഡന്റ് കെ. നാരായണന്‍ ഉണ്ണിത്താന്‍, താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. ആര്‍. ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി എന്‍. അജിത്കുമാര്‍, യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ. പദ്മകുമാര്‍, യൂണിയന്‍ പ്രതിനിധി കെ. രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, വനിത സമാജം പ്രസിഡന്റ് പ്രൊഫ. ആര്‍. ഹൈമവതി കുഞ്ഞമ്മ, വി. രാഘവന്‍ നായര്‍, പി. മുരളീധരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളും യോഗത്തില്‍ വിതരണം ചെയ്തു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved