ചേര്‍ത്തല : പെരുന്നേര്‍മംഗലം എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍, എന്‍.എസ്.എസ് ശതാബ്ദി ആഘോഷവും കുടുംബസംഗമവും കരയോഗത്തിന്റെ സപ്തതി ആഘോഷവും നടത്തി. ശതാബ്ദി സമ്മേളനവും അഡ്വ. പ്രസന്നബാബു സ്മാരക എന്‍.എസ്.എസ്.ശതാബ്ദി ഹാളും എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ. പങ്കജാക്ഷപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു.
എന്‍.എസ്.എസ്. വൈക്കം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍. വിനോദ് കുമാര്‍ ശതാബ്ദി സന്ദേശം നല്‍കി. കരയോഗം പ്രസിഡന്റ് കെ. എന്‍. രാജപ്പന്‍ അധ്യക്ഷത വഹിച്ചു. എസ്.ബി.ടി. സീനിയര്‍ മാനേജര്‍ എം.എന്‍. പ്രസന്നബാബു, അഡ്വ. പ്രസന്നബാബു അനുസ്മരണ പ്രഭാഷണം നടത്തി. ചേര്‍ത്തല താലൂക്ക് യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ പ്രൊഫ. ടി.എന്‍. സുകുമാരക്കുറുപ്പ്, ബി. ഹരിഹരന്‍, വനിതാ യൂണിയന്‍ ഖജാന്‍ജി കോമളം ഗോപിനാഥ്, പി.എം. പണിക്കര്‍, ജി. നാരായണന്‍ നായര്‍, ബാബു കൃഷ്ണക്കുറുപ്പ്, കെ. സഷില്‍കുമാര്‍, ഗീതാ മന്മഥന്‍ എന്നിവര്‍ പ്രസംഗിച്ചു. സുരേഷ്ബാബു സ്വാഗതവും ലഫ്. കേണല്‍ പ്രകാശന്‍ നന്ദിയും പറഞ്ഞു.
മെറിറ്റ് ഈവനിങ് സമ്മേളനം എന്‍.എസ്.എസ്. വെള്ളിയാകുളം കരയോഗം പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല എന്‍.എസ്.എസ്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എസ്. ബി. ശ്യാമള മെറിറ്റ് അവാര്‍ഡ് വിതരണവും മുഖ്യപ്രഭാഷണവും നടത്തി. എസ്.എല്‍.പുരം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍ ആതുര പെന്‍ഷന്‍ വിതരണം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.എന്‍. രാജപ്പന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷീബ എസ്. കുറുപ്പ്, ബി.മോഹനന്‍, എന്‍. നാരായണക്കുറുപ്പ്, കെ.എന്‍. ഗോപാലകൃഷ്ണക്കുറുപ്പ്, അഡ്വ. മനോജ് കുമാര്‍, എം.കെ. വിജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. ടി.എസ്. രാജീവ് സ്വാഗതവും ലതീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.