Latest News :
Home » , » ചേര്‍ത്തല താലൂക്ക് നായര്‍ മഹാസമ്മേളനം 29 ന്; എന്‍.എസ്.എസ്. ശതാബ്ദി സന്ദേശ വിളംബര ജാഥ ഇന്ന് തുടങ്ങും

ചേര്‍ത്തല താലൂക്ക് നായര്‍ മഹാസമ്മേളനം 29 ന്; എന്‍.എസ്.എസ്. ശതാബ്ദി സന്ദേശ വിളംബര ജാഥ ഇന്ന് തുടങ്ങും

Written By Nair News Online on 26 Nov 2014 | 13:59




ചേര്‍ത്തല : താലൂക്ക് എന്‍.എസ്.എസ്.യൂണിയന്റെ നേതൃത്വത്തില്‍ 29 ന് നടത്തുന്ന നായര്‍ മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യൂണിയന്‍ പ്രസിഡന്റ് കെ. പങ്കജാക്ഷപ്പണിക്കര്‍, വൈസ് പ്രസിഡന്റ് കെ.ജി. ചിന്താര്‍മണി, സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
എന്‍.എസ്.എസ്. ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി താലൂക്കിലെ 75 കരയോഗങ്ങളിലും ശതാബ്ദി സമ്മേളനങ്ങള്‍ നടത്തിയെന്ന് ഭാരവാഹികളായ സി.ബി. മോഹനന്‍ നായര്‍, എസ്. മുരളീകൃഷ്ണന്‍, എന്‍.ഗോപാലകൃഷ്ണന്‍ നായര്‍, ടി.എസ്. ഗോപാലകൃഷ്ണന്‍, എസ്. ജയകൃഷ്ണന്‍, ശ്രീകുമാര്‍ കൊച്ചന്തറ എന്നിവര്‍ പറഞ്ഞു. അശരണരും നിരാലംബരുമായ സമുദായാംഗങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഒരുകോടി രൂപയുടെ ശതാബ്ദി സ്മാരക ജിവകാരുണ്യനിധി രൂപവത്കരിച്ചു. ഇതുപയോഗിച്ച് വിദ്യഭ്യാസ ദത്തെടുക്കല്‍ പദ്ധതി, അഗതി സാന്ത്വന പദ്ധതി, വിവാഹ സഹായധന പദ്ധതി, ചികിത്സാസഹായധന പദ്ധതി, പാര്‍പ്പിട നിര്‍മാണ സഹായ പദ്ധതി എന്നിവ നടപ്പാക്കും.
ശനിയാഴ്ച 2.30 ന് മന്നം നഗറില്‍ (ചേര്‍ത്തല ദേവീക്ഷേത്ര മൈതാനം) ചേരുന്ന താലൂക്ക് നായര്‍ മഹാസമ്മേളനം എന്‍.എസ്.എസ്. ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. അഗതി സാന്ത്വന പദ്ധതി, വിവാഹ സഹായധന പദ്ധതി, ചികിത്സാസഹായധന പദ്ധതി എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. ചേര്‍ത്തല യൂണിയന്‍ പ്രസിഡന്റ് കെ. പങ്കജാക്ഷപ്പണിക്കര്‍ അധ്യക്ഷത വഹിക്കും
യൂണിയന്‍ ആസ്ഥാനത്തുനിന്ന് ബുധനാഴ്ച രാവിലെ 8 ന് വിളംബരജാഥ ആരംഭിക്കും. താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ മുന്‍ പ്രസിഡന്റ് കണ്ണേഴത്ത് കെ.ജി. രാഘവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. 27 ന് വൈകിട്ട് വിളംബരജാഥ യൂണിയന്‍ ആസ്ഥാനത്ത് സമാപിക്കും.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved